കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷം... ഇന്ന് 4,196 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 4,031 പേർക്കും ഉറവിടം വ്യക്തമല്ലാത്ത 68 പേർക്കും സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ 69 പേർക്കും 28 ആരോഗ്യ പരിചരണ പ്രവർത്തകർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

9,481 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 3,381 പേര്‍ കൂടി രോഗമുക്തി നേടി. നിലവിൽ 29,734 ആളുകളാണ് കോവിഡ് ബാധിതരായി ഉള്ളത്.
32,449 ആളുകൾ ക്വാറന്റൈനിലാണ്. 4,673 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍
- സർക്കാർ ആശുപത്രികള്‍ - 327
- സ്വകാര്യ ആശുപത്രികൾ - 686
- സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ - 66
- ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ - 15
- വീടുകളിൽ ചികിത്സയിൽ കഴിയുന്നവർ - 24, 442.
covid outbreak intensifies in Kozhikode district; Today there are 4,196 patients
