#Accident | കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം; നാല് പേർ മരിച്ചു, കാർ പൂർണമായി തകർന്ന നിലയിൽ

#Accident  | കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം; നാല് പേർ മരിച്ചു, കാർ പൂർണമായി തകർന്ന നിലയിൽ
Sep 12, 2024 10:36 PM | By ADITHYA. NP

ന്യൂഡൽഹി: (www.truevisionnews.com)ഡൽഹി - ഡെറാഡൂൺ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. മുന്ന് പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്.

കാർ യാത്രക്കാരാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായി തകർന്നു. അപകടത്തിന് പിന്നാലെ ട്രക്ക് ഡ്രൈവർ ഓടി രക്ഷപ്പെട്ടു.പൻചെദ ബൈപ്പാസിന് സമീപമാണ് ദാരുണമായ അപകടം സംഭവിച്ചത്.

ഉത്തർപ്രദേശിലെ അലിഗഡിൽ നിന്ന് ഔലിയിലേക്ക് ഏഴംഗ സംഘം എർട്ടിഗ കാറിലാണ് യാത്ര ചെയ്തിരുന്നത്. ഹൈവേയിൽ സഞ്ചരിക്കുകയായിരുന്ന ട്രക്കിന്റെ പിന്നിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു.

മരിച്ച നാല് പേരും അലിഗഡ് സ്വദേശികളാണ്. 25നും 45നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ച എല്ലാവരും. പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് ഇപ്പോൾ ചികിത്സ നൽകിവരികയാണ്.

അപകടമുണ്ടായതിന് പിന്നാലെ ട്രക്ക് ഡ്രൈവർ ഇറങ്ങി ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വാഹനം റോഡിൽ ഉപേക്ഷിച്ചാണ് ഡ്രൈവർ‍ ഓടി രക്ഷപ്പെട്ടത്.

ഇത് കാരണം ദേശീയ പാതയിൽ ഗതാഗതക്കുരുക്ക് ഉണ്ടായെങ്കിലും പിന്നീട് പൊലീസ് ഗതാഗത തടസ്സം നീക്കി. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

#Accident #involving #car #truck #Four #people #died #car #completely #destroyed

Next TV

Related Stories
#ArvindKejriwal | അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു

Sep 17, 2024 05:22 PM

#ArvindKejriwal | അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു

കെജ്‌രിവാൾ സർക്കാരിൽ ഏറ്റവും സുപ്രധാനമായ വകുപ്പുകളായ ധനം, വിദ്യാഭ്യാസം, റവന്യു, നിയമ വകുപ്പുകളെല്ലാം അതിഷിക്ക്...

Read More >>
#death  |  മകന്റെ അഞ്ചാം പിറന്നാൾ ആഘോഷത്തിനിടെ അമ്മ കുഴഞ്ഞുവീണു മരിച്ചു

Sep 17, 2024 04:41 PM

#death | മകന്റെ അഞ്ചാം പിറന്നാൾ ആഘോഷത്തിനിടെ അമ്മ കുഴഞ്ഞുവീണു മരിച്ചു

യുവതിയുടെ കയ്യിലുണ്ടായിരുന്ന കുഞ്ഞിനെ ഭർത്താവിന്റെ കയ്യിലേക്ക് കൈമാറിയതിന് പിന്നാലെ യുവതി സ്റ്റേജിൽ നിന്ന് കുഴഞ്ഞ്...

Read More >>
#SwatiMaliwal | അതിഷിയെ പരിഹസിക്കുന്ന പോസ്റ്റ്; സ്വാതി മലിവാൾ രാജ്യസഭാ അംഗത്വം രാജിവെക്കണമെന്ന് ആംആദ്മി

Sep 17, 2024 04:05 PM

#SwatiMaliwal | അതിഷിയെ പരിഹസിക്കുന്ന പോസ്റ്റ്; സ്വാതി മലിവാൾ രാജ്യസഭാ അംഗത്വം രാജിവെക്കണമെന്ന് ആംആദ്മി

പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച സ്ഥിതിക്ക് വൈകീട്ടോടെ കെജ്‌രിവാള്‍ രാജി സമര്‍പ്പിക്കുമെന്നാണ് വിവരം. നേരത്തെ കെജ്‌രിവാളിന്റെ വസതിയില്‍...

Read More >>
#Accident | ബൈക്കിൽ ടാങ്കർ ലോറി ഇടിച്ചു;  ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു

Sep 17, 2024 04:01 PM

#Accident | ബൈക്കിൽ ടാങ്കർ ലോറി ഇടിച്ചു; ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു

ബൈക്ക് ഓയിൽ ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചാണ്...

Read More >>
#jio | ജിയോയ്ക്ക് നോ സിഗ്നല്‍! രാജ്യമെമ്പാടും നെറ്റ്‌വര്‍ക്ക് തടസപ്പെട്ടു, സാമൂഹ്യമാധ്യമങ്ങളില്‍ പരാതിപ്രളയം

Sep 17, 2024 03:30 PM

#jio | ജിയോയ്ക്ക് നോ സിഗ്നല്‍! രാജ്യമെമ്പാടും നെറ്റ്‌വര്‍ക്ക് തടസപ്പെട്ടു, സാമൂഹ്യമാധ്യമങ്ങളില്‍ പരാതിപ്രളയം

ജിയോയുടെ നെറ്റ്‌വര്‍ക്ക് ലഭ്യമല്ല എന്ന് മഹാനഗരമായ മുംബൈയില്‍ നിന്ന് നിരവധി ഉപഭോക്താക്കളാണ് എക്‌സ് അടക്കമുള്ള സോഷ്യല്‍ മീഡിയ...

Read More >>
#death | കെട്ടിടത്തിന് മുകളിൽ  നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

Sep 17, 2024 03:06 PM

#death | കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

ഫുട് വെയര്‍ ഷോപ്പിലെ ജീവനക്കാരനായ മിന്‍ഹാജ് ഷോപ്പ് അടച്ച് താമസസ്ഥലത്തെത്തി കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ഓപ്പണ്‍ ടെറസില്‍ നില്‍ക്കുമ്പോള്‍...

Read More >>
Top Stories