#wayanadandslide | ഇനിയുമെത്ര പേർ കാണാമറയത്ത്?; ചാലിയാർ മേഖലയിലും മുണ്ടക്കൈയിലും ചൂരൽമരയിലും തിരച്ചിൽ തുടരുന്നു

#wayanadandslide |  ഇനിയുമെത്ര പേർ കാണാമറയത്ത്?; ചാലിയാർ മേഖലയിലും മുണ്ടക്കൈയിലും ചൂരൽമരയിലും തിരച്ചിൽ തുടരുന്നു
Aug 12, 2024 11:18 AM | By Athira V

മലപ്പുറം/കൽപറ്റ: ( www.truevisionnews.com ) മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കായി ഇന്നും തിരച്ചിൽ തുടരുന്നു. ചാലിയാർ, മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലാണ് വിവിധ സന്നദ്ധ സംഘടനകളുടെയും സേനകളുടേയും നേതൃത്വത്തിൽ തിരച്ചിൽ ഊർജിതമായി നടക്കുന്നത്.

ചാലിയാർ മേഖലയിൽ രാവിലെ ഏഴുമണിക്ക് മുണ്ടേരി ഫാം മേഖലയിൽ പുനരാംരഭിച്ച തിരച്ചിൽ ഉച്ചയ്ക്കു രണ്ടു മണിയോടെ പരപ്പൻപാറയിൽ അവസാനിക്കും.

മുണ്ടേരിയിൽ എട്ട് കി.മീറ്ററോളം ഉൾവനം കേന്ദ്രീകരിച്ചാണ് തിരച്ചിൽ നടത്തുന്നത്. എൻ.ഡി.ആർ.എഫ്, അഗ്നിരക്ഷാ സേന, സിവിൽ ഡിഫൻസ് സേന, പൊലീസ്, വനം വകുപ്പ് എന്നീ സേനകൾ അടങ്ങുന്ന 60ലേറെ വരുന്ന സംഘമാണ് ഇവിടെ തിരച്ചിൽ നടത്തുന്നത്.

വൈദഗ്ധ്യം ആവശ്യമായതിനാൽ ഈ ഭാഗത്തെ ഇന്നത്തെ തിരച്ചിലിന് സന്നദ്ധപ്രവർത്തകരില്ല‌. സർക്കാർ സംവിധാനങ്ങൾ മാത്രമാണ് ഇന്ന് തിരച്ചിലിന് ഉപയോഗിച്ചിരിക്കുന്നതെന്ന് വഴിക്കടവ് റേഞ്ച് ഓഫീസർ കെ.പി.എസ് ബോബികുമാർ പറഞ്ഞു.

അതീവസൂക്ഷ്മതയോടെ തിരയുക എന്ന ഉദ്ദേശത്തോടെയാണ് സർക്കാർ സംവിധാനങ്ങളെ മാത്രം ഉപയോഗിക്കുന്നത്. സൂചിപ്പാറ മുതൽ മുണ്ടേരി ഫാം വരെയെത്തുന്ന ഭാഗങ്ങളിലാണ് ഇന്ന് തിരച്ചിൽ നടത്തുന്നത്.

പുഴയുടെ താഴ്ഭാഗത്ത് മറ്റൊരു സംഘവും തിരിച്ചിലിനുണ്ട്. എൻ.ഡി.ആർ.എഫിന്റെ പത്തു പേരും ഫോറസ്റ്റിന്റെ പത്തുപേരുമാണ് അവിടുത്തെ വനഭാഗങ്ങളിൽ തിരച്ചിൽ നടത്തുന്നതെന്നും അദ്ദേഹം അറിയിച്ചു. ഇന്നലെ പരപ്പൻപാറയിൽ നിന്നും രണ്ട് മൃതദേഹം ലഭിച്ചിരുന്നു.

അതിനാൽ ഒന്നുകൂടി അവിടെ തിരച്ചിൽ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. മൃതദേഹം മുണ്ടേരിയിലേക്ക് എത്തിക്കാൻ സാധിക്കാതെ വന്നാൽ എയർലിഫ്റ്റ് ചെയ്യും. നാളെ സന്നദ്ധസംഘടനകളെയും പൊതുജനങ്ങളേയും ഉപയോഗപ്പെടുത്തി തിരച്ചിൽ നടത്താനും ഉദ്ദേശിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരമട്ടം, സ്‌കൂൾ റോഡ്, വില്ലേജ് റോഡ് പ്രദേശങ്ങളിലും സന്നദ്ധപ്രവർത്തകരുടെയും എൻ.ഡി.ആർ.എഫിന്റേയും നേതൃത്വത്തിൽ ഇന്നും തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

ജെ.സി.ബിയുൾപ്പെടെയുള്ള സംവിധാനങ്ങളുമുണ്ട്. ഇന്നലെ മുണ്ടക്കൈ, ചൂരൽമല മേഖലകളിൽ നടന്ന ജനകീയ തിരച്ചലിൽ സന്നദ്ധപ്രവർത്തകരും പ്രദേശവാസികളും ക്യാമ്പിൽ കഴിയുന്നവരും ജനപ്രതിനിധികളും അടക്കം ആയിരത്തിലേറെ പേരാണ് പങ്കെടുത്തത്.

#search #continues #chaliyar #area #mundakai #churalmara #missing #persons

Next TV

Related Stories
#stabbed | ആശുപത്രിയിൽ വെച്ച് അർദ്ധരാത്രി ഗർഭിണിയെ അസഭ്യം പറഞ്ഞു; ചോദ്യം ചെയ്ത ഭർത്താവിന് കുത്തേറ്റു

Nov 23, 2024 06:56 AM

#stabbed | ആശുപത്രിയിൽ വെച്ച് അർദ്ധരാത്രി ഗർഭിണിയെ അസഭ്യം പറഞ്ഞു; ചോദ്യം ചെയ്ത ഭർത്താവിന് കുത്തേറ്റു

സംഭവത്തിനുശേഷം കടന്നുകളയാൻ ശ്രമിച്ച പ്രതിയെ ആശുപത്രി ജീവനക്കാരും നാട്ടുകാരും കൂടി തടഞ്ഞു നിർത്തി പൊലീസിന്...

Read More >>
#CKrishnaKumar | ‘സൂര്യനുദിക്കും, താമരവിരിയും’; ബിജെപിക്ക് കേരളത്തിൽ നിന്ന് എംഎൽഎയുണ്ടാകുമെന്ന് സി. കൃഷ്ണകുമാർ

Nov 23, 2024 06:50 AM

#CKrishnaKumar | ‘സൂര്യനുദിക്കും, താമരവിരിയും’; ബിജെപിക്ക് കേരളത്തിൽ നിന്ന് എംഎൽഎയുണ്ടാകുമെന്ന് സി. കൃഷ്ണകുമാർ

കണക്കുകള്‍ പ്രകാരം മണ്ഡലത്തില്‍ വിജയിച്ച് കഴിഞ്ഞെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ പി സരിന്‍...

Read More >>
#Beat | കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ച സംഭവം; പ്രതികൾ പിടിയിൽ

Nov 23, 2024 06:29 AM

#Beat | കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ച സംഭവം; പ്രതികൾ പിടിയിൽ

വണ്ടൂർ സ്വദേശി സാബിർ, വാണിയമ്പലം സ്വദേശി അസീം എന്നിവരെയാണ് താമരശേരി പൊലീസ്...

Read More >>
#PoliceCase | മക്കളെ പീഡിപ്പിച്ച കേസില്‍ അച്ഛന്‍ അറസ്റ്റില്‍; വര്‍ഷങ്ങളായി പെണ്‍കുട്ടികളെ പീഡിപ്പിച്ചിരുന്നതായി പരാതി

Nov 23, 2024 06:22 AM

#PoliceCase | മക്കളെ പീഡിപ്പിച്ച കേസില്‍ അച്ഛന്‍ അറസ്റ്റില്‍; വര്‍ഷങ്ങളായി പെണ്‍കുട്ടികളെ പീഡിപ്പിച്ചിരുന്നതായി പരാതി

ഇവര്‍ ഇതിനുള്ള മരുന്ന് കഴിച്ച് മയങ്ങിക്കിടക്കുമ്പോഴാണ് വര്‍ഷങ്ങളായി അച്ചന്‍ കുട്ടികളെ ദുരുപയോഗം...

Read More >>
#Bull | അറവുശാലയിലെത്തിച്ച കാള വിരണ്ടോടി: സ്‌കൂട്ടർ യാത്രികനെ ഇടിച്ചിട്ടു, 67-കാരന് പരിക്ക്

Nov 23, 2024 06:07 AM

#Bull | അറവുശാലയിലെത്തിച്ച കാള വിരണ്ടോടി: സ്‌കൂട്ടർ യാത്രികനെ ഇടിച്ചിട്ടു, 67-കാരന് പരിക്ക്

പൂതക്കുഴിയിൽ അറവുശാലയിൽ കൊണ്ടുവന്ന കാളയാണ് വിരണ്ട്...

Read More >>
#byelection | ചങ്കിടിപ്പോടെ മുന്നണികൾ; വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

Nov 23, 2024 06:00 AM

#byelection | ചങ്കിടിപ്പോടെ മുന്നണികൾ; വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

കാരണം പോളിംഗ് ശതമാനത്തിലെ കുറവാണ്. എട്ട് ശതമാനത്തോളം വോട്ടുകളാണ് കഴിഞ്ഞ തവണത്തെക്കാൾ...

Read More >>
Top Stories