#health | വയര്‍ കുറയ്ക്കാന്‍ ഈ പഴം കഴിക്കാം , അകാല വാര്‍ധക്യം തടയാനും നല്ലത്

#health | വയര്‍ കുറയ്ക്കാന്‍ ഈ പഴം കഴിക്കാം , അകാല വാര്‍ധക്യം തടയാനും നല്ലത്
Aug 22, 2024 09:02 PM | By Susmitha Surendran

(truevisionnews.com) പഴങ്ങള്‍ കഴിക്കാന്‍ പൊതുവേ എല്ലാവര്‍ക്കും ഇഷ്ടമാണ്. അങ്ങനെ പതിവായി കഴിക്കുന്ന പഴങ്ങളില്‍ ഉള്‍പ്പെടുന്ന ഒന്നല്ല ലിച്ചി.

എന്നിരിക്കിലും ഇത് കഴിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങളുണ്ട്. വിവിധ രോഗങ്ങള്‍ വരാതിരിക്കാനും ഈ പഴം ഗുണം ചെയ്യും. പോഷകങ്ങളാലും ആന്റിഓക്സിഡന്റുകളാലും ഇത് സമ്പന്നമാണ്.

ലിച്ചിപ്പഴം കഴിക്കുന്നത് വയറിന്റെ ആരോഗ്യത്തിന് നല്ലതാണ്. കൂടാതെ രോഗപ്രതിരോധശേഷി കൂട്ടാനും ഗുണം ചെയ്യും. ലിച്ചിപ്പഴം കഴിക്കുന്ന് അകാല വാര്‍ധക്യം തടയാന്‍ ഗുണം ചെയ്യും.

കൊളാജന്‍ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്ന വിറ്റാമിന്‍ സിയുടെ മികച്ച സ്രോതസാണ് ഈ പഴം. ലിച്ചി പതിവായി കഴിച്ചാല്‍ കൊളാജന്‍ ഉത്പാദനം കൂടുകയും ചര്‍മത്തിന്റെ ഇലാസ്തികതയും തിളക്കവും വീണ്ടെടുക്കാനും സാധിക്കും.

നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഇതിനെക്കുറിച്ച് സൂചിപ്പിക്കുന്നു. വ്യായാമത്തിന് ശേഷം പതിവായി ലിച്ചി കഴിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും.

കലോറി കുറവുള്ള പഴവുമാണിത്. ലിച്ചിയിലുള്ള ആന്റി - ഇന്‍ഫ്‌ളമേറ്ററി സംയുക്തങ്ങള്‍ ശരീരത്തിലെ വീക്കം കുറയ്ക്കാനും ഗുണം ചെയ്യും. അസിഡിറ്റി, വിവിധ ദഹന പ്രശ്‌നങ്ങള്‍ എന്നിവ അകറ്റുന്നതിന് ലിച്ചി കഴിക്കാം.

തിമിരം വരാനുള്ള സാധ്യത കുറയ്ക്കാനും ലിച്ചി സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ഇതിലെ വിറ്റാമിന്‍ സി രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു.

അത്തരത്തില്‍ ശരീരത്തെ അണുബാധകളില്‍ നിന്നും രോഗങ്ങളില്‍ നിന്നും സംരംക്ഷിക്കും. മറ്റു പല പഴങ്ങളേക്കാളും ഉയര്‍ന്ന അളവില്‍ പോളിഫെനോള്‍ അടങ്ങിയ പഴമാണിത്.

അതിനാല്‍ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ലിച്ചി ഗുണം ചെയ്യും.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)

#fruit #can #be #eaten #reduce #belly #fat #good #preventing #premature #ageing

Next TV

Related Stories
#blacktea |   വൈകിട്ട് എന്നും കട്ടൻചായ കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അറിയാം ....

Oct 1, 2024 03:51 PM

#blacktea | വൈകിട്ട് എന്നും കട്ടൻചായ കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അറിയാം ....

കട്ടൻ ചായയുടെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് ഒന്ന്...

Read More >>
#health | സ്ഥിരം തണുത്ത വെള്ളം കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

Sep 29, 2024 07:34 PM

#health | സ്ഥിരം തണുത്ത വെള്ളം കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

തണുത്ത വെള്ളം അമിതമായി കുടിച്ചാൽ പ്രതിരോധശേഷിയെ കാര്യമായി ബാധിക്കുമെന്നും ചില പഠനങ്ങൾ...

Read More >>
#Health | റെസിസ്റ്റന്റ് ഹൈപ്പ‌ർടെൻഷൻ; അറിയാം കാരണങ്ങളും ലക്ഷണങ്ങളും

Sep 28, 2024 08:35 PM

#Health | റെസിസ്റ്റന്റ് ഹൈപ്പ‌ർടെൻഷൻ; അറിയാം കാരണങ്ങളും ലക്ഷണങ്ങളും

ജീവിതശൈലിയിൽ ഉണ്ടാക്കുന്ന മാറ്റങ്ങളും മരുന്നുകളും കൊണ്ട് മിക്കവരിലും ഹൈപ്പർടെൻഷൻ ഫലപ്രദമായി കൈകാര്യം ചെയ്യാൻ കഴിയും....

Read More >>
#sex | അതിരാവിലെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കൊണ്ടുള്ള ഗുണങ്ങൾ...

Sep 28, 2024 07:28 AM

#sex | അതിരാവിലെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കൊണ്ടുള്ള ഗുണങ്ങൾ...

രാവിലെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ ഗുണങ്ങള്‍ എന്തൊല്ലാമെന്ന്...

Read More >>
#health | ഫോണിൽ നോക്കുമ്പോൾ കണ്ണിന് വേദനയും ചൊറിച്ചിലുമുണ്ടോ...?എങ്കിൽ ശ്രദ്ധിക്കണം

Sep 27, 2024 08:43 PM

#health | ഫോണിൽ നോക്കുമ്പോൾ കണ്ണിന് വേദനയും ചൊറിച്ചിലുമുണ്ടോ...?എങ്കിൽ ശ്രദ്ധിക്കണം

ഒരിക്കലും സ്വയം ചികിത്സ ചെയ്യരുത്. കണ്ണിന് ആവശ്യമായ ഈർപ്പം...

Read More >>
#sex | സെക്‌സിന് മുൻപ് ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് അപകടകരം! അതേതെല്ലാം എന്നറിയാം...

Sep 27, 2024 01:13 PM

#sex | സെക്‌സിന് മുൻപ് ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് അപകടകരം! അതേതെല്ലാം എന്നറിയാം...

എന്നാൽ ശാരീരിക ബന്ധത്തിന് മുമ്പോ ശാരീരിക ബന്ധത്തിന് ശേഷമോ ചില ഭക്ഷണം കഴിക്കരുതെന്ന് നിങ്ങൾക്കറിയാമോ? ആ ഭക്ഷണങ്ങൾ അപകടകരമാണ്. അതേതെല്ലാം...

Read More >>
Top Stories