#arrest | ആശുപത്രി പരിസരത്ത് ഡോക്ടര്‍ ചമഞ്ഞ് കറക്കം, തട്ടിയെടുത്തത് അഞ്ചരലക്ഷം; അമ്മയും മകനും പിടിയില്‍

#arrest | ആശുപത്രി പരിസരത്ത് ഡോക്ടര്‍ ചമഞ്ഞ് കറക്കം, തട്ടിയെടുത്തത് അഞ്ചരലക്ഷം; അമ്മയും മകനും പിടിയില്‍
Aug 17, 2024 03:33 PM | By Susmitha Surendran

പീരുമേട്(ഇടുക്കി): (truevisionnews.com)  ഡോക്ടര്‍ ചമഞ്ഞ് ഏലപ്പാറ സ്വദേശിയുടെ പക്കല്‍നിന്നു പണം തട്ടിയെടുത്ത കേസില്‍ അമ്മയും മകനും അറസ്റ്റിലായി.

പാലാ കിടങ്ങൂര്‍ മംഗലത്ത്കുഴിയില്‍ ഉഷ അശോകന്‍(58), മകന്‍ വിഷ്ണു(38) എന്നിവരാണ് അറസ്റ്റിലായത്. ഏലപ്പാറ സ്വദേശി പ്രദീഷിന്റെ പക്കല്‍നിന്നു പലതവണയായി അഞ്ചര ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് നടപടി.

പ്രദീഷ് ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍വെച്ചാണ് പരിചയപ്പെടുന്നത്. പ്രദീഷ് തന്റെ മകന്റെ ചികിത്സയ്ക്കായി എത്തിയതായിരുന്നു.

ഡോക്ടറുടെ വേഷത്തില്‍ ആശുപത്രി പരിസരത്ത് കണ്ട വിഷ്ണു, പ്രദീഷിനെ ആശുപത്രി കാര്യങ്ങളില്‍ സഹായിച്ചിരുന്നു. മെഡിക്കല്‍ കോളേജിലെ ഡോക്ടറാണെന്നും പരിചയപ്പെടുത്തി.

പിന്നീട് പിതാവിന്റെ ചികിത്സയ്ക്കായി കോട്ടയത്ത് സ്വകാര്യ ആശുപത്രിയില്‍ എത്തിയപ്പോഴും പ്രദീഷ്, വിഷ്ണുവുമായി ബന്ധപ്പെട്ടിരുന്നു. ചികിത്സയ്ക്ക് 55 ലക്ഷം രൂപ ചെലവായി.

ചെലവായ തുകയുടെ 32 ശതമാനം രൂപ ആരോഗ്യവകുപ്പില്‍നിന്നു വാങ്ങി നല്‍കാമെന്ന പേരിലാണ് പല തവണയായി വിഷ്ണുവും അമ്മ ഉഷയും പ്രദീഷിന്റെ പക്കല്‍നിന്നു പണം കൈപ്പറ്റിയത്.

പ്രദീഷ് നല്‍കിയ പരാതിയില്‍ പീരുമേട് പോലീസാണ് ഇരുവരേയും പിടിച്ചത്. ഏറ്റുമാനൂരില്‍ ഇവര്‍ വാടകയ്ക്ക് താമസിച്ചുവരുകയായിരുന്നു. വിവിധ സ്റ്റേഷനുകളിലായി സമാനരീതിയിലുള്ള പതിനൊന്ന് കേസുകള്‍ ഇവരുടെ പേരിലുണ്ട്.

നോര്‍ത്ത് പറവൂര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന ഇവര്‍ ജാമ്യത്തിലിറങ്ങിയാണ് വീണ്ടും തട്ടിപ്പ് നടത്തിയത്.

#doctor #cheated #hospital #premises #stole #five #half #lakhs #Mother #son #arrested

Next TV

Related Stories
#KPMadhu | നിർണായക നീക്കവുമായി സന്ദീപ് വാര്യർ; കെപി മധുവിനെ കോണ്‍ഗ്രസിലെത്തിക്കാൻ ചര്‍ച്ച നടത്തി

Nov 27, 2024 07:56 AM

#KPMadhu | നിർണായക നീക്കവുമായി സന്ദീപ് വാര്യർ; കെപി മധുവിനെ കോണ്‍ഗ്രസിലെത്തിക്കാൻ ചര്‍ച്ച നടത്തി

സന്ദീപ് വാര്യര്‍ ബന്ധപ്പെട്ടിരുന്നുവെന്നും ആലോചിച്ച് അറിയിക്കാമെന്ന് മറുപടി നൽകിയതായും കെപി മധു...

Read More >>
#foundbodycase | കോഴിക്കോട് ലോഡ്ജില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മുറിയെടുക്കാൻ നൽകിയ വിവരങ്ങൾ വ്യാജം, പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതം

Nov 27, 2024 07:23 AM

#foundbodycase | കോഴിക്കോട് ലോഡ്ജില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മുറിയെടുക്കാൻ നൽകിയ വിവരങ്ങൾ വ്യാജം, പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതം

മുറിയുടെ വാടക അടയ്ക്കാത്തതിനാല്‍ ലോഡ്ജ് ജീവനക്കാര്‍ ചൊവ്വാഴ്ച രാവിലെ ചെന്നുനോക്കിയപ്പോഴാണ് യുവതിയെ കട്ടിലില്‍ കിടക്കുന്ന നിലയില്‍...

Read More >>
#MDMA | പച്ചക്കറി കടയിൽ എംഡിഎംഎ കച്ചവടം; കൊല്ലത്ത് കോണ്‍ഗ്രസ് നേതാവ് ഉൾപ്പെടെ പിടിയിലായ കേസിൽ മൂന്നാം പ്രതിയെ തേടി പൊലീസ്

Nov 27, 2024 07:09 AM

#MDMA | പച്ചക്കറി കടയിൽ എംഡിഎംഎ കച്ചവടം; കൊല്ലത്ത് കോണ്‍ഗ്രസ് നേതാവ് ഉൾപ്പെടെ പിടിയിലായ കേസിൽ മൂന്നാം പ്രതിയെ തേടി പൊലീസ്

ഇന്നലെ ഉച്ചയ്ക്കാണ് അഞ്ചൽ സ്വദേശിയും കോൺഗ്രസ് പ്രാദേശിക നേതാവുമായ കോട്ടവിള ഷിജുവിനെ 4 ഗ്രാം എംഡിഎംഎംഎ യുമായി...

Read More >>
#KERALARAIN | ജാഗ്രതാ നിർദേശം; ന്യൂനമർദ്ദം ഇന്ന് ചുഴലിക്കാറ്റാകും, കേരളത്തിൽ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Nov 27, 2024 06:48 AM

#KERALARAIN | ജാഗ്രതാ നിർദേശം; ന്യൂനമർദ്ദം ഇന്ന് ചുഴലിക്കാറ്റാകും, കേരളത്തിൽ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നവംബർ 27 ന് ശക്തമായ മഴയ്ക്കും സാധ്യതയെന്നും...

Read More >>
#molestattempt | മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടർക്ക് നേരെ പീഡനശ്രമം; സർജനെതിരെ പരാതി, കേസെടുത്ത് പൊലീസ്

Nov 27, 2024 06:31 AM

#molestattempt | മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടർക്ക് നേരെ പീഡനശ്രമം; സർജനെതിരെ പരാതി, കേസെടുത്ത് പൊലീസ്

പാരിപ്പള്ളി പൊലീസ് ഡോക്ടർക്കെതിരെ കേസെടുത്തു. പ്രതി ഒളിവിലാണെന്ന് പൊലീസ്...

Read More >>
Top Stories