#veenageorge | 'ദുരന്ത മേഖലയിലേക്ക് കൂടുതൽ സൈക്യാട്രി ഡോക്ടർമാരെ അയക്കണം'; നിർദ്ദേശം നൽകി ആരോഗ്യ മന്ത്രി

#veenageorge | 'ദുരന്ത മേഖലയിലേക്ക് കൂടുതൽ സൈക്യാട്രി ഡോക്ടർമാരെ അയക്കണം'; നിർദ്ദേശം നൽകി ആരോഗ്യ മന്ത്രി
Aug 12, 2024 09:20 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com )വയനാട്, മുണ്ടക്കൈ ദുരന്ത മേഖലയിലേക്ക് കൂടുതൽ സൈക്യാട്രി ഡോക്ടർമാരെ അയക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി.

ആരോഗ്യ വകുപ്പിലെ സെക്യാട്രിസ്റ്റുകൾക്ക് പുറമെ വിദഗ്ദ്ധരെ അയക്കാനാണ് തീരുമാനം. പകർച്ചവ്യാധികൾ പ്രതിരോധിക്കാൻ നടപടികൾ സ്വീകരിക്കാനും മന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേ സമയം തിരുവനന്തപുരത്ത് മൂന്ന് പ്രദേശങ്ങളില്‍ അമീബിക് മസ്തിഷ്‌ക ജ്വരം (അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്) സ്ഥിരീകരിച്ചു. കുളം, തോട് തുടങ്ങിയ ജലാശയങ്ങളില്‍ കുളിച്ചവര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണം.

ഇത്തരം ജലവുമായി ഏതെങ്കിലും രീതിയില്‍ സമ്പര്‍ക്കം ഉണ്ടായിട്ടുള്ളവര്‍ക്ക് തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി അക്കാര്യം പറഞ്ഞ് ചികിത്സ തേടേണ്ടതാണെന്നും വീണാ ജോർജ് മുന്നറിയിപ്പ് നൽകി.

97 ശതമാനം മരണ നിരക്കുള്ള രോഗമാണിത്. അതിനാല്‍ ആരംഭത്തില്‍ തന്നെ രോഗം കണ്ടെത്തി ചികിത്സിക്കുന്നത് പ്രധാനമാണ്. ലോകത്ത് തന്നെ രോഗമുക്തി കൈവരിച്ചിട്ടുള്ളത് ആകെ 11 പേര്‍ മാത്രമാണ്.

കേരളത്തില്‍ രണ്ട് പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് മെഡിക്കല്‍ ബോര്‍ഡിന്റെ ഏകോപനത്തില്‍ ഫലപ്രദമായ ചികിത്സ ഉറപ്പ് വരുത്തിയതായും മന്ത്രി വ്യക്തമാക്കി.

പായല്‍ പിടിച്ചു കിടക്കുന്നതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ മാലിന്യമുള്ളതോ ആയ കുളങ്ങളിലെ വെള്ളത്തില്‍ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്. വര്‍ഷങ്ങളായി വൃത്തിയാക്കാത്ത വാട്ടര്‍ ടാങ്കിലെ വെള്ളം ഉപയോഗിക്കുന്നവരും ശ്രദ്ധിക്കണം.

ചെളി കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ അമീബ ഉണ്ടോയേക്കാം. മൂക്കില്‍ ശസ്ത്രക്രിയയ്ക്ക് വിധേയമായവര്‍, തലയില്‍ ക്ഷതമേറ്റവര്‍, തലയില്‍ ശസ്ത്രക്രിയ്ക്ക് വിധേയമായവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം.

ചെവിയില്‍ പഴുപ്പുള്ളവര്‍ കുളത്തിലും തോട്ടിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും മറ്റും കുളിക്കാന്‍ പാടില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും വെള്ളത്തില്‍ ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കണം.

വാട്ടര്‍ തീം പാര്‍ക്കുകളിലേയും സ്വിമ്മിംഗ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം. മൂക്കിലേക്ക് വെള്ളം ഒഴിക്കുകയോ ഒരു തരത്തിലും വലിച്ചു കയറ്റുകയോ ചെയ്യരുത്. മൂക്കില്‍ വെള്ളം കയറാതിരിക്കാന്‍ നേസല്‍ ക്ലിപ്പ് ഉപയോഗിക്കുക.

കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജല സ്രോതസുകളുമായി ബന്ധപ്പെടുന്നവരില്‍ വളരെ അപൂര്‍വമായി കാണുന്ന രോഗമാണ് അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്. ഇതൊരു പകര്‍ച്ചവ്യാധിയല്ല.

മിക്കവാറും ജലാശയങ്ങളില്‍ അമീബ കാണാം. വേനല്‍ക്കാലത്ത് വെള്ളത്തിന്റെ അളവ് കുറയുന്നതോടെയാണ് അമീബ വര്‍ധിയ്ക്കുകയും കൂടുതലായി കാണുകയും ചെയ്യുന്നത്. വെള്ളത്തിലിറങ്ങുമ്പോള്‍ അടിത്തട്ടിലെ ചെളിയിലുള്ള അമീബ വെള്ളത്തില്‍ കലങ്ങുകയും മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു.

നട്ടെല്ലില്‍ നിന്നും സ്രവം കുത്തിയെടുത്തുള്ള പിസിആര്‍ പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. അമീബയ്ക്കെതിരെ ഫലപ്രദമെന്ന് കരുതുന്ന അഞ്ച് മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചാണ് ചികിത്സിക്കുന്നത്.

എത്രയും വേഗം മരുന്നുകള്‍ നല്‍കി തുടങ്ങുന്നവരിലാണ് രോഗം ഭേദമാക്കാന്‍ സാധിക്കുന്നത്. അതിനാല്‍ രോഗലക്ഷണങ്ങള്‍ തുടങ്ങി എത്രയും വേഗം മരുന്നുകള്‍ നല്‍കേണ്ടതാണ്. അതിലൂടെ മരണനിരക്ക് കുറയ്ക്കാന്‍ സാധിക്കുമെന്നും മന്ത്രി അറിയിച്ചു.

#more #psychiatric #doctors #should #be #sent #disaster #areas #minister

Next TV

Related Stories
#letter | കൈ മുറിച്ചുമാറ്റിയിട്ടും അപമാനിച്ചു; കെ.എസ്.ആര്‍.ടി.സിക്കെതിരെ അശ്വതി മന്ത്രിക്ക് 'സങ്കട'ക്കത്തെഴുതി

Nov 23, 2024 07:33 AM

#letter | കൈ മുറിച്ചുമാറ്റിയിട്ടും അപമാനിച്ചു; കെ.എസ്.ആര്‍.ടി.സിക്കെതിരെ അശ്വതി മന്ത്രിക്ക് 'സങ്കട'ക്കത്തെഴുതി

ഒപ്പിടാന്‍ വലതുകൈയില്ലെന്നും അതുകൊണ്ട് മകളാണ് പകരം ഒപ്പിടുന്നതെന്നുമാണ് അശ്വതി കത്തില്‍...

Read More >>
#Arrest | മദ്യപിച്ചെത്തി ബഹളമുണ്ടാക്കുന്നത് ചോദ്യം ചെയ്തതിന് അയല്‍വാസിയുടെ വീട് തീവെച്ച് നശിപ്പിച്ച്‌  യുവാവ്

Nov 23, 2024 07:26 AM

#Arrest | മദ്യപിച്ചെത്തി ബഹളമുണ്ടാക്കുന്നത് ചോദ്യം ചെയ്തതിന് അയല്‍വാസിയുടെ വീട് തീവെച്ച് നശിപ്പിച്ച്‌ യുവാവ്

കേശവന്‍ സഹോദരന്മാരായ രണ്ടുപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നുവെന്നും പോലീസ്...

Read More >>
#stabbed | ആശുപത്രിയിൽ വെച്ച് അർദ്ധരാത്രി ഗർഭിണിയെ അസഭ്യം പറഞ്ഞു; ചോദ്യം ചെയ്ത ഭർത്താവിന് കുത്തേറ്റു

Nov 23, 2024 06:56 AM

#stabbed | ആശുപത്രിയിൽ വെച്ച് അർദ്ധരാത്രി ഗർഭിണിയെ അസഭ്യം പറഞ്ഞു; ചോദ്യം ചെയ്ത ഭർത്താവിന് കുത്തേറ്റു

സംഭവത്തിനുശേഷം കടന്നുകളയാൻ ശ്രമിച്ച പ്രതിയെ ആശുപത്രി ജീവനക്കാരും നാട്ടുകാരും കൂടി തടഞ്ഞു നിർത്തി പൊലീസിന്...

Read More >>
#CKrishnaKumar | ‘സൂര്യനുദിക്കും, താമരവിരിയും’; ബിജെപിക്ക് കേരളത്തിൽ നിന്ന് എംഎൽഎയുണ്ടാകുമെന്ന് സി. കൃഷ്ണകുമാർ

Nov 23, 2024 06:50 AM

#CKrishnaKumar | ‘സൂര്യനുദിക്കും, താമരവിരിയും’; ബിജെപിക്ക് കേരളത്തിൽ നിന്ന് എംഎൽഎയുണ്ടാകുമെന്ന് സി. കൃഷ്ണകുമാർ

കണക്കുകള്‍ പ്രകാരം മണ്ഡലത്തില്‍ വിജയിച്ച് കഴിഞ്ഞെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ പി സരിന്‍...

Read More >>
#Beat | കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ച സംഭവം; പ്രതികൾ പിടിയിൽ

Nov 23, 2024 06:29 AM

#Beat | കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ച സംഭവം; പ്രതികൾ പിടിയിൽ

വണ്ടൂർ സ്വദേശി സാബിർ, വാണിയമ്പലം സ്വദേശി അസീം എന്നിവരെയാണ് താമരശേരി പൊലീസ്...

Read More >>
#PoliceCase | മക്കളെ പീഡിപ്പിച്ച കേസില്‍ അച്ഛന്‍ അറസ്റ്റില്‍; വര്‍ഷങ്ങളായി പെണ്‍കുട്ടികളെ പീഡിപ്പിച്ചിരുന്നതായി പരാതി

Nov 23, 2024 06:22 AM

#PoliceCase | മക്കളെ പീഡിപ്പിച്ച കേസില്‍ അച്ഛന്‍ അറസ്റ്റില്‍; വര്‍ഷങ്ങളായി പെണ്‍കുട്ടികളെ പീഡിപ്പിച്ചിരുന്നതായി പരാതി

ഇവര്‍ ഇതിനുള്ള മരുന്ന് കഴിച്ച് മയങ്ങിക്കിടക്കുമ്പോഴാണ് വര്‍ഷങ്ങളായി അച്ചന്‍ കുട്ടികളെ ദുരുപയോഗം...

Read More >>
Top Stories