#WayanadLandslide | ഉറപ്പ് പാലിക്കാൻ ആദ്യ ചുവടുവെപ്പ്, വയനാട്ടിലെ ദുരിതബാധിതർക്ക് വീടൊരുക്കി യൂത്ത് കോൺഗ്രസ്

#WayanadLandslide | ഉറപ്പ് പാലിക്കാൻ ആദ്യ ചുവടുവെപ്പ്, വയനാട്ടിലെ ദുരിതബാധിതർക്ക് വീടൊരുക്കി യൂത്ത് കോൺഗ്രസ്
Aug 12, 2024 01:37 PM | By VIPIN P V

വയനാട് : (truevisionnews.com) വയനാട്ടിലെ ദുരിതബാധിതർക്ക് നൽകിയ ഉറപ്പ് പാലിക്കാൻ ആദ്യ ചുവടുവെച്ച് യൂത്ത് കോൺഗ്രസ്. വാടക വീട് സ്വമേധയാ കണ്ടെത്തി അഞ്ച് കുടുംബങ്ങൾക്ക് വീട്ടിലേക്ക് വേണ്ട എല്ലാ സാധനങ്ങളും എത്തിച്ചുനൽകി.

ചൂരൽമല സ്വദേശിയായ അനിൽ കുമാറിന്റെ കുടുംബത്തിന് അമ്മയടക്കം അഞ്ചുപേരുടെ ജീവനാണ് ദുരന്തത്തിൽ നഷ്ടമായത്. ആശുപത്രിയിൽ നിന്നും മടങ്ങിയ അനിൽ കുമാറും അനിയൻ അനീഷും സ്വമേധയാ വാടക വീട് കണ്ടെത്തി.

അവിടേക്ക് ആവശ്യമായ ഗൃഹോപകരണങ്ങൾ യൂത്ത് കോൺഗ്രസ് എത്തിച്ചു. കട്ടിൽ, കിടക്ക, അലമാര, ടീപ്പോ, ഡൈനിങ്ങ് ടേബിൾ, കുക്കർ, പത്രങ്ങൾ എന്നിവയെല്ലാം വീട്ടിലെത്തി.

ആശുപതിവിട്ടുവരുന്നവർക്ക് ക്യാമ്പുകളിൽ കിടക്കാൻ പ്രയാസമുണ്ട് പലർക്കും മുറിവുകൾ ഉണങ്ങി വരുന്നതേയുള്ളു. 50 വാടക വീടുകളിലേക്ക് വേണ്ട എല്ലാ സാധനങ്ങളും എത്തിക്കുകയെന്നാണാണ് യൂത്ത് കോൺഗ്രസ് ലക്ഷ്യമിടുന്നത്.

‘യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച 50 വീടൊരുക്കൽ എന്ന പദ്ധതിയുടെ ഭാഗമായി ക്യാംപിൽ നിന്ന് വാടക വീട്ടിലേക്ക് മാറിയ കുടുംബങ്ങൾക്കാവശ്യമായ ഗ്രഹോപകരണങ്ങളും അടുക്കള സാധനങ്ങളും സ്കൂൾ കിറ്റും നല്കുന്ന പരിപാടിക്ക് 5 വീടുകളൊരുക്കിയിന്ന് തുടക്കമായി.

ഇത് ഒരു കുടുംബത്തിൽ 5 പേർ മരണപ്പെടുകയും 2 പേർക്ക് പരിക്ക് പറ്റുകയും ചെയ്ത അനിൽകുമാറിന്റെ വീടാണ്…

നിങ്ങൾക്ക് കഴിയുന്നത് പോലെ ആ കുടുംബത്തെ നേരിട്ടു സഹായിക്കുമല്ലോ’ എന്നും യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു.

രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചത്

വീടൊരുക്കി യൂത്ത് കോൺഗ്രസ്സ്. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച 50 വീടൊരുക്കൽ എന്ന പദ്ധതിയുടെ ഭാഗമായി ക്യാംപിൽ നിന്ന് വാടക വീട്ടിലേക്ക് മാറിയ കുടുംബങ്ങൾക്കാവശ്യമായ ഗ്രഹോപകരണങ്ങളും അടുക്കള സാധനങ്ങളും സ്കൂൾ കിറ്റും നല്കുന്ന പരിപാടിക്ക് 5 വീടുകളൊരുക്കിയിന്ന് തുടക്കമായി.

ഇത് ഒരു കുടുംബത്തിൽ 5 പേർ മരണപ്പെടുകയും 2 പേർക്ക് പരിക്ക് പറ്റുകയും ചെയ്ത അനിൽകുമാറിന്റെ വീടാണ്… നിങ്ങൾക്ക് കഴിയുന്നത് പോലെ ആ കുടുംബത്തെ നേരിട്ടു സഹായിക്കുമല്ലോ..❤️

#firststep #assured #YouthCongress #prepared #house #affected #people #Wayanad

Next TV

Related Stories
ശരീരത്തിൽ പാടുകൾ, വിപഞ്ചികയുടെ മൃതദേഹത്തിന്റെ റീ പോസ്റ്റുമോർട്ടം പുരോഗമിക്കുന്നു

Jul 23, 2025 02:32 PM

ശരീരത്തിൽ പാടുകൾ, വിപഞ്ചികയുടെ മൃതദേഹത്തിന്റെ റീ പോസ്റ്റുമോർട്ടം പുരോഗമിക്കുന്നു

ഷാർജയിൽ ആത്മഹത്യ ചെയ്ത വിപഞ്ചികയുടെ മൃതദേഹത്തിന്റെ റീ പോസ്റ്റുമോർട്ടം...

Read More >>
വീട്ടിൽ തർക്കം, പിന്നാലെ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു; ഭര്‍ത്താവ് അറസ്റ്റിൽ

Jul 23, 2025 02:19 PM

വീട്ടിൽ തർക്കം, പിന്നാലെ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു; ഭര്‍ത്താവ് അറസ്റ്റിൽ

കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് പിടിയിൽ....

Read More >>
ജോലിക്കിടെ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണു; കെ.എസ്.ഇ.ബി കരാർ തൊഴിലാളിക്ക് ദാരുണാന്ത്യം

Jul 23, 2025 01:31 PM

ജോലിക്കിടെ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണു; കെ.എസ്.ഇ.ബി കരാർ തൊഴിലാളിക്ക് ദാരുണാന്ത്യം

കരുവാറ്റയിൽ വൈദ്യുതി പോസ്റ്റ് മാറുന്നതിനിടെയുണ്ടായ അപകടത്തിൽ കെ.എസ്.ഇ.ബി കരാർ തൊഴിലാളി...

Read More >>
നഴ്‌സ് അമീനയുടെ മരണം; അമാന ആശുപത്രി മുൻ ജനറൽ മാനേജർ അറസ്റ്റിൽ

Jul 23, 2025 01:15 PM

നഴ്‌സ് അമീനയുടെ മരണം; അമാന ആശുപത്രി മുൻ ജനറൽ മാനേജർ അറസ്റ്റിൽ

നഴ്‌സ് അമീനയുടെ മരണം; അമാന ആശുപത്രി മുൻ ജനറൽ മാനേജർ...

Read More >>
Top Stories










//Truevisionall