#WayanadLandslide | മുണ്ടക്കൈയിലെ ജനകീയ തിരച്ചില്‍ ഇന്ന് അവസാനിക്കും; വിദഗ്ധ സംഘത്തിന്റെ പരിശോധന ഭാഗികമായി നിര്‍ത്തും

#WayanadLandslide | മുണ്ടക്കൈയിലെ ജനകീയ തിരച്ചില്‍ ഇന്ന് അവസാനിക്കും; വിദഗ്ധ സംഘത്തിന്റെ പരിശോധന ഭാഗികമായി നിര്‍ത്തും
Aug 16, 2024 10:43 AM | By VIPIN P V

വയനാട് : (truevisionnews.com) മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കുള്ള ജനകീയ തിരച്ചില്‍ ഇന്ന് അവസാനിപ്പിക്കും. ഇനിമുതല്‍ ആവശ്യാനുസരണം ഉള്ള തിരച്ചില്‍ ആയിരിക്കും നടക്കുക.

ഇതിനായി വിവിധ സേനാംഗങ്ങള്‍ തുടരും. ചാലിയാറിലും ദുരന്തം ഉണ്ടായ പ്രദേശത്തും ഇന്നലെ നടത്തിയ തിരച്ചിലിലും മൃതദേഹങ്ങളോ ശരീര ഭാഗങ്ങളോ കണ്ടെത്താനായിരുന്നില്ല.

അതേസമയം ഭൗമശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായി നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിന്റെ പരിശോധന ഇന്ന് ഭാഗികമായി നിര്‍ത്തും.

ലഭിച്ച വിവരങ്ങള്‍ ക്രോഡീകരിച്ച ശേഷം ആയിരിക്കും തുടര്‍ പരിശോധനകള്‍. ബാങ്കുകളുമായി ബന്ധപ്പെട്ട രേഖകള്‍ വീണ്ടെടുക്കുന്നതിന് ഇന്ന് മേപ്പാടിയില്‍ പ്രത്യേക അദാലത്ത് സംഘടിപ്പിച്ചിട്ടുണ്ട്.

മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതി സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും.

ഹര്‍ജിയിലെ പരിഗണനാ വിഷയങ്ങളില്‍ ഡിവിഷന്‍ ബെഞ്ച് ഇന്ന് തീരുമാനമെടുക്കും. സംസ്ഥാനത്ത് പരിസ്ഥിതി ഓഡിറ്റ് നടത്തിയിട്ടുണ്ടോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കും.

ഉരുള്‍പൊട്ടല്‍ ദുരന്തം സംബന്ധിച്ച് സര്‍വ്വേ ഓഫ് ഇന്ത്യയും റിപ്പോര്‍ട്ട് നല്‍കിയേക്കും.

ദുരന്തത്തെയും പരിസ്ഥിതി വിഷയങ്ങളെയും സംബന്ധിച്ച് അമികസ് ക്യൂറിയും നിലപാട് അറിയിക്കും. ജസ്റ്റിസുമാരായ ഡോ. എകെ ജയശങ്കരന്‍ നമ്പ്യാര്‍, വി.എം ശ്യാംകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.

#Mass #search #Mundakai #ends #today #inspection #expert #team #partially #stopped

Next TV

Related Stories
#fire | ഒരുമിച്ച് താമസിക്കുന്ന യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

Nov 9, 2024 10:17 PM

#fire | ഒരുമിച്ച് താമസിക്കുന്ന യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

രാത്രി എട്ടുമണിയോടെയാണ് ഷൈജാമോളും അച്ഛനും അമ്മയും താസിക്കുന്ന വീട്ടിൽ എത്തിയാണ് ഷിബു ചാക്കോ കൃത്യം...

Read More >>
#Theft | മൂന്ന് വീടുകളുടെ വാതിലുകൾ കുത്തിതുറന്ന് മോഷണം; യുവതി ബഹളം വച്ചതോടെ കടന്നുകളഞ്ഞ് മോഷ്ടാവ്

Nov 9, 2024 10:01 PM

#Theft | മൂന്ന് വീടുകളുടെ വാതിലുകൾ കുത്തിതുറന്ന് മോഷണം; യുവതി ബഹളം വച്ചതോടെ കടന്നുകളഞ്ഞ് മോഷ്ടാവ്

വീട്ടിലെ റൂമുകളിലെ അലമാരകളും മേശയും പരതി അലങ്കോലപ്പെട്ട...

Read More >>
#death | തലശ്ശേരിയിൽ ഓട്ടോറിക്ഷ ഓടിക്കുന്നതിനിടെ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു

Nov 9, 2024 09:49 PM

#death | തലശ്ശേരിയിൽ ഓട്ടോറിക്ഷ ഓടിക്കുന്നതിനിടെ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു

ഉടൻ തലശ്ശേരി ഗവ. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു....

Read More >>
#lightning | ഇടിമിന്നലിൽ വ്യാപക നാശനഷ്ടം; അഞ്ച് വീടുകൾക്കും ക്ഷേത്രത്തിനും മിന്നലേറ്റു

Nov 9, 2024 09:47 PM

#lightning | ഇടിമിന്നലിൽ വ്യാപക നാശനഷ്ടം; അഞ്ച് വീടുകൾക്കും ക്ഷേത്രത്തിനും മിന്നലേറ്റു

സമീപത്തുണ്ടായിരുന്ന കേബിൾ കണക്ഷന്റെ സെറ്റപ്പ് ബോക്സ്, ഡി വി ഡി പ്ലെയർ, രണ്ട് ടോർച്ചുകൾ എന്നിവയും...

Read More >>
#arrest |  വീടിനുള്ളിൽ അനധികൃത ചാരായ നിർമ്മാണവും വിൽപ്പനയും, വീട്ടുടമ പിടിയിൽ

Nov 9, 2024 09:45 PM

#arrest | വീടിനുള്ളിൽ അനധികൃത ചാരായ നിർമ്മാണവും വിൽപ്പനയും, വീട്ടുടമ പിടിയിൽ

കാട്ടാക്കട ബഥനിപുരം സ്വദേശി വിജയനാണ് കാട്ടാക്കട പൊലീസിന്റെ പിടിയിലായത്....

Read More >>
#PinarayiVijayan | 'സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ കേന്ദ്ര ഏജന്‍സികള്‍ വല്ലാതെ പാടുപെട്ടു'; ഇടപെടല്‍ അപഹാസ്യ രീതിയിൽ -പിണറായി വിജയന്‍

Nov 9, 2024 09:22 PM

#PinarayiVijayan | 'സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ കേന്ദ്ര ഏജന്‍സികള്‍ വല്ലാതെ പാടുപെട്ടു'; ഇടപെടല്‍ അപഹാസ്യ രീതിയിൽ -പിണറായി വിജയന്‍

പരിഹാസ്യമായ കഥകള്‍ക്കെല്ലാം തങ്ങള്‍ വിചാരിച്ചാല്‍ വിശ്വാസ്യത സൃഷ്ടിക്കാന്‍ സാധിക്കുമെന്ന നിലയില്‍ വലിയ പ്രചാരണം നല്‍കിയെന്നും മുഖ്യമന്ത്രി...

Read More >>
Top Stories