തൃശൂര്‍: (truevisionnews.com) അപകീർത്തി കേസിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഇന്ന് തൃശൂർ കോടതിയിൽ ഹാജരാകും.
ചാനൽ ചർച്ചയ്ക്കിടെ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി ഗോപാലകൃഷ്ണനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതാണ് കേസ്.
ഗോപാലകൃഷ്ണൻ മനുസ്മൃതിയാണ് വിശ്വസിക്കുന്നതെന്നും ഭരണഘടനയിൽ വിശ്വാസം ഇല്ലെന്നുമാണ് എം വി ഗോവിന്ദൻ പറഞ്ഞത്. ഇത് തിരുത്താൻ ഗോപാലകൃഷ്ണൻ ചർച്ചയിൽ ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. പിന്നീട് വക്കീൽ നോട്ടീസ് അയച്ചു.
മറുപടിയിലും പരാമർശം തിരുത്തിയില്ല. ഇതിന് പിന്നാലെയാണ് ഗോപാലകൃഷ്ണൻ തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകിയത്.
അപകീർത്തികരമായ പരാമർശത്തിനെതിരെ ക്രിമിനൽ കേസ് കോടതി രജിസ്റ്റർ ചെയ്തിരുന്നു.
ഈ കേസിൽ എം വി ഗോവിന്ദനോട് കോടതി ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ന് കോടതിയിൽ ഹാജരായി ജാമ്യം എടുക്കും.
#defamation #case #MVGovindan #appear #Thrissur #court #today