#newbornbabydeath | 'കുട്ടി ഒന്ന് കരഞ്ഞു, പിന്നെ അനക്കമില്ല, കാമുകൻ കുഴിച്ചിട്ടു'; ലോകം കാണുംമുൻപേ പെൺകുഞ്ഞ് മടങ്ങി

#newbornbabydeath | 'കുട്ടി ഒന്ന് കരഞ്ഞു, പിന്നെ അനക്കമില്ല, കാമുകൻ കുഴിച്ചിട്ടു'; ലോകം കാണുംമുൻപേ പെൺകുഞ്ഞ് മടങ്ങി
Aug 13, 2024 11:00 AM | By Athira V

പൂച്ചാക്കൽ(ആലപ്പുഴ): ( www.truevisionnews.com ) ചേർത്തല പാണാവള്ളിയിലെ അവിവാഹിത പ്രസവിച്ച കുഞ്ഞിനെ കുഴിച്ചുമൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് . പ്രസവശേഷം കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സതേടിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

കുഞ്ഞിനെ കാമുകൻ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചെന്നാണ് ഇവർ പറഞ്ഞത്. എന്നാൽ, അതു തെറ്റാണെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു. അതോടെയാണ് കാമുകനെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തത്.

കുഞ്ഞ് ആദ്യം കരഞ്ഞുവെന്നും പിന്നീട് അനക്കമില്ലാതായെന്നുമാണ് യുവതി പോലീസിനോടു പറഞ്ഞത്. കൊണ്ടുപോകുമ്പോൾ കുഞ്ഞിന് ജീവനില്ലായിരുന്നുവെന്നാണ് മറ്റു രണ്ടു പ്രതികളുടെയും മൊഴി. ഇക്കാര്യത്തിൽ വ്യക്തത വരുത്തും. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.

ലോകം കാണുംമുൻപേ ആ പെൺകുഞ്ഞ് മടങ്ങി

പൂച്ചാക്കൽ: ലോകമെന്തെന്നറിയുംമുൻപേ മരിച്ചുപോയ നവജാതശിശുവിന്റെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനുശേഷം തിങ്കളാഴ്ച ആലപ്പുഴ വലിയചുടുകാട് പൊതുശ്മശാനത്തിൽ സംസ്‌കരിച്ചു.

പൂച്ചാക്കൽ സ്വദേശിയായ അമ്മ ഡോണ ജോജിയുടെ രണ്ടു ബന്ധുക്കളും പാണാവള്ളി പഞ്ചായത്തംഗം ബേബി ചാക്കോയും ഏതാനുംപേരും എത്തിയിരുന്നു. പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകുകയായിരുന്നു.

നാട്ടിലേക്കു കൊണ്ടുപോയി സംസ്‌കാരം നടത്തുന്നതിനുള്ള അസൗകര്യങ്ങൾ ബന്ധുക്കളും ജനപ്രതിനിധികളും പോലീസിനെയറിയിച്ചു. തുടർന്ന് തിങ്കളാഴ്ച മൂന്നുമണിയോടെ സംസ്‌കരിച്ചു.

പൂച്ചാക്കൽ പോലീസ് ഇൻസ്പെക്ടർ എൻ.ആർ. ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആലപ്പുഴ ഗവ.ടി.ഡി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയിരുന്നു. ആശുപത്രിയിലെ ഫൊറൻസിക് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ബി. കൃഷ്ണന്റെ നേതൃത്വത്തിലാണ് പോസ്റ്റ്‌മോർട്ടം ചെയ്തത്.

കുഞ്ഞിന്റെ മൃതദേഹം വീടിന്റെ മുകളിലെ തട്ടിലും പടിക്കെട്ടിനു താഴെയുമായി പൊതിഞ്ഞു സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്നാണ് വിവരം. വയറുവേദനയുമായി ഡോണ ജോജി ആശുപത്രിയിൽ ചികിത്സതേടിയപ്പോൾ ഡോക്ടർമാർക്ക് പ്രസവിച്ചതായി സംശയം തോന്നുകയായിരുന്നു. തുടർന്ന് പോലീസിൽ അറിയിച്ചു. ഇവരുടെ അന്വേഷണമാണ് പ്രതികളിലേക്കെത്തിച്ചത്.

ഫൊറൻസിക് സയൻസ് കോഴ്സ് കഴിഞ്ഞയാളാണ് യുവതി. കാമുകൻ തോമസ് ജോസഫ് ഹോട്ടൽ മാനേജ്മെന്റ് പഠിച്ചിട്ടുള്ളയാളാണ്. രാജസ്ഥാനിൽ പഠിക്കുമ്പോഴാണ് ഇവർ പരിചയപ്പെടുന്നത്.

സംഭവത്തിൽ കുഞ്ഞിനെ പ്രസവിച്ച പാണാവള്ളി പഞ്ചായത്ത് 13-ാം വാർഡ് ആനമൂട്ടിൽച്ചിറ ഡോണാ ജോജി (22), കാമുകൻ തകഴി വിരുപ്പാല രണ്ടുപറ പുത്തൻപറമ്പ് തോമസ് ജോസഫ് (24), ഇയാളുടെ സുഹൃത്ത് തകഴി കുന്നുമ്മ ജോസഫ് ഭവനിൽ അശോക് ജോസഫ് (30) എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ റിമാൻഡു ചെയ്തു.

#death #newborn #alappuzha #case #girl #boyfriend

Next TV

Related Stories
കനത്ത മഴ തുടരുന്നു; തൃശൂരിൽ റെയിൽവെ ട്രാക്കിൽ മരം വീണ് ഗതാഗത തടസം, എറണാകുളത്ത് കാര്‍ തലകീഴായി മറിഞ്ഞു

May 26, 2025 08:33 AM

കനത്ത മഴ തുടരുന്നു; തൃശൂരിൽ റെയിൽവെ ട്രാക്കിൽ മരം വീണ് ഗതാഗത തടസം, എറണാകുളത്ത് കാര്‍ തലകീഴായി മറിഞ്ഞു

കനത്ത മഴ തുടരുന്നതിനിടെ വിവിധയിടങ്ങളിൽ അപകടവും വ്യാപക നാശവും....

Read More >>
കൊച്ചിയിലെ ബാർ ഹോട്ടൽ ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി

May 26, 2025 08:04 AM

കൊച്ചിയിലെ ബാർ ഹോട്ടൽ ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചിയിലെ ബാർ ഹോട്ടൽ ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി....

Read More >>
 അതിതീവ്ര മഴ: പത്ത്  ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

May 25, 2025 08:21 PM

അതിതീവ്ര മഴ: പത്ത് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അതിതീവ്ര മഴ: പത്ത് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

Read More >>
മഴ ശക്തം; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി, സ്പെഷ്യൽ ക്ലാസുകളും പാടില്ല

May 25, 2025 05:26 PM

മഴ ശക്തം; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി, സ്പെഷ്യൽ ക്ലാസുകളും പാടില്ല

കനത്ത മഴ - രണ്ട് ജില്ലകളിലെ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്...

Read More >>
Top Stories