#WayanadLandslide | ഉരുൾപൊട്ടൽ; ദുരന്തനിവാരണ അതോറിറ്റി വിദഗ്‌ധ സംഘം ഇന്ന് വയനാട്ടിൽ, പരിശോധന

#WayanadLandslide | ഉരുൾപൊട്ടൽ; ദുരന്തനിവാരണ അതോറിറ്റി വിദഗ്‌ധ സംഘം ഇന്ന് വയനാട്ടിൽ, പരിശോധന
Aug 12, 2024 09:15 AM | By VIPIN P V

കൽപ്പറ്റ: (truevisionnews.com) വയനാട് ഉരുൾപൊട്ടൽ ദുരന്ത മേഖലകൾ ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്‌ധ സംഘം ഇന്ന് പരിശോധിക്കും.

ഡോ. ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് പരിശോധനയ്ക്കായി വയനാട് എത്തുക. പുനരധിവാസത്തിന് പരിഗണിക്കുന്ന ഭൂമിയും സംഘം പരിശോധിക്കും.

പത്ത് ദിവസത്തിനകം സംഘം സമർപ്പിക്കുന്ന റിപ്പോർട്ട് പരിഗണിച്ചാവും പുനരധിവാസ-ടൗൺഷിപ്പ് പദ്ധതികൾ നടപ്പിലാക്കുക.

പ്രദേശത്ത് രണ്ട് ദിവസം നടത്തിയ ജനകീയ തിരച്ചിലിന് ശേഷം ഇന്നും നാളെയും ചാലിയാറിൽ വിശദമായ പരിശോധനയാണ് സംഘടിപ്പിക്കുന്നത്. മുണ്ടേരി ഫാം മുതൽ പരപ്പൻപാറ വരെയുള്ള അഞ്ച് കിലോമീറ്റർ ദൈർഘ്യത്തിലാണ് തിരച്ചിൽ നടത്തുക.

ദുരന്ത ബാധിതരുടെ നഷ്ടപ്പെട്ട രേഖകൾ വീണ്ടെടുക്കുന്നതിനായി ഇന്ന് പ്രത്യേക ക്യാമ്പും സംഘടിപ്പിക്കുന്നുണ്ട്. 60 അംഗ സംഘമാണ് ചാലിയാറിൽ തിരച്ചിൽ നടത്തുക.

വൈദഗ്ധ്യം ആവശ്യമായതിനാൽ ചാലിയാർ പുഴയിലെ തിരച്ചിലിന് സന്നദ്ധ പ്രവർത്തകരെ അനുവദിക്കില്ല. വനമേഖലയായ പാണൻ കായത്തിൽ 10 സന്നദ്ധപ്രവർത്തകർ ഉൾപ്പെടെ 50 അംഗ സംഘമായിരിക്കും തിരച്ചിൽ നടത്തുക.

പാണൻകായ മുതൽ പൂക്കോട്ടുമനവരെയും പൂക്കോട്ടുമന മുതൽ ചാലിയാർ മുക്കുവരെയും 20 സന്നദ്ധപ്രവർത്തരും 10 പോലീസുകാരും അടങ്ങുന്ന 30 അംഗ സംഘങ്ങൾ തിരച്ചിൽ നടത്തും.

ഇരുട്ടുകുത്തി മുതൽ കുമ്പളപ്പാറ വരെ സന്നദ്ധ പ്രവർത്തകർ ഉൾപ്പെടുന്ന 40 അംഗ സംഘവും തിരച്ചിൽ നടത്തും.

#rolling #DisasterManagementAuthority #expertteam #Wayanad #today #inspection

Next TV

Related Stories
ശരീരത്തിൽ പാടുകൾ, വിപഞ്ചികയുടെ മൃതദേഹത്തിന്റെ റീ പോസ്റ്റുമോർട്ടം പുരോഗമിക്കുന്നു

Jul 23, 2025 02:32 PM

ശരീരത്തിൽ പാടുകൾ, വിപഞ്ചികയുടെ മൃതദേഹത്തിന്റെ റീ പോസ്റ്റുമോർട്ടം പുരോഗമിക്കുന്നു

ഷാർജയിൽ ആത്മഹത്യ ചെയ്ത വിപഞ്ചികയുടെ മൃതദേഹത്തിന്റെ റീ പോസ്റ്റുമോർട്ടം...

Read More >>
വീട്ടിൽ തർക്കം, പിന്നാലെ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു; ഭര്‍ത്താവ് അറസ്റ്റിൽ

Jul 23, 2025 02:19 PM

വീട്ടിൽ തർക്കം, പിന്നാലെ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു; ഭര്‍ത്താവ് അറസ്റ്റിൽ

കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് പിടിയിൽ....

Read More >>
ജോലിക്കിടെ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണു; കെ.എസ്.ഇ.ബി കരാർ തൊഴിലാളിക്ക് ദാരുണാന്ത്യം

Jul 23, 2025 01:31 PM

ജോലിക്കിടെ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണു; കെ.എസ്.ഇ.ബി കരാർ തൊഴിലാളിക്ക് ദാരുണാന്ത്യം

കരുവാറ്റയിൽ വൈദ്യുതി പോസ്റ്റ് മാറുന്നതിനിടെയുണ്ടായ അപകടത്തിൽ കെ.എസ്.ഇ.ബി കരാർ തൊഴിലാളി...

Read More >>
നഴ്‌സ് അമീനയുടെ മരണം; അമാന ആശുപത്രി മുൻ ജനറൽ മാനേജർ അറസ്റ്റിൽ

Jul 23, 2025 01:15 PM

നഴ്‌സ് അമീനയുടെ മരണം; അമാന ആശുപത്രി മുൻ ജനറൽ മാനേജർ അറസ്റ്റിൽ

നഴ്‌സ് അമീനയുടെ മരണം; അമാന ആശുപത്രി മുൻ ജനറൽ മാനേജർ...

Read More >>
Top Stories

//Truevisionall