#pulikkali | പുലിക്കളിയും കുമ്മാട്ടിയും ഒഴിവാക്കി തൃശൂര്‍ കോര്‍പ്പറേഷന്‍, തീരുമാനത്തിനെതിരെ ദേശക്കൂട്ടായ്മകള്‍

#pulikkali | പുലിക്കളിയും കുമ്മാട്ടിയും ഒഴിവാക്കി തൃശൂര്‍ കോര്‍പ്പറേഷന്‍, തീരുമാനത്തിനെതിരെ ദേശക്കൂട്ടായ്മകള്‍
Aug 11, 2024 10:34 PM | By ADITHYA. NP

തൃശൂര്‍: (www.truevisionnews.com)വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ പുലിക്കളിയും കുമ്മാട്ടിയും ഒഴിവാക്കാനുള്ള തൃശൂര്‍ കോര്‍പ്പറേഷന്‍റെ തീരുമാനത്തിനെതിരെ ദേശക്കൂട്ടായ്മകള്‍ രംഗത്തെത്തി. നാല് ലക്ഷത്തോളം രൂപ ചെലവിട്ട് ഒരുക്കങ്ങളായിരുന്നെന്ന് പുലിക്കളി സംഘങ്ങള്‍ പറയുന്നു.

കോര്‍പ്പറേഷന്‍റെ തീരുമാനം ഏകപക്ഷീയമാണെന്ന് കുമ്മാട്ടി സംഘാടക സമിതിയും വിമര്‍ശിച്ചുവയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇക്കൊല്ലത്തെ പുലിക്കളിയും കുമ്മാട്ടിയും ഡിവിഷന്‍ തല ഓണാഘോഷവും നടത്തേണ്ടതില്ലെന്ന തീരുമാനം കോര്‍പ്പറേഷന്‍ എടുത്തത്.

തീരുമാനത്തോടുള്ള വിയോജിപ്പ് പരസ്യമാക്കുകയാണ് സംഘങ്ങള്‍. നാലോണ നാളിലാണ് പുലിക്കളി നടത്തേണ്ടിയിരുന്നത്. പതിനൊന്ന് ദേശങ്ങളാണ് ഇക്കുറി പുലി ഒരുക്കങ്ങള്‍ തുടങ്ങിയത്.

ഒമ്പതെണ്ണം രജിസ്ട്രേഷന്‍ നടത്തി. മുന്നൊരുക്കത്തിന് ഓരോ സംഘവും നാല് ലക്ഷത്തിലേറെ രൂപ ചെലവാക്കി. അപ്രതീക്ഷിതമായിരുന്നു കോര്‍പ്പറേഷന്‍റെ നടപടി.

പിന്നാലെ കുമ്മാട്ടി സംഘങ്ങളും യോഗം ചേര്‍ന്ന് പ്രതിഷേധമറിയിച്ചു. പിന്‍വാങ്ങാനുള്ള കോര്‍പ്പറേഷന്‍ തീരുമാനം ഏകപക്ഷീയമാണ്. ആചാരത്തിന്‍റെ ഭാഗമാണ് ഉത്രാടം മുതല്‍ നാലോണനാള്‍ വരെ നടത്തുന്ന ദേശക്കുമ്മാട്ടി.

ഇക്കൊല്ലവും കുമ്മാട്ടി നടത്തുമെന്ന് കുമ്മാട്ടി സംഘം അറിയിച്ചു. അതേസമയം, ദേശങ്ങളുടെ പ്രതിഷേധത്തോട് കോര്‍പ്പറേഷന്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. പ്രതിഷേധക്കാന്‍ നാളെ മേയറെയും കളക്ടറെയും കാണുന്നുണ്ട്.

#pulikkali #groups #againat #thrissur #corporation #decision #avoid #pulikkali #kummattikkali-

Next TV

Related Stories
#SajiCherian | ഭരണഘടനയെ അവഹേളിച്ച് പ്രസംഗിച്ചെന്ന കേസ്; മന്ത്രി സജി ചെറിയാനെതിരായ തുടരന്വേഷണത്തിനുള്ള സംഘത്തെ ഇന്ന് തീരുമാനിച്ചേക്കും

Nov 25, 2024 07:28 AM

#SajiCherian | ഭരണഘടനയെ അവഹേളിച്ച് പ്രസംഗിച്ചെന്ന കേസ്; മന്ത്രി സജി ചെറിയാനെതിരായ തുടരന്വേഷണത്തിനുള്ള സംഘത്തെ ഇന്ന് തീരുമാനിച്ചേക്കും

ഹൈക്കോടതി നിർദേശമുള്ള സ്ഥിതിക്ക് അന്വേഷണം തുടങ്ങാതെ വഴിയില്ലെന്ന് ക്രൈം ബ്രാഞ്ച് മേധാവി സർക്കാരിനെ...

Read More >>
ABVPbandh | നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിന്റെ മരണം; ഇന്ന് എബിവിപി വിദ്യാഭ്യാസ ബന്ദ്

Nov 25, 2024 07:16 AM

ABVPbandh | നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിന്റെ മരണം; ഇന്ന് എബിവിപി വിദ്യാഭ്യാസ ബന്ദ്

മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി ശക്തമാക്കണമെന്നാണ്...

Read More >>
 #HighCourt | ചേവായൂര്‍ സര്‍വീസ് സഹകരണബാങ്ക് തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

Nov 25, 2024 06:57 AM

#HighCourt | ചേവായൂര്‍ സര്‍വീസ് സഹകരണബാങ്ക് തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

രണസമിതിയിലേക്ക് മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായ പതിനൊന്ന് പേരാണ് ഹര്‍ജി...

Read More >>
#Murdercase | അപ്പാർട്മെന്റിനുള്ളിലെ വീട്ടമ്മയുടെ കൊലപാതകം; പ്രതി പിടിയിൽ, കൊല നടത്തിയത് മോഷണം ലക്ഷ്യമിട്ട്

Nov 25, 2024 06:49 AM

#Murdercase | അപ്പാർട്മെന്റിനുള്ളിലെ വീട്ടമ്മയുടെ കൊലപാതകം; പ്രതി പിടിയിൽ, കൊല നടത്തിയത് മോഷണം ലക്ഷ്യമിട്ട്

ഹെൽമെറ്റ് ധരിച്ച് അപ്പാർട്മെന്റിൽ എത്തിയ യുവാവിന്‍റെ ദൃശ്യങ്ങൾ സിസിടിവിയിൽ നിന്നും പൊലീസിന് ലഭിച്ചിരുന്നു....

Read More >>
#attack | ബർത്ത്ഡേ പാർട്ടി തടയാൻ എത്തിയ പൊലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം; എട്ട് പേർ കസ്റ്റഡിയിൽ

Nov 25, 2024 06:17 AM

#attack | ബർത്ത്ഡേ പാർട്ടി തടയാൻ എത്തിയ പൊലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം; എട്ട് പേർ കസ്റ്റഡിയിൽ

പാർട്ടി നടത്തരുതെന്ന് നേരത്തെ പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് നിരസിച്ചുകൊണ്ടായിരുന്നു പാർട്ടി...

Read More >>
#accident | മ്ലാവ് കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു; രണ്ട് പേര്‍ക്ക് പരിക്ക്

Nov 25, 2024 06:09 AM

#accident | മ്ലാവ് കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു; രണ്ട് പേര്‍ക്ക് പരിക്ക്

മ്ലാവ് കുറുകെ ചാടി ഉണ്ടാകുന്ന മൂന്നാമത്തെ അപകടമാണിതെന്ന് പ്രദേശവാസികൾ...

Read More >>
Top Stories