#newbabyborndeath | പ്രസവവിവരം മറച്ചുവെച്ചത് നാണക്കേട് ഭയന്ന്; കുഞ്ഞ് ജനിച്ച ഉടൻ കരഞ്ഞിരുന്നില്ലെന്നും യുവതി

#newbabyborndeath | പ്രസവവിവരം മറച്ചുവെച്ചത് നാണക്കേട് ഭയന്ന്; കുഞ്ഞ് ജനിച്ച ഉടൻ കരഞ്ഞിരുന്നില്ലെന്നും യുവതി
Aug 12, 2024 10:21 AM | By VIPIN P V

ആലപ്പുഴ: (truevisionnews.com) തകഴി കുന്നുമ്മയിൽ നവജാതശിശുവിനെ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മയായ യുവതിയുടെ മൊഴി പുറത്ത്.

അവിവാഹിതയായതിനാൽ നാണക്കേട് ഭയന്നാണ് പ്രസവ വിവരം മറച്ചുവെച്ചതാണെന്നാണ് യുവതിയുടെ മൊഴി. കുഞ്ഞ് ജനിച്ച ഉടൻ കരഞ്ഞിരുന്നില്ലെന്നും യുവതി പറയുന്നു. കഴിഞ്ഞ ഒന്നര വർഷമായി തിരുവനന്തപുരത്ത് ജോലി ചെയ്യുകയാണ് യുവതി.

ദുരൂഹതകൾ ഏറെയുള്ള സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. അമ്മയും ആൺസുഹൃത്തും ചേർന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയതാണോ, അമ്മ കുഞ്ഞിനെ കൊന്ന് കാമുകന് നൽകിയതാണോ തുടങ്ങിയ ചോദ്യങ്ങൾക്കാണ് ഉത്തരം കണ്ടെത്തേണ്ടത്.

യുവതി പൊലീസ് കസ്റ്റഡിയിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. രാജസ്ഥാനിൽ പഠിക്കുമ്പോഴാണ് യുവതിയും ആൺ സുഹൃത്തും തമ്മിൽ അടുപ്പത്തിലായത്.

തകഴി കുന്നുമ്മയിൽ മുട്ടിച്ചിറ കോളനിയിലെ പാടശേഖരത്തോട് ചേർന്ന് കുഴിച്ചിട്ട നിലയിലായിരുന്നു നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. ആലപ്പുഴ മെഡിക്കൽ കോളേജിലാണ് പോസ്റ്റുമോർട്ടം നടക്കുക.

കേസിലെ രണ്ടാം പ്രതിയായ യുവതിയുടെ ആൺ സുഹൃത്തിനെ പൊലീസ് റിമാൻഡ് ചെയ്തു. കുഞ്ഞിനെ കൊലപ്പെടുത്തിയിട്ടില്ലെന്നാണ് യുവതിയുടെ ആൺ സുഹ്യത്ത് അന്വേഷണ ഉദ്യോഗസ്ഥരോട് ആവർത്തിക്കുന്നത്.

കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാനാണ് ആൺ സുഹൃത്തിനോട് പറഞ്ഞതെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വന്നാൽ മാത്രമേ കുഞ്ഞ് കൊല്ലപ്പെട്ടതാണോ എന്ന് സ്ഥിരീകരിക്കാൻ കഴിയുകയുള്ളൂ.

ഈ മാസം ആറാം തീയതി പുലർച്ചെയാണ് യുവതിയുടെ പ്രസവം നടന്നത്. മൃതദേഹം മറവ് ചെയ്‌തത് ഏഴാം തീയതിയാണെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി.

നവജാത ശിശുവിൻ്റെ ദുരൂഹ മരണം പുറം ലോകത്തെത്തുന്നതിൽ നിർണായകമായത് ഡോക്‌ടറുടെ സംശയമാണ്. വയറുവേദനയെ തുടർന്ന് യുവതി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

സംശയം തോന്നിയ ആശുപത്രി അധികൃതർ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ മാത്രമേ ചികിത്സ നൽകാനാകൂ എന്നറിയിച്ചു. തുടർന്ന് രക്ഷിതാക്കൾ ആശുപത്രിയിലെത്തിയതോടെയാണ് യുവതിയുടെ പ്രസവം നടന്ന വിവരം പുറത്തറിയുന്നത്.

കുഞ്ഞിനെക്കുറിച്ച് ചോദിച്ചപ്പോൾ യുവാവിൻ്റെ കൈവശം അമ്മത്തൊട്ടിലിൽ നൽകാനായി ഏൽപ്പിച്ചെന്നാണ് അറിയിച്ചതെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല. പിന്നീടാണ് കുഞ്ഞിനെ കുഴിച്ച് മൂടിയതാണെന്ന് യുവതി സമ്മതിക്കുന്നത്.

സംഭവത്തിൽ തകഴി സ്വദേശികളായ രണ്ടു യുവാക്കളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തോമസ് ജോസഫ് (24) അശോക് ജോസഫ് (30) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

തോമസ് ജോസഫിൻ്റെ പൂച്ചക്കൽ സ്വദേശിനിയായ പെൺസുഹൃത്ത് കഴിഞ്ഞ 7 ന് പ്രസവിച്ച പെൺകുഞ്ഞിന്റെ മൃതദേഹമാണ് പ്രതികൾ മറവു ചെയ്‌തത് രാജസ്ഥാനിൽ ഹോട്ടൽ മാനേജ്മെന്റ് പഠിക്കാൻ പോയിടത്തു നിന്നാണ് യുവതിയും തോമസ് ജോസഫും പരിചയത്തിൽ ആകുന്നത്.

#Birth #information #withheld #fear #embarrassment #woman #cry #immediately #babyborn

Next TV

Related Stories
#accident |  കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

Nov 24, 2024 10:41 PM

#accident | കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

കൊടക്കാട് വലിയ പൊയിലിലെ പുളുക്കൂൽ ദാമോദരൻ (65) ആണ് മരിച്ചത്....

Read More >>
#complaint | നാദാപുരം അരൂരിൽ ടിപ്പർ ഡ്രൈവരെ വാഹനം തടഞ്ഞ് മർദ്ദിച്ചതായി പരാതി

Nov 24, 2024 10:08 PM

#complaint | നാദാപുരം അരൂരിൽ ടിപ്പർ ഡ്രൈവരെ വാഹനം തടഞ്ഞ് മർദ്ദിച്ചതായി പരാതി

മുഖത്തും മറ്റും പരിക്ക് പറ്റിയ നിലയിൽ ഇയാളെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

Read More >>
#accident | മേപ്പയ്യൂരിൽ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാള്‍ക്ക് ദാരുണാന്ത്യം

Nov 24, 2024 09:28 PM

#accident | മേപ്പയ്യൂരിൽ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാള്‍ക്ക് ദാരുണാന്ത്യം

പരിക്കേറ്റ എഴുകുടിക്കല്‍ വലിയപുരയില്‍ സജീവ (48) നെ സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക്...

Read More >>
#accident | കഴുത്തിൽ കയർ കുരുങ്ങി യുവാവ് മരിച്ച സംഭവം; ആറ് പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്

Nov 24, 2024 07:54 PM

#accident | കഴുത്തിൽ കയർ കുരുങ്ങി യുവാവ് മരിച്ച സംഭവം; ആറ് പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്

യാതൊരു സുരക്ഷാ മുൻകരുതകളും സ്വീകരിച്ചില്ല. മുന്നറിയിപ്പ് ബോർഡുകളോ കോണോ വെച്ചില്ലെന്നും സിഐ...

Read More >>
#PinarayiVijayan | 'താൻ വിമർശിച്ചത് ലീഗ് സംസ്ഥാന അധ്യക്ഷനെയാണ്, കേരളത്തിലെ മന്ത്രി സഭയിലെ സ്ഥാനം പോകുമോ എന്ന് ലീഗ് പേടിച്ചു'

Nov 24, 2024 07:33 PM

#PinarayiVijayan | 'താൻ വിമർശിച്ചത് ലീഗ് സംസ്ഥാന അധ്യക്ഷനെയാണ്, കേരളത്തിലെ മന്ത്രി സഭയിലെ സ്ഥാനം പോകുമോ എന്ന് ലീഗ് പേടിച്ചു'

കോഴിക്കോട് സൗത്ത് സിപിഐഎം ഏരിയ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തതിന് ശേഷം സംസാരിക്കുകയായിരുന്നു...

Read More >>
Top Stories