#ARREST | കി​ട​പ്പു​മു​റി​യിലെ ബെ​ഡി​ന​ടി​യി​ല്‍ എം.​ഡി.​എം.​എ​യും റ​ഫ്രി​ജ​റേ​റ്റ​റിൽ കഞ്ചാവും; യുവാക്കൾ പിടിയിൽ

#ARREST | കി​ട​പ്പു​മു​റി​യിലെ ബെ​ഡി​ന​ടി​യി​ല്‍ എം.​ഡി.​എം.​എ​യും റ​ഫ്രി​ജ​റേ​റ്റ​റിൽ കഞ്ചാവും; യുവാക്കൾ പിടിയിൽ
Aug 11, 2024 12:46 PM | By VIPIN P V

ബ​ദി​യ​ടു​ക്ക: (truevisionnews.com) ക​ഞ്ചാ​വും എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ടു​പേ​രെ ബ​ദി​യ​ടു​ക്ക പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ബേ​ള പെ​രി​യ​ടു​ക്കം കു​ഞ്ചാ​ര്‍ ഹൗ​സി​ലെ ഇ​ബ്രാ​ഹീം ഇ​ഷ്ഫാ​ക് (25), നീ​ര്‍ച്ചാ​ല്‍ മെ​ണ​സി​ന​പാ​റ​യി​ലെ മു​ഹ​മ്മ​ദ് റ​ഫീ​ഖ് (21) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍ന്ന് വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വി​ല്‍പ​ന​ക്കാ​യി സൂ​ക്ഷി​ച്ച 41.30 ഗ്രാം ​ക​ഞ്ചാ​വും, 1.92 ഗ്രാം ​എം.​ഡി.​എം.​എ​യും 13,500 രൂ​പ​യും പി​ടി​കൂ​ടി​യ​ത്.

കാ​സ​ര്‍കോ​ട് ഡി​വൈ.​എ​സ്.​പി സി.​കെ. സു​നി​ല്‍ കു​മാ​റി​ന്‍റെ നി​ര്‍ദേ​ശ​പ്ര​കാ​രം ബ​ദി​യ​ടു​ക്ക എ​സ്.​ഐ കെ.​ആ​ര്‍. ഉ​മേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

ശ​നി​യാ​ഴ്ച പെ​രി​യ​ടു​ക്ക​യി​ലെ വീ​ടി​ന് സ​മീ​പ​ത്ത് എ​ത്തി​യ​പ്പോ​ള്‍ ര​ണ്ടു​പേ​ര്‍ ക​ട​ന്നു​ക​ള​യാ​ന്‍ ശ്ര​മി​ച്ചു. ഇ​വ​രെ ത​ട​ഞ്ഞു​വെ​ച്ച് ദേ​ഹ​പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല.

പി​ന്നീ​ട് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കി​ട​പ്പു​മു​റി​യി​ൽ ബെ​ഡി​ന​ടി​യി​ല്‍ പ്ലാ​സ്റ്റി​ക് ക​വ​റി​ല്‍ സൂ​ക്ഷി​ച്ച എം.​ഡി.​എം.​എ ക​ണ്ടെ​ത്തി​യ​ത്. റ​ഫ്രി​ജ​റേ​റ്റ​റി​നു​ള്ളി​ൽ​നി​ന്ന് ക​ഞ്ചാ​വും ക​ണ്ടെ​ത്തി.

മു​ഹ​മ്മ​ദ് റ​ഫീ​ഖ് നേ​ര​ത്തെ സ്കൂ​ട്ട​റി​ല്‍ ക​ഞ്ചാ​വ് ക​ട​ത്തു​ന്ന​തി​നെ സീ​താം​ഗോ​ളി​യി​ല്‍ എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യി​രു​ന്നു.

പൊ​തു​സ്ഥ​ല​ത്ത് ക​ഞ്ചാ​വ് വ​ലി​ച്ച​തി​ന് ഇ​ബ്രാ​ഹീം ഇ​ഷ്ഹാ​ഖി​നെ​തി​രെ കേ​സു​ള്ള​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. എ.​എ​സ്.​ഐ സു​കു​മാ​ര​ന്‍, ദി​ലീ​പ്, സ​ത്താ​ര്‍ എ​ന്നി​വ​രും പ​രി​ശോ​ധ​ക​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

#MDMA #bed #bedroom #refrigerator #Youth #arrested

Next TV

Related Stories
ഭാര്യയുടെ പീഡനം ചിത്രീകരിച്ചത് ഭർത്താവ്; സത്യഭാമയും സാബിക്കും ലഹരിക്കടിമകൾ, അന്വേഷണത്തിലെ ഞെട്ടിക്കുന്ന വിവരങ്ങൾ

Apr 22, 2025 12:35 PM

ഭാര്യയുടെ പീഡനം ചിത്രീകരിച്ചത് ഭർത്താവ്; സത്യഭാമയും സാബിക്കും ലഹരിക്കടിമകൾ, അന്വേഷണത്തിലെ ഞെട്ടിക്കുന്ന വിവരങ്ങൾ

ഭർത്താവിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി. പാലക്കാട് കല്ലടിക്കോട് സ്വദേശിയാണ്...

Read More >>
നാദാപുരം ജാതിയേരിയിലെ ദമ്പതികൾക്ക് മർദ്ദനമേറ്റ സംഭവം; ഒരാൾ അറസ്റ്റിൽ, അക്രമിസംഘത്തിന്റെ ഥാർ ജീപ്പ് കണ്ടെത്താൻ നടപടി

Apr 22, 2025 12:28 PM

നാദാപുരം ജാതിയേരിയിലെ ദമ്പതികൾക്ക് മർദ്ദനമേറ്റ സംഭവം; ഒരാൾ അറസ്റ്റിൽ, അക്രമിസംഘത്തിന്റെ ഥാർ ജീപ്പ് കണ്ടെത്താൻ നടപടി

വിഷ്ണുമംഗലത്ത് നിന്ന് പുളിയാവ് ഭാഗത്തേക്ക് പോവുകയായിരുന്ന കാർയാത്രക്കാരായ ദമ്പതികളാണ്...

Read More >>
റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ മകൻ; എഫ്ഐആറിട്ട് കൃത്യം ഒരു മാസത്തിനുശേഷം ദമ്പതികളുടെ കൊലപാതകം, ദുരൂഹത?

Apr 22, 2025 12:21 PM

റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ മകൻ; എഫ്ഐആറിട്ട് കൃത്യം ഒരു മാസത്തിനുശേഷം ദമ്പതികളുടെ കൊലപാതകം, ദുരൂഹത?

മകന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതി വിജയകുമാറിനും കുടുംബത്തിനും...

Read More >>
ദേഹത്ത് ഒളിപ്പിച്ച നിലയിൽ ലഹരിവസ്തുക്കൾ; യുവാവ് പിടിയില്‍

Apr 22, 2025 12:02 PM

ദേഹത്ത് ഒളിപ്പിച്ച നിലയിൽ ലഹരിവസ്തുക്കൾ; യുവാവ് പിടിയില്‍

കൈവശമുണ്ടായിരുന്ന അഞ്ച് ഗ്രാം കഞ്ചാവ്, എട്ട്ഗ്രാം എംഡിഎംഎ എന്നിവയാണ് ഹൈവേ പോലീസ്...

Read More >>
Top Stories