#ODIWorldCup | ഏകദിന ലോകകപ്പിലൂടെ ഇന്ത്യക്കുണ്ടായത് കോടികളുടെ സാമ്പത്തിക നേട്ടം! കണക്കുകളിങ്ങനെ

#ODIWorldCup | ഏകദിന ലോകകപ്പിലൂടെ ഇന്ത്യക്കുണ്ടായത് കോടികളുടെ സാമ്പത്തിക നേട്ടം!  കണക്കുകളിങ്ങനെ
Sep 12, 2024 09:31 PM | By ADITHYA. NP

മുംബൈ:(www.truevisionnews.com) കഴിഞ്ഞവര്‍ഷം ഏകദിന ക്രിക്കറ്റ് ലോകകപ്പിന് വേദിയായതിലൂടെ ഇന്ത്യക്കുണ്ടായത് വന്‍ സാമ്പത്തികനേട്ടം.

ഐ സി സിയുടെ കണക്ക് അനുസരിച്ച് ഇന്ത്യക്ക് 11,637 കോടി രൂപയുടെ നേട്ടമുണ്ടായി. ക്രിക്കറ്റുമായി ബന്ധപ്പെട്ട മറ്റ് അനുബന്ധ മേഖലകളിലെ വരുമാനം ഉള്‍പ്പെടുത്തിയാണ് കണക്ക് പുറത്ത് വിട്ടിരിക്കുന്നത്.

ലോകകപ്പുമായി ബന്ധപ്പെട്ട് ടൂറിസം മേഖലയിലേക്ക് ഏകദേശം ഏഴായിരം കോടിയിലധികം രൂപ എത്തിയെന്നാണ് ഐസിസിയുടെ കണക്ക്. നിരവധി മേഖലകളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുവെന്നും ഐസിസിയുടെ സമഗ്ര സാമ്പത്തിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇന്ത്യയിലെ പത്ത് നഗരങ്ങളിലാണ് ഏകദിന ലോകകപ്പ് നടന്നത്.അഹമ്മദാബാദില്‍ നടന്ന ഫൈനലില്‍ ഇന്ത്യയെ തോല്‍പിച്ച് ഓസ്ട്രേലിയയാണ് ലോകകപ്പില്‍ ചാംപ്യന്‍മാരായത്.

അന്ന് ആറ് വിക്കറ്റിനായിരുന്നു ഓസ്‌ട്രേലിയയുടെ ജയം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ട്രാവിസ് ഹെഡിന്റെ സെഞ്ചുറിയാണ് ഓസ്‌ട്രേലിയക്ക് വിശ്വകിരീടം സമ്മാനിച്ചത്.

ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വിയെ കുറിച്ച് അടുത്തിടെ അപ്പോഴത്തെ പരിശീലകനായിരുന്ന രാഹുല്‍ ദ്രാവിഡ് സംസാരിച്ചു.ഫൈനലില്‍ ഭാഗ്യം തങ്ങളുടെ ഭാഗത്തല്ലായിരുന്നു എന്നാണ് ദ്രാവിഡ് പറയുന്നത്.

അദ്ദേഹത്തിന്റെ വാക്കുകള്‍... ''ചില ദിവസങ്ങളില്‍ ഭാഗ്യത്തിന്റെ ആനുകൂല്യം കൂടി വേണം. ഇന്ത്യന്‍ പേസര്‍മാര്‍ ട്രാവിസ് ഹെഡിനെ പരാജയപ്പെടുത്തുന്നതില്‍ വിജയിച്ചു. 15 തവണയെങ്കിലും അദ്ദേഹത്തിന് ബാറ്റുകൊണ്ട് പന്തില്‍ തൊടാനായില്ല.

എന്നാല്‍ അദ്ദേഹത്തിന്റെ വിക്കറ്റെടുക്കാന്‍ മാത്രം സാധിച്ചില്ല. കാര്യങ്ങള്‍ ചിലപ്പോള്‍ ആ വഴിക്ക് പോവാം. പക്ഷേ നമ്മള്‍ ചെയ്യുന്ന കൃത്യത്തില്‍ ഉറിച്ചുനില്‍ക്കേണ്ടി വരും.'' ദ്രാവിഡ് പറഞ്ഞു.

#India #economic #benefit #crores #through #ODI #World #Cup #figures

Next TV

Related Stories
#Manipur | മണിപ്പുരിൽ രണ്ടുപേർ വെന്തുമരിച്ച നിലയിൽ; മൂന്ന് സ്ത്രീകളേയും മൂന്ന് കുട്ടികളേയും കാണാനില്ല

Nov 12, 2024 09:34 PM

#Manipur | മണിപ്പുരിൽ രണ്ടുപേർ വെന്തുമരിച്ച നിലയിൽ; മൂന്ന് സ്ത്രീകളേയും മൂന്ന് കുട്ടികളേയും കാണാനില്ല

അതേസമയം, ജിരിബാമിലെ വെടിവെപ്പിനുശേഷം ഇംഫാൽ താഴ്വരയിലെ വിവിധ സ്ഥലങ്ങളിൽ അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. സായുധസംഘങ്ങൾ പരസ്പരം...

Read More >>
#RahulGandhi | 'പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണ ഘടന വായിച്ചിട്ടില്ല, തനിക്ക് ഉറപ്പാണ്' - രാഹുൽ ഗാന്ധി

Nov 12, 2024 08:43 PM

#RahulGandhi | 'പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണ ഘടന വായിച്ചിട്ടില്ല, തനിക്ക് ഉറപ്പാണ്' - രാഹുൽ ഗാന്ധി

ഭരണ സഖ്യത്തെ താഴെയിറക്കാനാണ് ബിജെപി നേതൃത്വം നല്‍കുന്ന എൻഡിഎ ശ്രമിക്കുന്നത്. നവംബര്‍ 23നാണ് സംസ്ഥാനത്ത്...

Read More >>
#drunkdriver | റീൽസെടുക്കാൻ ഥാർ ഓടിച്ചുകയറ്റിയത് റെയിൽവെ ട്രാക്കിൽ; മദ്യലഹരിയിലായിരുന്ന ഡ്രൈവർ പിടിയിൽ

Nov 12, 2024 07:26 PM

#drunkdriver | റീൽസെടുക്കാൻ ഥാർ ഓടിച്ചുകയറ്റിയത് റെയിൽവെ ട്രാക്കിൽ; മദ്യലഹരിയിലായിരുന്ന ഡ്രൈവർ പിടിയിൽ

തുടർന്ന് ഇയാൾ വാഹനവുമായി കടന്നുകളയാൻ ശ്രമിച്ചു. ഇതിനിടെ ഇയാൾ മൂന്ന് പേരെ ഇടിച്ചതായും റിപ്പോർട്ടുണ്ട്. തുടർന്ന് പൊലീസ് വണ്ടി പിന്തുടർന്ന്...

Read More >>
#Student | ക്ലാസിൽ സംസാരിച്ചു, കുട്ടികളുടെ വായിൽ ടേപ് ഒട്ടിച്ച് പ്രധാനാധ്യാപിക; അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

Nov 12, 2024 01:29 PM

#Student | ക്ലാസിൽ സംസാരിച്ചു, കുട്ടികളുടെ വായിൽ ടേപ് ഒട്ടിച്ച് പ്രധാനാധ്യാപിക; അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ക്ലാസ് റൂമിൽ സംസാരിച്ചതിന് സ്കൂളിലെ പ്രധാനാധ്യാപികയായ പുനിതയാണ് കുട്ടികളുടെ വായിൽ ടേപ്...

Read More >>
#accident |   മൃതദേഹങ്ങൾ ഛിന്നഭിന്നമായി, ഇന്നോവയിലേക്ക് ട്രക്ക് പാഞ്ഞുകയറി ആറ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

Nov 12, 2024 12:34 PM

#accident | മൃതദേഹങ്ങൾ ഛിന്നഭിന്നമായി, ഇന്നോവയിലേക്ക് ട്രക്ക് പാഞ്ഞുകയറി ആറ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

മൂന്ന് ആൺകുട്ടികളും മൂന്ന് പെൺകുട്ടികളും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഒരു വിദ്യാർത്ഥിക്ക് ഗുരുതരമായി...

Read More >>
Top Stories