#hugewatertank | കുന്നിനുമുകളിലെ എസ്റ്റേറ്റിൽ സ്വകാര്യ വ്യക്തി അനധികൃമായി നിർമിച്ച കൂറ്റൻ ജലസംഭരണി നാട്ടുകാർക്ക് ഭീഷണിയാവുന്നു

#hugewatertank  |  കുന്നിനുമുകളിലെ എസ്റ്റേറ്റിൽ സ്വകാര്യ വ്യക്തി അനധികൃമായി നിർമിച്ച കൂറ്റൻ ജലസംഭരണി നാട്ടുകാർക്ക് ഭീഷണിയാവുന്നു
Aug 13, 2024 09:06 AM | By ShafnaSherin

മലപ്പുറം: (truevisionnews.com)കരുവാരകുണ്ടിൽ കുന്നിനുമുകളിലുള്ള എസ്റ്റേറ്റില്‍ സ്വകാര്യ വ്യക്തി അനധികൃമായി നിര്‍മ്മിച്ച കൂറ്റൻ ജലസംഭരണി നാട്ടുകാര്‍ക്ക് ഭീഷണിയാവുന്നു. കൃഷി ആവശ്യത്തിനെന്ന പേരിലാണ് മണ്ണെടുത്ത് വലിയ കുഴികള്‍ നിർമിച്ചിരിക്കുന്നത്.

മണ്ണെടുത്ത് നിര്‍മ്മിച്ച കുഴി മണ്ണിടിച്ചിലിനും ആളപായത്തിനും കൃഷിനാശത്തിനും കാരണമാകാൻ സാധ്യതയുണ്ടെന്നാണ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകിയത്.

പരിസ്ഥിതിലോല പ്രദേശമായ ഇവിടെ മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ഭീമൻ കുഴികളെടുത്തിട്ടുള്ളത്. ആറ് മീറ്റര്‍ ആഴത്തിലും 22 മീറ്റര്‍ നീളത്തിലും 12 മീറ്റര്‍ വീതിയിലുമാണ് ഈ കുഴികള്‍. വാഴ കൃഷി നനയ്ക്കാനെന്ന പേരില്‍ മണ്ണെടുത്ത് കുഴികളുണ്ടാക്കാൻ തുടങ്ങിയപ്പോള്‍തന്നെ ഇതിന്റെ അപകട ഭീഷണി നാട്ടുകാര്‍ ചൂണ്ടിക്കാണിച്ചിരുന്നു.

എന്നാൽ അത് പരിഗണിക്കാതെയായിരുന്നു കുഴിയെടുപ്പ്. സമുദ്ര നിരപ്പില്‍ നിന്നും 537 മീറ്റര്‍ ഉയരത്തിലുള്ള സ്ഥലമാണ് ഇത്. 33 മുതല്‍ 35 ഡിഗ്രി വരെ ചരിവുമുള്ള പ്രദേശവുമാണ്. കൂമ്പൻപാറയുടെ സമീപത്താണ് ഈ അനധികൃത ജല സംഭരണി.

വയനാട് ദുരന്തത്തിന് പിന്നാലെ നാട്ടുകാര്‍ നല്‍കിയ പരാതിയില്‍ ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദർശിച്ചു റിപ്പോർട്ട് നൽകി. മണ്ണെടുത്ത് നിര്‍മ്മിച്ച കുഴി മണ്ണിടിച്ചിലിനും ആളപായത്തിനും കൃഷിനാശത്തിനും കാരണമാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. കുഴികൾ മണ്ണിട്ടു മൂടാനും പൂർവസ്ഥിതിയിൽ ആക്കാനും ജില്ലാ കലക്ടര്‍ നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ പാലിച്ചിട്ടില്ല.

എന്നാൽ കുഴി മൂടാനുള്ള നടപടി തുടങ്ങിയിട്ടുണ്ടെന്നും ഉടൻ പൂർത്തിയാക്കുമെന്നും സ്ഥലം ഉടമ അറിയിച്ചു. നേരത്തെ ഉരുള്‍പെട്ടലുണ്ടായ പ്രദേശമാണ് കരുവാരകുണ്ട്. കഴിഞ്ഞ ദിവസം മലവെള്ളപാച്ചിലില്‍ ഇവിടുത്തെ പുഴകള്‍ കരകവിഞ്ഞൊഴികുകയും ചെയ്തിരുന്നു.

#huge #water #tank #illegally #constructed #private #person #estate #top #hill #threat #locals

Next TV

Related Stories
#santhoshtrophy | വമ്പൻ വിജയവുമായി കേ​ര​ളം ഫൈനൽ റൗണ്ടിൽ

Nov 25, 2024 09:29 AM

#santhoshtrophy | വമ്പൻ വിജയവുമായി കേ​ര​ളം ഫൈനൽ റൗണ്ടിൽ

ഗ്രൂപ്പ് എ​ച്ച് ചാ​മ്പ്യ​ന്മാ​രാ​യി ഇനി കളി...

Read More >>
 #Robbery | പൂട്ടിയിട്ട വീട്ടിൽനിന്ന് 300 പവന്‍ സ്വര്‍ണവും ഒരുകോടി രൂപയും മോഷ്ടിച്ചു

Nov 25, 2024 09:07 AM

#Robbery | പൂട്ടിയിട്ട വീട്ടിൽനിന്ന് 300 പവന്‍ സ്വര്‍ണവും ഒരുകോടി രൂപയും മോഷ്ടിച്ചു

വളപട്ടണം മന്നയിൽ അരി മൊത്തവ്യാപാരം നടത്തുന്ന കെ.പി. അഷ്‌റഫിന്റെ പൂട്ടിയിട്ടിരുന്ന വീട് കുത്തിത്തുറന്നാണ് മോഷണം...

Read More >>
#WaqfActAmendmentBill | വഖഫ് നിയമ ഭേദഗതി ബിൽ കുറ്റമറ്റതായി കൊണ്ടുവന്നാൽ പിന്തുണക്കും -കെ സി വേണുഗോപാൽ

Nov 25, 2024 08:31 AM

#WaqfActAmendmentBill | വഖഫ് നിയമ ഭേദഗതി ബിൽ കുറ്റമറ്റതായി കൊണ്ടുവന്നാൽ പിന്തുണക്കും -കെ സി വേണുഗോപാൽ

ബില്ല് കുറ്റമറ്റതായി മാറിയാലേ പാർലമെന്റിൽ അംഗീകാരം ലഭിക്കൂവെന്ന് കെ സി വേണുഗോപാൽ...

Read More >>
#Accidentcase | കഴുത്തിൽ കയർ കുരുങ്ങി മരണം; മനപൂർവമല്ലാത്ത നരഹത്യക്ക് കേസ്

Nov 25, 2024 08:13 AM

#Accidentcase | കഴുത്തിൽ കയർ കുരുങ്ങി മരണം; മനപൂർവമല്ലാത്ത നരഹത്യക്ക് കേസ്

മരം മുറിക്കുന്നത്തിൻ്റെ ഭാഗമായി കെട്ടിയിരുന്ന കയറിൽ കുരുങ്ങിയാണ് സിയാദ്...

Read More >>
#SajiCherian | ഭരണഘടനയെ അവഹേളിച്ച് പ്രസംഗിച്ചെന്ന കേസ്; മന്ത്രി സജി ചെറിയാനെതിരായ തുടരന്വേഷണത്തിനുള്ള സംഘത്തെ ഇന്ന് തീരുമാനിച്ചേക്കും

Nov 25, 2024 07:28 AM

#SajiCherian | ഭരണഘടനയെ അവഹേളിച്ച് പ്രസംഗിച്ചെന്ന കേസ്; മന്ത്രി സജി ചെറിയാനെതിരായ തുടരന്വേഷണത്തിനുള്ള സംഘത്തെ ഇന്ന് തീരുമാനിച്ചേക്കും

ഹൈക്കോടതി നിർദേശമുള്ള സ്ഥിതിക്ക് അന്വേഷണം തുടങ്ങാതെ വഴിയില്ലെന്ന് ക്രൈം ബ്രാഞ്ച് മേധാവി സർക്കാരിനെ...

Read More >>
ABVPbandh | നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിന്റെ മരണം; ഇന്ന് എബിവിപി വിദ്യാഭ്യാസ ബന്ദ്

Nov 25, 2024 07:16 AM

ABVPbandh | നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിന്റെ മരണം; ഇന്ന് എബിവിപി വിദ്യാഭ്യാസ ബന്ദ്

മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി ശക്തമാക്കണമെന്നാണ്...

Read More >>
Top Stories