#WayanadLandslide | താത്കാലിക പുനരധിവാസം ഓഗസ്റ്റില്‍ പൂര്‍ത്തിയാക്കും; എവിടേക്കെങ്കിലും പറഞ്ഞയക്കില്ല- മന്ത്രി

#WayanadLandslide | താത്കാലിക പുനരധിവാസം ഓഗസ്റ്റില്‍ പൂര്‍ത്തിയാക്കും; എവിടേക്കെങ്കിലും പറഞ്ഞയക്കില്ല- മന്ത്രി
Aug 12, 2024 07:03 PM | By VIPIN P V

കൽപറ്റ: (truevisionnews.com) വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവരുടെ താത്കാലിക പുനരധിവാസത്തിനായി കൃത്യമായ പദ്ധതി തയ്യാറാക്കിയതായി റവന്യൂമന്ത്രി കെ.രാജൻ.

ദുരന്തത്തില്‍പ്പെട്ടവരെ എവിടേക്കെങ്കിലും പറഞ്ഞയക്കുക എന്ന തരത്തിലല്ല പുനരധിവാസം നടത്തുന്നതെന്നും ശാസ്ത്രീയപരിശോധന ഇതിന് വേണമെന്നും അദ്ദേഹം വാർത്താ സമ്മേളത്തിൽ പറഞ്ഞു.

'താത്ക്കാലിക പുനരധിവാസത്തിനുള്ള പദ്ധതി വളരെ വേ​ഗത്തിൽ ആരംഭിച്ചു. ഓ​ഗസ്റ്റ് മാസത്തിൽതന്നെ താത്കാലിക പുനരധിവാസം പൂർത്തിയാക്കണമെന്നാണ് കരുതുന്നത്.

അഞ്ച് പുരുഷൻമാർ, 10 സ്ത്രീകൾ, 18 വയസ്സിന് താഴെയുള്ള ആറ് കുട്ടികൾ എന്നിങ്ങനെ 21 പേരാണ് എല്ലാവരും നഷ്ടപ്പെട്ട് ആരോരും ഇല്ലാതെ ക്യാമ്പിൽ കഴിയുന്നത്. ഇവരെ ഓരോരുത്തരേയും ഒരു കുടുംബമായി കണ്ട് വാടകവീടുകളിലേക്ക് മാറ്റാൻ കഴിയില്ലാ എന്നതാണ് പ്രശ്നം.

അതിനാൽ പുനരധിവാസത്തിന് ഒരു പ്രോട്ടോക്കോൾ തീരുമാനിക്കേണ്ടിവരും. ഇക്കാര്യങ്ങളിൽ കൃത്യമായ ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി ഔദ്യോ​ഗികമായി ഇത് പ്രഖ്യാപിക്കും.

എന്നാൽ താൽകാലിക പുനരധിവാസത്തെ കുറിച്ച് ശരിയല്ലാത്തതും സംശയം ഉണ്ടാക്കുന്നതുമായ പല വാർത്തകളും പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഇത് വളരെ പ്രയാസകരമായ കാര്യമാണ്', മന്ത്രി കൂട്ടിച്ചേർത്തു.

ദുരന്തത്തിൽപ്പെട്ടവരുടെ ബന്ധുക്കളുടെ ഡി.എൻ.എ പരിശോധന ഉൾപ്പെടെ അതിവേ​ഗത്തിൽ നടന്നുവരികയാണെന്നും രണ്ടുദിവസത്തിനുള്ളൽ ഇക്കാര്യത്തിൽ പൊതുവായ ഒരു തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശരീരഭാ​ഗങ്ങളുടെ ഡി.എൻ.എ ഫലം വന്നുകൊണ്ടിരിക്കുന്നുണ്ട്. 178 മൃതശരീരങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. 53 മൃതശരീരങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. ആകെ കണ്ടെത്തിയ 205 ശരീരഭാ​ഗങ്ങളിൽ രണ്ടെണ്ണം നേരത്തേ തിരിച്ചറിഞ്ഞതാണ്.

203 ശരീരഭാ​ഗങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. ചൊവ്വാഴ്ചയും താഴ്‌വാര മേഖലകളിൽ തിരച്ചിൽ തുടരാനാണ് തീരുമാനം. മലപ്പുറത്തെ താഴ്വാര പ്രദേശങ്ങളിൽ നടത്തേണ്ട തിരച്ചിലിനായി കൃത്യമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്, അദ്ദേഹം കൂട്ടിച്ചേർത്തു.

ദുരന്തത്തിൽ നഷ്ടമായ വിവിധ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നുണ്ടെന്നും 1968 സർട്ടിഫിക്കറ്റുകൾ ഇതിനോടകം നൽകിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

#Temporary #rehabilitation #completed #August #sent #anywhere #Minister

Next TV

Related Stories
#PoliceCase | ഒൻപത് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; 40-കാരൻ അറസ്റ്റിൽ

Nov 14, 2024 09:50 PM

#PoliceCase | ഒൻപത് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; 40-കാരൻ അറസ്റ്റിൽ

ചൈല്‍ഡ് ലൈനിന്റെ പരാതിയെ തുടര്‍ന്നാണ് പോലീസ് ഇയാൾക്കെതിരെ നടപടി...

Read More >>
#arrest | ദേ.. വാട്ടര്‍ അതോറിറ്റിയുടെ ബോര്‍ഡ് വച്ച കാർ, പരിശോധിച്ചപ്പോൾ വ്യാജൻ; കണ്ടെത്തിയത് 40 കിലോ ചന്ദനം, അഞ്ച് പേർ പിടിയിൽ

Nov 14, 2024 09:37 PM

#arrest | ദേ.. വാട്ടര്‍ അതോറിറ്റിയുടെ ബോര്‍ഡ് വച്ച കാർ, പരിശോധിച്ചപ്പോൾ വ്യാജൻ; കണ്ടെത്തിയത് 40 കിലോ ചന്ദനം, അഞ്ച് പേർ പിടിയിൽ

രഹസ്യ വിവരത്തെത്തുടര്‍ന്ന് കോഴിക്കോട് മലാപ്പറമ്പ് വാട്ടര്‍ അതോറിറ്റി ഓഫീസ് പരിസരത്തായിരുന്നു വനംവകുപ്പ് ഇന്‍റലിജന്‍സും ഫ്ലയിങ് സ്ക്വാഡും...

Read More >>
 #EPJayarajan | ആത്മകഥാ വിവാദം; തന്റെ ഭാഗം വിശദീകരിക്കാന്‍ ഇ പി നാളെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ പങ്കെടുക്കും

Nov 14, 2024 09:19 PM

#EPJayarajan | ആത്മകഥാ വിവാദം; തന്റെ ഭാഗം വിശദീകരിക്കാന്‍ ഇ പി നാളെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ പങ്കെടുക്കും

ആത്മകഥാ വിവാദം പ്രതിപക്ഷം ആയുധമാക്കിയിരിക്കുന്ന സാഹചര്യത്തില്‍ വിഷയം സെക്രട്ടറിയേറ്റ് വിശദമായി...

Read More >>
#sexualassault | സ്കൂൾ വിട്ട് വരികയായിരുന്ന കേൾവി പരിമിതിയുള്ള വിദ്യാർത്ഥിക്കുനേരെ ലൈംഗികാതിക്രമം; 34കാരൻ അറസ്റ്റിൽ

Nov 14, 2024 08:39 PM

#sexualassault | സ്കൂൾ വിട്ട് വരികയായിരുന്ന കേൾവി പരിമിതിയുള്ള വിദ്യാർത്ഥിക്കുനേരെ ലൈംഗികാതിക്രമം; 34കാരൻ അറസ്റ്റിൽ

സിസിടിവി കാമറകൾ, വാഹനങ്ങളുടെ ഡാഷ് ബോര്‍ഡ് കാമറകൾ എന്നിവ പരിശോധിച്ച് ഏറെ പരിശ്രമത്തിന് ഒടുവിലാണ് പ്രതി...

Read More >>
#humanrightscommission | നാദാപുരം സ്വദേശിയുടെ അടിയന്തര ശസ്ത്രക്രിയ മുന്നറിയിപ്പില്ലാതെ മാറ്റിയ സംഭവം; മെഡിക്കൽ കോളേജ് സൂപ്രണ്ടിന് നോട്ടീസ്

Nov 14, 2024 08:22 PM

#humanrightscommission | നാദാപുരം സ്വദേശിയുടെ അടിയന്തര ശസ്ത്രക്രിയ മുന്നറിയിപ്പില്ലാതെ മാറ്റിയ സംഭവം; മെഡിക്കൽ കോളേജ് സൂപ്രണ്ടിന് നോട്ടീസ്

ഒരാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജൂനാഥ് നല്‍കിയ സൂപ്രണ്ടിന് നല്‍കിയ...

Read More >>
Top Stories