#WayanadLandslide | വയനാട് ഉരുൾപൊട്ടൽ: കനത്ത മഴയെ തുടർന്ന് ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു

#WayanadLandslide | വയനാട് ഉരുൾപൊട്ടൽ: കനത്ത മഴയെ തുടർന്ന് ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു
Aug 11, 2024 03:42 PM | By VIPIN P V

വയനാട് : (truevisionnews.com) വയനാട് ദുരന്തമേഖലയിലെ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു.

പ്രദേശത്ത് കനത്ത മഴയെ തുടർന്നാണ് ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചത്. പുഞ്ചിരിമട്ടത്തും മുണ്ടക്കൈയിലും അട്ടമലയിലുമാണ് തിരച്ചിൽ അവസാനിപ്പിച്ചത്.

അട്ടമലയിലെ തിരച്ചിലിനിടെ രണ്ട് എല്ലിന് കഷ്ണം ലഭിച്ചു. ഇവ പരിശോധനക്കായ് മാറ്റി. മൃഗത്തിൻ്റെതാണോ, മനുഷ്യൻ്റെതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

പരപ്പൻപാറയിൽ വീണ്ടും മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയിരുന്നു. റിപ്പണിൽ നിന്ന് പോയ സംഘമാണ് മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്.

കഴിഞ്ഞദിവസം ഇതേ സംഘം നാല് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. കാന്തൻപാറക്ക് താഴെയാണ് ഈ പ്രദേശം. ഇന്ന് രാവിലെയാണ് ഇവിടെ തിരച്ചിൽ തുടങ്ങിയത്.

രണ്ട് ഇടങ്ങളിൽ നിന്നായി രണ്ട് കാലുകൾ ഉൾപ്പെടെയാണ് ലഭിച്ചത്. മുണ്ടക്കൈ ദുരന്തത്തിന് ഇടയാക്കിയത് കനത്ത മഴ തന്നെയെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പ്രാഥമിക റിപ്പോർട്ട് പറയുന്നു.

രുൾപൊട്ടലിന്റെ ട്രിഗറിംങ് ഫാക്ടർ കനത്ത മഴയാണെന്നാണ് പുറത്തുവന്ന റിപ്പോർട്ടിലെ പരാമർശം.

പ്രാദേശിക ഘടകങ്ങൾ ദുരന്തത്തിന്റ ആഘാതം കൂട്ടി. സ്ഥലത്തിന്റെ ചെരിവും മണ്ണിന്റെ ഘടനയും ആഘാതം ഇരട്ടിയാക്കിയെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പ്രാഥമിക റിപ്പോർട്ട്.

#WayanadLandslide #Today #search #calledoff #due #heavyrain

Next TV

Related Stories
ശരീരത്തിൽ പാടുകൾ, വിപഞ്ചികയുടെ മൃതദേഹത്തിന്റെ റീ പോസ്റ്റുമോർട്ടം പുരോഗമിക്കുന്നു

Jul 23, 2025 02:32 PM

ശരീരത്തിൽ പാടുകൾ, വിപഞ്ചികയുടെ മൃതദേഹത്തിന്റെ റീ പോസ്റ്റുമോർട്ടം പുരോഗമിക്കുന്നു

ഷാർജയിൽ ആത്മഹത്യ ചെയ്ത വിപഞ്ചികയുടെ മൃതദേഹത്തിന്റെ റീ പോസ്റ്റുമോർട്ടം...

Read More >>
വീട്ടിൽ തർക്കം, പിന്നാലെ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു; ഭര്‍ത്താവ് അറസ്റ്റിൽ

Jul 23, 2025 02:19 PM

വീട്ടിൽ തർക്കം, പിന്നാലെ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു; ഭര്‍ത്താവ് അറസ്റ്റിൽ

കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് പിടിയിൽ....

Read More >>
ജോലിക്കിടെ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണു; കെ.എസ്.ഇ.ബി കരാർ തൊഴിലാളിക്ക് ദാരുണാന്ത്യം

Jul 23, 2025 01:31 PM

ജോലിക്കിടെ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണു; കെ.എസ്.ഇ.ബി കരാർ തൊഴിലാളിക്ക് ദാരുണാന്ത്യം

കരുവാറ്റയിൽ വൈദ്യുതി പോസ്റ്റ് മാറുന്നതിനിടെയുണ്ടായ അപകടത്തിൽ കെ.എസ്.ഇ.ബി കരാർ തൊഴിലാളി...

Read More >>
നഴ്‌സ് അമീനയുടെ മരണം; അമാന ആശുപത്രി മുൻ ജനറൽ മാനേജർ അറസ്റ്റിൽ

Jul 23, 2025 01:15 PM

നഴ്‌സ് അമീനയുടെ മരണം; അമാന ആശുപത്രി മുൻ ജനറൽ മാനേജർ അറസ്റ്റിൽ

നഴ്‌സ് അമീനയുടെ മരണം; അമാന ആശുപത്രി മുൻ ജനറൽ മാനേജർ...

Read More >>
Top Stories

//Truevisionall