#wayanadlandslide | കൈകോര്‍ത്ത് കേരളം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച തുക 110 കോടി കടന്നു

#wayanadlandslide | കൈകോര്‍ത്ത് കേരളം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച തുക 110 കോടി കടന്നു
Aug 13, 2024 07:21 AM | By ADITHYA. NP

തിരുവനന്തപുരം: (www.truevisionnews.com)വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരായവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച തുക 110 കോടി കടന്നു.

കൊച്ചുകുട്ടികളുടെ സമ്പാദ്യ കുടുക്ക മുതൽ വൻകിട വ്യവസായികളുടെ വരെ കയ്യയച്ചുളള സംഭാവനയിലൂടെയാണ് കുറഞ്ഞ ദിവസങ്ങൾ കൊണ്ട് തന്നെ 100 കോടി രൂപയി സമാഹരിക്കാനായത്.

സർക്കാർ ജീവനക്കാരുടെ അഞ്ചുദിവസത്തെ ശമ്പളത്തിൻറെ വിഹിതവും കൂടി വരുന്നതോടെ വയനാടിന് വേണ്ടിയുളള പ്രത്യേക ഫണ്ട് 500 കോടി കടക്കും.

പലതുളളി പെരുവെളളം എന്ന പഴഞ്ചൊല്ല് പോലെ തന്നെയാണ് വയനാടിന് വേണ്ടിയുളള സംഭാവനയിലും കാണുന്നത്. ഉരുൾപൊട്ടിയുണ്ടായ മലവെളളപാച്ചിലിൽ രണ്ട് ഗ്രാമങ്ങൾ നാമാവശേഷമായപ്പോൾ നാടാകെ ഞെട്ടിത്തരിച്ചു.

സഹജീവികളുടെ സങ്കടം കണ്ട് മനംനൊന്ത ആയിരങ്ങളുടെ കണ്ണീർ ഉരുൾപൊട്ടിയപ്പോൾ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാ തടസവാദങ്ങളെയും തട്ടിത്തെറിപ്പിച്ച് ചെറുതും വലുതുമായ സംഭാവനകൾ പ്രവഹിക്കുകയായിരുന്നു.

ചൂരൽമലയിലും മുണ്ടക്കൈയിലും ഉരുൾപൊട്ടിയ ജൂലൈ 30-നാണ് ദുരിതബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൽ അഭ്യർത്ഥന വന്നത്.

മഹാപ്രളയത്തെയും കൊവിഡ് മഹാമാരിയെയും ഒറ്റക്കെട്ടായി നിന്ന് അതിജീവിച്ച കേരളത്തിൻെറ മാതൃക വയനാടിൻെറ കാര്യത്തിലും സംഭവിച്ചു.

കേരളത്തിനകത്ത് നിന്ന് മാത്രമല്ല വയനാടിന് നേരെ സഹായഹസ്തം നീണ്ടത്. തമിഴ്നാട്, കർണാടക, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നെല്ലാം സംഭാവനകൾ എത്തി. ലഭിച്ച പണത്തിനും അപ്പുറത്ത്, ദുരന്തം നേരിടുന്നതിൽ കേരളം ഒറ്റക്കല്ല എന്ന മഹത്തായ മാനവികതയുടെ സന്ദേശമാണ് അത് നൽകിയത്.

ഇപ്പോൾ 100 കോടി പിന്നിട്ട ദുരിതാശ്വാസ നിധി, സർക്കാർ, പൊതുമേഖലാ ജീവനക്കാരുടെ ശമ്പള വിഹിതവും കൂടി വരുന്നതോടെ കുറഞ്ഞത് 500 കോടി കവിയും.

വയനാടിന് വേണ്ടി കൈകോർക്കുന്നതിലൂടെ പ്രതിസന്ധികളെ നേരിടുന്നതിലുളള കേരള മാതൃകയാണ് രൂപപ്പെട്ടത്. ലഭിച്ച പണത്തിൻെറ സുതാര്യമായ വിനിയോഗം സർക്കാരിൻെറയും ഉത്തരവാദിത്തമാണ്.

വയനാടിന് വേണ്ടി ഒന്നിച്ചവർ അർപ്പിച്ച വിശ്വാസം കാത്തുകൊണ്ട് ദുരന്തബാധിതർക്കായി സമഗ്രമായ പുനരധിവാസ പദ്ധതി നടപ്പാക്കാൻ സർക്കാരിനായാൽ അതും കേരള മോഡലായി ചരിത്രം അടയാളപ്പെടുത്തും.

#Hand #Kerala #amount #received #Chief #Ministers #relief #fund #crossed #110 #crores

Next TV

Related Stories
#caravanfoundbody |  സൗഹൃദത്തിന്റെ പുറത്ത് കണ്ണൂരിലേക്കുള്ള യാത്രയിൽ ജോയലും ഒപ്പംകൂടി; ഒടുവിൽ മരണത്തിലേക്ക്

Dec 25, 2024 08:00 AM

#caravanfoundbody | സൗഹൃദത്തിന്റെ പുറത്ത് കണ്ണൂരിലേക്കുള്ള യാത്രയിൽ ജോയലും ഒപ്പംകൂടി; ഒടുവിൽ മരണത്തിലേക്ക്

എട്ടരയോടെത്തന്നെ മനോജിന്റെ ബന്ധുക്കൾ മരണവാർത്ത അറിഞ്ഞു. സഹോദരൻ ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർ പുലർച്ചെ ഒരുമണിയോടെ...

Read More >>
#Complaint | 'തൂക്കിയെടുത്ത് എറിയും..'; ക്രിസ്മസ് കരോൾ ഗാനം പാടുന്നത് മുടക്കി പൊലീസ്, ഭീഷണിപ്പെടുത്തിയെന്ന് പരാതി

Dec 25, 2024 07:46 AM

#Complaint | 'തൂക്കിയെടുത്ത് എറിയും..'; ക്രിസ്മസ് കരോൾ ഗാനം പാടുന്നത് മുടക്കി പൊലീസ്, ഭീഷണിപ്പെടുത്തിയെന്ന് പരാതി

അതേസമയം ചരിത്രത്തിൽ ആദ്യമായാണ് പള്ളിയിൽ കരോൾ ഗാനം മുടങ്ങിയതെന്ന് ട്രസ്റ്റി അംഗങ്ങൾ...

Read More >>
#Accident | പത്തനംതിട്ടയിൽ നിയന്ത്രണം വിട്ട് കാർ വീടിന്റെ മതിലിലേക്ക് ഇടിച്ച് കയറി അപകടം; രണ്ട് പേർക്ക് പരിക്കേറ്റു

Dec 25, 2024 07:23 AM

#Accident | പത്തനംതിട്ടയിൽ നിയന്ത്രണം വിട്ട് കാർ വീടിന്റെ മതിലിലേക്ക് ഇടിച്ച് കയറി അപകടം; രണ്ട് പേർക്ക് പരിക്കേറ്റു

ഇവരെ പത്തനംതിട്ട ഗവണ്‍മെന്റ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമാണ്...

Read More >>
#SYSKeralaYouthConference | എസ് വൈ എസ് കേരള യുവജന സമ്മേളനം ആമ്പല്ലൂരില്‍ ഡിസംബര്‍ 26ന് തുടക്കമാകും

Dec 25, 2024 06:59 AM

#SYSKeralaYouthConference | എസ് വൈ എസ് കേരള യുവജന സമ്മേളനം ആമ്പല്ലൂരില്‍ ഡിസംബര്‍ 26ന് തുടക്കമാകും

ഡോ. ഹുസൈന്‍ രണ്ടത്താണി, ഡോ. വിനില്‍ പോള്‍, ഡോ. അഭിലാഷ്, ഡോ. അബ്ബാസ് പനക്കല്‍, ഡോ. സകീര്‍ ഹുസൈന്‍, ഡോ. നുഐമാന്‍ പ്രബന്ധങ്ങള്‍...

Read More >>
#Attack | കാരൾ സംഘത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം; സ്ത്രീകൾ അടക്കം എട്ട് പേർക്ക് പരിക്ക്

Dec 25, 2024 06:54 AM

#Attack | കാരൾ സംഘത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം; സ്ത്രീകൾ അടക്കം എട്ട് പേർക്ക് പരിക്ക്

പത്തിലധികം വരുന്ന സംഘം അകാരണമായി ആക്രമിച്ചു എന്നാണ് കാരൾ സംഘത്തിന്‍റെ...

Read More >>
#MDMAcase | നടിമാർക്കായി എത്തിച്ചത് ഡിമാന്‍റുള്ള ഐറ്റം, റിസോർട്ടിലെത്തിയത് എംഡിഎംഎ കൈമാറാൻ; പൊലീസ് അന്വേഷണം ശക്തമാക്കി

Dec 25, 2024 06:41 AM

#MDMAcase | നടിമാർക്കായി എത്തിച്ചത് ഡിമാന്‍റുള്ള ഐറ്റം, റിസോർട്ടിലെത്തിയത് എംഡിഎംഎ കൈമാറാൻ; പൊലീസ് അന്വേഷണം ശക്തമാക്കി

കാളികാവ് സ്വദേശി മുഹമ്മദ് ഷബീബിനെ പൊലീസ് കയ്യോടെ പൊക്കി. ലഹരിമരുന്ന് ഒമാനില്‍ നിന്ന് എത്തിച്ചതാണെന്ന് ഷബീബ് പൊലീസിന് മൊഴി...

Read More >>
Top Stories