#WayanadLandslide | മുണ്ടക്കൈ ദുരന്തത്തിന് ഇടയാക്കിയത് കനത്ത മഴ തന്നെ; ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്

#WayanadLandslide | മുണ്ടക്കൈ ദുരന്തത്തിന് ഇടയാക്കിയത് കനത്ത മഴ തന്നെ; ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്
Aug 11, 2024 10:25 AM | By VIPIN P V

വയനാട് : (truevisionnews.com) മുണ്ടക്കൈ ദുരന്തത്തിന് ഇടയാക്കിയത് കനത്ത മഴ തന്നെയെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പ്രാഥമിക റിപ്പോര്‍ട്ട്.

ഉരുള്‍പൊട്ടലിന്റെ ട്രിഗറിംങ് ഫാക്ടര്‍ കനത്ത മഴയാണെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശം. പ്രാദേശിക ഘടകങ്ങള്‍ ദുരന്തത്തിന്റ ആഘാതം കൂട്ടി. സ്ഥലത്തിന്റെ ചെരിവും മണ്ണിന്റെ ഘടനയും ആഘാതം ഇരട്ടിയാക്കി.

പ്രദേശത്ത് നിരവധി ഉരുള്‍പൊട്ടലുകള്‍ ഉണ്ടായതായും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വിലയിരുത്തി. വയനാട്ടിലെ അപകടമേഖയില്‍ 2018 മുതല്‍ ഉരുള്‍പൊട്ടലുകള്‍ ഉണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ചെറുതും വലുതുമായി ഉരുള്‍പൊട്ടലുകളുണ്ടായി. മുണ്ടൈക്ക ഉരുള്‍പൊട്ടലില്‍ എഴ് കി.മീ ദുരത്തോളം അവശിഷ്ടങ്ങള്‍ ഒഴുകി. കൂറ്റന്‍ പാറകഷങ്ങളും മണ്ണും ചെളിയും ദ്രുതവേഗം ഒഴുകിയെത്തി.

അപകടമേഖലയുടെ മലയോരമേഖലകള്‍ അതീവ ഉരുള്‍പൊട്ടല്‍ സാധ്യതാ പട്ടികയിലാണുള്ളതെന്നും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.

നാടിനെ നടുക്കിയ വയനാട് ദുരന്തത്തില്‍ നാനൂറിലേറെ പേരാണ് മരിച്ചത്. നൂറിലേറെ പേരെ ഇനിയും കണ്ടെത്താനുണ്ട്.

ഇന്ന് നാട്ടുകാരുടേയും ദുരന്തത്തെ അതിജീവിച്ചവരുടേയും സന്നദ്ധ പ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ ജനകീയ തിരച്ചില്‍ പുരോഗമിക്കുകയാണ്.

ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി സംഭവസ്ഥലം സന്ദര്‍ശിച്ച് എല്ലാ പ്രവര്‍ത്തനങ്ങളിലും ഒപ്പമുണ്ടാകുമെന്ന് ഉറപ്പ് നല്‍കിയിരുന്നു.

#heavyrain #caused #Mundakaitragedy #Preliminary #report #Geological #SurveyofIndia #out

Next TV

Related Stories
#PoliceCase | ഒൻപത് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; 40-കാരൻ അറസ്റ്റിൽ

Nov 14, 2024 09:50 PM

#PoliceCase | ഒൻപത് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; 40-കാരൻ അറസ്റ്റിൽ

ചൈല്‍ഡ് ലൈനിന്റെ പരാതിയെ തുടര്‍ന്നാണ് പോലീസ് ഇയാൾക്കെതിരെ നടപടി...

Read More >>
#arrest | ദേ.. വാട്ടര്‍ അതോറിറ്റിയുടെ ബോര്‍ഡ് വച്ച കാർ, പരിശോധിച്ചപ്പോൾ വ്യാജൻ; കണ്ടെത്തിയത് 40 കിലോ ചന്ദനം, അഞ്ച് പേർ പിടിയിൽ

Nov 14, 2024 09:37 PM

#arrest | ദേ.. വാട്ടര്‍ അതോറിറ്റിയുടെ ബോര്‍ഡ് വച്ച കാർ, പരിശോധിച്ചപ്പോൾ വ്യാജൻ; കണ്ടെത്തിയത് 40 കിലോ ചന്ദനം, അഞ്ച് പേർ പിടിയിൽ

രഹസ്യ വിവരത്തെത്തുടര്‍ന്ന് കോഴിക്കോട് മലാപ്പറമ്പ് വാട്ടര്‍ അതോറിറ്റി ഓഫീസ് പരിസരത്തായിരുന്നു വനംവകുപ്പ് ഇന്‍റലിജന്‍സും ഫ്ലയിങ് സ്ക്വാഡും...

Read More >>
 #EPJayarajan | ആത്മകഥാ വിവാദം; തന്റെ ഭാഗം വിശദീകരിക്കാന്‍ ഇ പി നാളെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ പങ്കെടുക്കും

Nov 14, 2024 09:19 PM

#EPJayarajan | ആത്മകഥാ വിവാദം; തന്റെ ഭാഗം വിശദീകരിക്കാന്‍ ഇ പി നാളെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ പങ്കെടുക്കും

ആത്മകഥാ വിവാദം പ്രതിപക്ഷം ആയുധമാക്കിയിരിക്കുന്ന സാഹചര്യത്തില്‍ വിഷയം സെക്രട്ടറിയേറ്റ് വിശദമായി...

Read More >>
#sexualassault | സ്കൂൾ വിട്ട് വരികയായിരുന്ന കേൾവി പരിമിതിയുള്ള വിദ്യാർത്ഥിക്കുനേരെ ലൈംഗികാതിക്രമം; 34കാരൻ അറസ്റ്റിൽ

Nov 14, 2024 08:39 PM

#sexualassault | സ്കൂൾ വിട്ട് വരികയായിരുന്ന കേൾവി പരിമിതിയുള്ള വിദ്യാർത്ഥിക്കുനേരെ ലൈംഗികാതിക്രമം; 34കാരൻ അറസ്റ്റിൽ

സിസിടിവി കാമറകൾ, വാഹനങ്ങളുടെ ഡാഷ് ബോര്‍ഡ് കാമറകൾ എന്നിവ പരിശോധിച്ച് ഏറെ പരിശ്രമത്തിന് ഒടുവിലാണ് പ്രതി...

Read More >>
#humanrightscommission | നാദാപുരം സ്വദേശിയുടെ അടിയന്തര ശസ്ത്രക്രിയ മുന്നറിയിപ്പില്ലാതെ മാറ്റിയ സംഭവം; മെഡിക്കൽ കോളേജ് സൂപ്രണ്ടിന് നോട്ടീസ്

Nov 14, 2024 08:22 PM

#humanrightscommission | നാദാപുരം സ്വദേശിയുടെ അടിയന്തര ശസ്ത്രക്രിയ മുന്നറിയിപ്പില്ലാതെ മാറ്റിയ സംഭവം; മെഡിക്കൽ കോളേജ് സൂപ്രണ്ടിന് നോട്ടീസ്

ഒരാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജൂനാഥ് നല്‍കിയ സൂപ്രണ്ടിന് നല്‍കിയ...

Read More >>
Top Stories