#missingcase | കഴക്കൂട്ടത്തുനിന്ന് കാണാതായ 13കാരിയെ ശനിയാഴ്ച നാട്ടിലെത്തിക്കും

#missingcase | കഴക്കൂട്ടത്തുനിന്ന് കാണാതായ 13കാരിയെ ശനിയാഴ്ച നാട്ടിലെത്തിക്കും
Aug 22, 2024 08:10 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com) കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 വയസ്സുകാരിയെ ശനിയാഴ്ച തിരുവനന്തപുരത്തെത്തിക്കും. കുട്ടിയുമായി സി.ഡബ്ല്യു.സി ചെർപേഴ്സൺ ഷാനിബ ബീഗം സംസാരിച്ചു.

നടപടി ക്രമങ്ങൾ വേഗത്തിലാക്കുമെന്ന് വിശാഖപട്ടണം സി.ഡബ്ല്യു.സി ഉറപ്പ് നൽകി. നാളെ വൈകുന്നേരത്തോടെ കുട്ടിയെ നാട്ടിലെത്തിക്കുമെന്നായിരുന്നു ആ​ദ്യമുണ്ടായിരുന്ന വിവരം.

ട്രെയിനിൽ തന്നെയായിരിക്കും കുട്ടിയെ നാട്ടിലെത്തിക്കുക. കഴക്കൂട്ടം ബ്ലോക്ക് ഓഫീസിന് സമീപം താമസിക്കുന്ന അസം സ്വദേശിയുടെ മകളെ കാണാതായത് ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ്.

കയ്യിൽ കുറച്ച് വസ്ത്രങ്ങളും 50 രൂപയുമായാണ് പോയത്. ജോലിക്ക് പോയ മാതാപിതാക്കൾ ഉച്ചയ്ക്ക് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മകളെ കാണുന്നില്ലെന്ന് മനസിലായത്.

കുട്ടിയെ കാണാതായ വിവരം വൈകിട്ട് നാലുമണിയോടെ മാതാപിതാക്കൾ കഴക്കൂട്ടം പൊലീസിനെ അറിയിച്ചു.

ഇന്നലെ രാത്രി 10.12- ന് വിശാഖപട്ടണത്തെത്തിയ ട്രെയിനിൽ മലയാളി അസോസിയേഷൻ പ്രതിനിധികൾ നടത്തിയ പരിശോധനയിലാണ് പെൺകുട്ടിയെ അവശനിലയിൽ കണ്ടെത്തിയത്.

#13year #old #girl #who #went #missing #from #Kazhakoottam #brought #home #Saturday

Next TV

Related Stories
#PVAnwar  | 'തനിക്കും കുടുംബത്തിനും ഭീഷണിയുണ്ട്, പൊലീസ് സംരക്ഷണം തേടി പി വി അന്‍വര്‍ എംഎല്‍എ

Sep 12, 2024 10:51 PM

#PVAnwar | 'തനിക്കും കുടുംബത്തിനും ഭീഷണിയുണ്ട്, പൊലീസ് സംരക്ഷണം തേടി പി വി അന്‍വര്‍ എംഎല്‍എ

പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് എംഎല്‍എ ഡിജിപിക്ക് കത്ത് നൽകി....

Read More >>
#sexualassault |  സ്വന്തം സഹോദരന്‍റെ മകളെ ലൈംഗിക ചൂഷണത്തിന് ഇരയായാക്കി, പ്രതിക്ക് തടവും  പിഴയും

Sep 12, 2024 10:19 PM

#sexualassault | സ്വന്തം സഹോദരന്‍റെ മകളെ ലൈംഗിക ചൂഷണത്തിന് ഇരയായാക്കി, പ്രതിക്ക് തടവും പിഴയും

പെൺകുട്ടിയെ പ്രതി നിരവധി തവണ ലൈംഗിക അതിക്രമണത്തിന് ഇരയാക്കിയതായി പൊലീസ് കണ്ടെത്തിയിരുന്നു....

Read More >>
#insurance | ഇന്‍ഷുറന്‍സ് തുക നിഷേധിച്ച സംഭവം; മിനിക്ക് ബില്ല് പ്രകാരമുള്ള 2 ലക്ഷം,കോടതി ചിലവായി 10000 രൂപയും നൽകാൻ വിധി

Sep 12, 2024 10:17 PM

#insurance | ഇന്‍ഷുറന്‍സ് തുക നിഷേധിച്ച സംഭവം; മിനിക്ക് ബില്ല് പ്രകാരമുള്ള 2 ലക്ഷം,കോടതി ചിലവായി 10000 രൂപയും നൽകാൻ വിധി

തൊഴുവാനൂർ സ്വദേശി കളത്തിൽ വീട്ടിൽ എം മിനി സമർപ്പിച്ച ഹർജിയിലാണ് കമ്മീഷൻ വിധി....

Read More >>
#SitaramYechury | ‘സഖാവ് ജാഗ്രത പുലർത്തണം, ഒരു കേന്ദ്രത്തിൽ നടത്തിയ ഗൂഢാലോചനയുടെ വിവരം ലഭിച്ചതിനാലാണ് പറയുന്നത്’; യെച്ചൂരി നൽകിയ മുന്നറിയിപ്പ് വെളിപ്പെടുത്തി പി. ജയരാജൻ

Sep 12, 2024 10:07 PM

#SitaramYechury | ‘സഖാവ് ജാഗ്രത പുലർത്തണം, ഒരു കേന്ദ്രത്തിൽ നടത്തിയ ഗൂഢാലോചനയുടെ വിവരം ലഭിച്ചതിനാലാണ് പറയുന്നത്’; യെച്ചൂരി നൽകിയ മുന്നറിയിപ്പ് വെളിപ്പെടുത്തി പി. ജയരാജൻ

എന്നാൽ, ഇക്കാര്യം തന്നെ സംബന്ധിച്ച് ഒരു പുതിയ അറിവായിരുന്നില്ല എന്നും എങ്കിലും സഖാവ് യെച്ചൂരിയുടെ വിയോഗവർത്തയറിഞ്ഞപ്പോൾ സഖാവ് എന്നോട് കാണിച്ച...

Read More >>
#ganja |   ഓണം സ്‍പെഷൽ ഡ്രൈവ് പരിശോധന, രണ്ടര കിലോ കഞ്ചാവുമായി വടകര സ്വദേശി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

Sep 12, 2024 09:49 PM

#ganja | ഓണം സ്‍പെഷൽ ഡ്രൈവ് പരിശോധന, രണ്ടര കിലോ കഞ്ചാവുമായി വടകര സ്വദേശി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

ഓണം സ്‍പെഷൽ ഡ്രൈവിന്റെ ഭാഗമായി നടന്ന പരിശോധയിലാണ് പ്രതികളെ എക്സൈസ് സംഘം...

Read More >>
#founddead | ദമ്പതികളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

Sep 12, 2024 09:27 PM

#founddead | ദമ്പതികളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

പട്ടാഴി വടക്കേക്കരയിലെ വാടക വീട്ടിലായിരുന്നു...

Read More >>
Top Stories