#vdsatheesan | വിലങ്ങാടും വയനാടും ദുരന്തബാധിതരുടെ മുഴുവൻ വായ്‌പകളും എഴുതിത്തള്ളണം, മൈക്രോ ലെവൽ പദ്ധതി വേണം -വിഡി സതീശൻ

#vdsatheesan |  വിലങ്ങാടും വയനാടും ദുരന്തബാധിതരുടെ മുഴുവൻ വായ്‌പകളും എഴുതിത്തള്ളണം, മൈക്രോ ലെവൽ പദ്ധതി വേണം -വിഡി സതീശൻ
Aug 13, 2024 12:38 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com )ഉരുൾപൊട്ടലുണ്ടായ വിലങ്ങാടും വയനാടും ദുരന്തബാധിതരുടെ മുഴുവൻ വായ്‌പകളും എഴുതിത്തള്ളണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പുനരധിവാസത്തിന് മൈക്രോ ലെവൽ പദ്ധതി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പുനരധിവാസവുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിൻ്റെ നിർദ്ദേശങ്ങൾ മുഖ്യമന്ത്രിക്ക് നൽകിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടിലും വിലങ്ങാടും സ്ഥലം കണ്ടെത്തിയാൽ ഉടൻ കോൺഗ്രസിന്റെ 100 വീട് പദ്ധതി പ്രാവർത്തികമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദുരന്ത ബാധിതർക്ക് ത്മസിക്കാനും ഉപജീവനത്തിനും ഒരുമിച്ചുള്ള പാക്കേജാണ് മുന്നോട്ട് വച്ചതെന്ന് അദ്ദേഹം പറഞ്ഞു. രണ്ടിടത്തേയും ദുരിതബാധിതരുടെ മുഴുവൻ വായ്പകളും എഴുതി തള്ളണം.

സ്വ‍ർണ പണയമടക്കം എല്ലാ തരം വായ്പകളും എഴുതി തള്ളണം. ഓരോ കുടുംബത്തേയും പ്രത്യേകം പരിഗണിച്ചാവണം പുനരധിവാസം നടപ്പാക്കേണ്ടത്. സംസ്ഥാനത്ത് ദുരന്തങ്ങൾ ആവർത്തിക്കുകയാണ്.

കാലാവസ്ഥാ വ്യതിയാനം കണക്കിലെടുത്തേ മതിയാകൂ. ശാസ്ത്രീയ പരിശോധനയും മുന്നറിയിപ്പ് സംവിധാനവും മാപ്പിംഗും ഉണ്ടാകണം. കേന്ദ്ര സർക്കാരിന്റെയും വിവിധ കാലാവസ്ഥാ ഏജൻസികളുടേയും യോജിച്ചുള്ള പ്രവർത്തനം ഉറപ്പാക്കണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മുല്ലപ്പെരിയാറിൽ വെള്ളം തമിഴ്നാടിനും സുരക്ഷ കേരളത്തിനും എന്നാണ് കോൺഗ്രസ് നിലപാടെന്ന് അദ്ദേഹം പറഞ്ഞു. ഈ മാസം 19ന് ചേരുന്ന യുഡിഎഫ് യോഗത്തിൽ മുല്ലപ്പെരിയാർ വിഷയം വിശദമായി ചർച്ച ചെയ്യും. പുതിയ സാഹചര്യത്തിൽ എടുക്കേണ്ട നിലപാട് പ്രഖ്യാപിക്കും.

#vdsatheesan #demands #write #off #all #laons #landslide #victims #wayanad #vilangad

Next TV

Related Stories
#Accident | പത്തനംതിട്ടയിൽ നിയന്ത്രണം വിട്ട് കാർ വീടിന്റെ മതിലിലേക്ക് ഇടിച്ച് കയറി അപകടം; രണ്ട് പേർക്ക് പരിക്കേറ്റു

Dec 25, 2024 07:23 AM

#Accident | പത്തനംതിട്ടയിൽ നിയന്ത്രണം വിട്ട് കാർ വീടിന്റെ മതിലിലേക്ക് ഇടിച്ച് കയറി അപകടം; രണ്ട് പേർക്ക് പരിക്കേറ്റു

ഇവരെ പത്തനംതിട്ട ഗവണ്‍മെന്റ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമാണ്...

Read More >>
#SYSKeralaYouthConference | എസ് വൈ എസ് കേരള യുവജന സമ്മേളനം ആമ്പല്ലൂരില്‍ ഡിസംബര്‍ 26ന് തുടക്കമാകും

Dec 25, 2024 06:59 AM

#SYSKeralaYouthConference | എസ് വൈ എസ് കേരള യുവജന സമ്മേളനം ആമ്പല്ലൂരില്‍ ഡിസംബര്‍ 26ന് തുടക്കമാകും

ഡോ. ഹുസൈന്‍ രണ്ടത്താണി, ഡോ. വിനില്‍ പോള്‍, ഡോ. അഭിലാഷ്, ഡോ. അബ്ബാസ് പനക്കല്‍, ഡോ. സകീര്‍ ഹുസൈന്‍, ഡോ. നുഐമാന്‍ പ്രബന്ധങ്ങള്‍...

Read More >>
#Attack | കാരൾ സംഘത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം; സ്ത്രീകൾ അടക്കം എട്ട് പേർക്ക് പരിക്ക്

Dec 25, 2024 06:54 AM

#Attack | കാരൾ സംഘത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം; സ്ത്രീകൾ അടക്കം എട്ട് പേർക്ക് പരിക്ക്

പത്തിലധികം വരുന്ന സംഘം അകാരണമായി ആക്രമിച്ചു എന്നാണ് കാരൾ സംഘത്തിന്‍റെ...

Read More >>
#MDMAcase | നടിമാർക്കായി എത്തിച്ചത് ഡിമാന്‍റുള്ള ഐറ്റം, റിസോർട്ടിലെത്തിയത് എംഡിഎംഎ കൈമാറാൻ; പൊലീസ് അന്വേഷണം ശക്തമാക്കി

Dec 25, 2024 06:41 AM

#MDMAcase | നടിമാർക്കായി എത്തിച്ചത് ഡിമാന്‍റുള്ള ഐറ്റം, റിസോർട്ടിലെത്തിയത് എംഡിഎംഎ കൈമാറാൻ; പൊലീസ് അന്വേഷണം ശക്തമാക്കി

കാളികാവ് സ്വദേശി മുഹമ്മദ് ഷബീബിനെ പൊലീസ് കയ്യോടെ പൊക്കി. ലഹരിമരുന്ന് ഒമാനില്‍ നിന്ന് എത്തിച്ചതാണെന്ന് ഷബീബ് പൊലീസിന് മൊഴി...

Read More >>
#Christmas | തിരുപ്പിറവിയുടെ ഓർമപുതുക്കി വിശ്വാസികൾ; ക്രൈസ്തവ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുര്‍ബാനയും

Dec 25, 2024 06:15 AM

#Christmas | തിരുപ്പിറവിയുടെ ഓർമപുതുക്കി വിശ്വാസികൾ; ക്രൈസ്തവ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുര്‍ബാനയും

പാളയം സെന്റ് ജോസഫ് കത്തീഡ്രൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റൊ പാതിരാ കുർബാനയ്ക്ക് നേതൃത്വം...

Read More >>
Top Stories