#wayanadandslide | ചാലിയാറിൽ നാളെയും മറ്റന്നാളും വിശദമായ പരിശോധന; തിരച്ചിൽ അഞ്ച് സെക്ടറുകളായി

#wayanadandslide | ചാലിയാറിൽ നാളെയും മറ്റന്നാളും വിശദമായ പരിശോധന; തിരച്ചിൽ അഞ്ച് സെക്ടറുകളായി
Aug 11, 2024 07:57 PM | By Athira V

മേപ്പാടി: ( www.truevisionnews.com )മുണ്ടക്കൈ ദുരന്തത്തിൽ അകപ്പെട്ട് കാണാതായവർക്കായി നാളെയും മറ്റന്നാളും ചാലിയാറിൽ വിശദമായ പരിശോധന. അഞ്ച് സെക്ടററുകളായി തിരച്ചിൽ നടത്തുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.

പൊലീസ്, ഫയർ ഫോഴ്സ്, എൻഡിആർഎഫ്, ഫോറെസ്റ്റ്, സന്നദ്ധ പ്രവർത്തകർ എന്നിവരടങ്ങുന്ന സംഘം തിരച്ചിലിനുണ്ടാകും. പരപ്പൻപാറ മുതൽ മുണ്ടേരി വരെയാണ് തിരച്ചിൽ നടത്തുക.

ഇന്ന് നടത്തിയ ജനകീയ തിരച്ചിലിൽ മൂന്ന് മൃതദേഹ ഭാഗങ്ങൾ കണ്ടെത്തി. ജനകീയ തിരച്ചിലിന് രണ്ടായിരത്തോളം വളണ്ടിയർമാരാണ് പങ്കെടുത്തത്. ബാധിക്കപ്പെട്ടവരെ താത്കാലികമായി മാറ്റിപ്പാർ‌പ്പിക്കാനായി 253 വാടക വീടുകൾ കണ്ടെത്തി.

വാടക വീട്ടിലേക്ക് മാറുന്നതിൽ പരമ പ്രധാനം ക്യാമ്പിൽ താമസിക്കുന്നവരുടെ അഭിപ്രായമാണ്. 14 ക്യാമ്പുകളിലായാണ് ദുരന്തബാധിതർ കഴിയുന്നത്. താൽക്കാലിക പുനരധിവാസം നാല് ഘട്ടങ്ങളിലായി നടക്കുമെന്നും വേഗത്തിലാക്കുമെന്നും മന്ത്രി റിയാസ് പറഞ്ഞു.

അതേസമയം , മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ ദുരന്തത്തിനിടയാക്കിയത് കനത്ത മഴയെന്നാണ് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പ്രാഥമിക റിപ്പോർട്ട്. പ്രാദേശിക ഘടകങ്ങൾ ദുരന്തത്തിന്റ ആഘാതം കൂട്ടി.

സ്ഥലത്തിന്റെ ചെരിവും മണ്ണിന്റെ ഘടനയും ആഘാതം ഇരട്ടിയാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു. 29, 30 തിയ്യതികളിലായി പെയ്ത കനത്ത മഴയ്ക്ക് പിന്നാലെയാണ് ഉരുള്‍പൊട്ടലുണ്ടായത്. അപകടമേഖയിൽ 2018 മുതൽ ചെറുതും വലുതുമായി ഉരുൾപൊട്ടലുകളുണ്ടായി.

മുണ്ടക്കൈ ഉരുൾപൊട്ടലിൽ എഴ് കി.മീ ദൂരത്തോളം അവശിഷ്ടങ്ങൾ ഒഴുകി. കൂറ്റൻ പാറക്കഷ്ണങ്ങളും മണ്ണും ചെളിയും വേഗത്തിൽ ഒഴുകിയെത്തി. അപകടമേഖലയുടെ മലയോരമേഖലകൾ അതീവ ഉരുൾപൊട്ടൽ സാധ്യതാ പട്ടികയിലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.


#mundakkai #landslide #search #chaliyar #next #todays

Next TV

Related Stories
#mtpadma |  അന്തരിച്ച മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ എം.ടി പത്മയുടെ സംസ്‌കാരം ഇന്ന്

Nov 14, 2024 09:14 AM

#mtpadma | അന്തരിച്ച മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ എം.ടി പത്മയുടെ സംസ്‌കാരം ഇന്ന്

കോഴിക്കോട്ടെ വസതിയിൽ പൊതുദർശനത്തിന് ശേഷമാകും...

Read More >>
#KERALARAIN |  സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്‌

Nov 14, 2024 08:51 AM

#KERALARAIN | സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്‌

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം...

Read More >>
#arrest | ഭൂമി വാങ്ങിത്തരാമെന്ന് പറഞ്ഞ് കോടികള്‍ തട്ടിയ പ്രതി അറസ്റ്റില്‍

Nov 14, 2024 07:48 AM

#arrest | ഭൂമി വാങ്ങിത്തരാമെന്ന് പറഞ്ഞ് കോടികള്‍ തട്ടിയ പ്രതി അറസ്റ്റില്‍

ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചോ എന്നെല്ലാം പൊലീസ് അന്വേഷിച്ച്...

Read More >>
Top Stories