#Rosewater | റോസ് വാട്ടർ ഈ രീതിയിൽ ഉപയോ​ഗിക്കൂ, മുഖത്തെ കരുവാളിപ്പ് അകറ്റാം

#Rosewater |   റോസ് വാട്ടർ ഈ രീതിയിൽ  ഉപയോ​ഗിക്കൂ, മുഖത്തെ കരുവാളിപ്പ്  അകറ്റാം
Aug 17, 2024 04:22 PM | By Susmitha Surendran

(truevisionnews.com)  മിക്ക സൗന്ദര്യ സംരക്ഷണ വസ്തുക്കളിലും ഉപയോ​ഗിച്ച് വരുന്ന ചേരുവകയാണ് റോസ് വാട്ടർ. റോസ് വാട്ടറിന് ആന്റി - ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്.

ഇത് ചർമ്മത്തിൻ്റെ ചുവപ്പ് കുറയ്ക്കാനും മുഖക്കുരു, എക്സിമ എന്നിവയിൽ നിന്ന് രക്ഷ നേടാനും സഹായിക്കും. ഇത് ഒരു മികച്ച ക്ലെൻസറും കൂടിയാണ്.

ചർമ്മത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന എണ്ണയും അഴുക്കും നീക്കം ചെയ്യാൻ റോസ് വാട്ടർ സഹായിക്കുന്നു. റോസ് വാട്ടറിൻ്റെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ മുറിവുകൾ, ഭേദമാക്കാൻ മികച്ചതാണ്.

പതിവായി റോസ് വാട്ടർ മുഖത്ത് പുരട്ടുന്നത് ചർമ്മത്തിന് തിളക്കം നൽകാനും സഹായിക്കും. റോസ് വാട്ടറിലെ ആന്റി സെപ്റ്റിക്, ആന്റി ബാക്ടീരിയൽ ഗുണങ്ങൾ മുഖക്കുരു പോലുള്ള പ്രശ്നങ്ങൾ വേഗത്തിൽ അകറ്റാൻ കഴിയും.

കൂടാതെ ബാക്ടീരിയകളെ നശിപ്പിക്കുന്നതിലൂടെയും അണുബാധകൾ ഉണ്ടാകുന്നത് തടയുന്നതിലൂടെയും മുറിവുകൾ സുഖപ്പെടുത്താനും സഹായിക്കും.

മുഖക്കുരുവിന്റെ പാടുകൾ വേഗത്തിൽ കുറയ്ക്കാനും റോസ് വാട്ടർ മികച്ചതാണ്. യുവത്വം നിലനിർത്താനും വാർദ്ധക്യം മൂലമുണ്ടാകുന്ന വരകളും ചുളിവുകളും ഒരു പരിധി വരെ തടയാനും റോസ് വാട്ടർ മികച്ചൊരു പ്രതിവിധിയാണ്.

റോസ് വാട്ടർ ഈ രീതിയിൽ ഉപയോ​ഗിക്കൂ...

1. റോസ് വാട്ടർ അൽപം തെെര് ചേർത്ത് മുഖത്തിടുന്നത് മുഖത്തെ കരുവാളിപ്പ് അകറ്റാനും മുഖം സുന്ദരമാക്കാനും സഹായിക്കും.

2. ഒരു കോട്ടൺ ബോൾ റോസ് വാട്ടറിൽ മുക്കി കണ്ണിന് ചുറ്റും പുരട്ടും കറുപ്പും ചുളിവുകളും അകറ്റാനും സഹായിക്കും.

3. രാത്രി ഉറങ്ങുന്നതിന് മുമ്പ് റോസ് വാട്ടർ മുഖത്ത് പുരട്ടുന്നത് ശീലമാക്കൂ. നിറം വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും.

മുഖം നന്നായി കഴുകി തുടച്ചതിന് ശേഷം റോസ് വാട്ടർ മുഖത്ത് തേച്ച് ഉറങ്ങുക. രാവിലെയാകുമ്പോൾ മുഖം നല്ല സോഫ്റ്റായിരിക്കുന്നത് കാണാം.

#use #rose #water #this #way #easily #get #rid #blackheads #your #face

Next TV

Related Stories
#cinnamonwater | വെറും വയറ്റിൽ കറുവപ്പട്ട വെള്ളം കുടിച്ചാലോ? ഗുണങ്ങൾ ഏറെ ...

Dec 23, 2024 07:12 AM

#cinnamonwater | വെറും വയറ്റിൽ കറുവപ്പട്ട വെള്ളം കുടിച്ചാലോ? ഗുണങ്ങൾ ഏറെ ...

കൂടാതെ, ശരീരഭാരം നിയന്ത്രിക്കുന്നത് മുതൽ ദഹനം മെച്ചപ്പെടുത്തുന്നത് വരെ നിരവധി ആരോഗ്യഗുണങ്ങളാണ് കറുവപ്പട്ട വെള്ളം വാഗ്ദാനം...

Read More >>
#health | എന്നും നീണ്ട കുളി കുളിക്കുന്നവരാണോ? എന്നാൽ അത്  അത്രനല്ലതല്ല…

Dec 22, 2024 03:42 PM

#health | എന്നും നീണ്ട കുളി കുളിക്കുന്നവരാണോ? എന്നാൽ അത് അത്രനല്ലതല്ല…

വെള്ളത്തില്‍ കളിക്കാന്‍ കുഞ്ഞുനാള്‍ മുതല്‍ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും....

Read More >>
#health | ഉലുവ കുതിര്‍ത്ത് വെച്ച വെള്ളം കുടിച്ചാല്‍ ഗുണങ്ങള്‍ ഞെട്ടിക്കുന്നത് !

Dec 22, 2024 10:10 AM

#health | ഉലുവ കുതിര്‍ത്ത് വെച്ച വെള്ളം കുടിച്ചാല്‍ ഗുണങ്ങള്‍ ഞെട്ടിക്കുന്നത് !

ഉലുവ കുതിര്‍ത്ത് വച്ച വെള്ളം കുടിക്കുന്നത് ദഹനക്കേട് മുതല്‍ പ്രമേഹം വരെ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണെന്ന് ആരോഗ്യ വിദഗ്ധര്‍...

Read More >>
#milk | രാത്രി ഉറങ്ങും മുൻപ് പാൽ കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അറിയാം...

Dec 20, 2024 06:44 PM

#milk | രാത്രി ഉറങ്ങും മുൻപ് പാൽ കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അറിയാം...

ദഹനം ശരിയായി നടക്കാൻ സഹായിക്കുന്നതിനൊപ്പം തന്നെ മലബന്ധം പോലുള്ള പ്രശ്നങ്ങളിൽ നിന്നും ഇതു മോചനം...

Read More >>
#sex | ഗര്‍ഭകാലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് സുരക്ഷിതമാണോ? അറിയാം ...

Dec 19, 2024 02:57 PM

#sex | ഗര്‍ഭകാലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് സുരക്ഷിതമാണോ? അറിയാം ...

ഗര്‍ഭകാലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഒരിക്കലും ഗര്‍ഭം അലസാന്‍...

Read More >>
#tea |  അയ്യോ ഈ ശീലം വേണ്ട .... വെറും വയറ്റില്‍ കട്ടന്‍ ചായ കുടിക്കല്ലേ;  കാരണം

Dec 19, 2024 06:23 AM

#tea | അയ്യോ ഈ ശീലം വേണ്ട .... വെറും വയറ്റില്‍ കട്ടന്‍ ചായ കുടിക്കല്ലേ; കാരണം

കട്ടന്‍ ചായയില്‍ അടങ്ങിയിരിക്കുന്ന തിയോഫില്ലൈന്‍ എന്ന ഘടകം നിര്‍ജലീകരണം ഉണ്ടാക്കാം....

Read More >>
Top Stories