#parisolympics | പാരീസില്‍ ഇന്ന് കൊടിയിറക്കം, ഒന്നാം സ്ഥാനത്തിനായി അമേരിക്ക ചൈന ഇഞ്ചോടിഞ്ച് പോരാട്ടം; ഇന്ത്യ 71-ാമത്

#parisolympics | പാരീസില്‍ ഇന്ന് കൊടിയിറക്കം, ഒന്നാം സ്ഥാനത്തിനായി അമേരിക്ക ചൈന ഇഞ്ചോടിഞ്ച് പോരാട്ടം; ഇന്ത്യ 71-ാമത്
Aug 11, 2024 10:12 AM | By ShafnaSherin

പാരീസ്:(truevisionnews.com)പാരിസ് ഒളിംപിക്സിന് ഇന്ന് കൊടിയിറക്കം. ഉദ്ഘാടന ചടങ്ങിൽ ലോകത്തെ വിസ്മയിപ്പിച്ച പാരിസ്, സമാപന ചടങ്ങിൽ എന്തൊക്കെ ഒളിപ്പിച്ചിട്ടുണ്ടെന്ന ആകാംക്ഷയിലാണ് കായിക ലോകം.

അതിശയം, അത്ഭുതം, ആനന്ദം അങ്ങനെ പാരീസ് ലോകത്തിന് മുന്നിൽ തുറന്നുവച്ചത് ഇന്നോളം കണ്ടിട്ടില്ലാത്ത കാഴ്ചാനുഭവങ്ങൾ. പതിനഞ്ച് പകലിരവുകൾക്ക് ഇപ്പുറം കണ്ണഞ്ചിപ്പിക്കുന്നൊരു സമാപനമൊരുക്കി കാത്തിരിക്കുന്നുണ്ട് സ്റ്റെഡ് ദെ ഫ്രാൻസ്.

സെന്‍ നദിക്കരയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ നിന്ന് വ്യത്യസ്തമായി സ്റ്റേഡിയത്തിലേക്ക് തിരിച്ചെത്തുന്ന സമാപന ചടങ്ങുകൾ എണ്‍പതിനായിരം പേർക്കൊരുമിച്ച് കാണാം. ഉദ്ഘാടന ചടങ്ങിലൂടെ ലോകത്തെ വിസ്മയിപ്പിച്ച തോമസ് ജോളിതന്നെയാണ് സമാപനത്തിനും ദൃശ്യാവിഷ്‌കാരമൊരുക്കുന്നത്.

ഹോളിവുഡ് താരം ടോം ക്രൂസും ബെൽജിയൻ ഗായിക ആഞ്ജലെയുമെല്ലാം താരനിബിഡമായ ആഘോഷ രാവിനെത്തും.താരങ്ങളുടെ പരേഡിനുശേഷം ഒളിംപിക് പതാക അടുത്ത വിശ്വകായിക മാമാങ്ക വേദിയായ ലൊസാഞ്ചൽസിന് കൈമാറും. ഇന്ത്യൻ സംഘത്തിന്‍റെ പതാക വാഹകരായി മലയാളി താരം പി ആർ ശ്രീജേഷും മനു ഭാക്കറും മുന്നില്‍ നിന്ന് നയിക്കും.

അവസാന ദിനം ഇന്ത്യക്ക് മത്സരങ്ങളില്ല. ടോക്കിയോയിലെ ഏഴ് മെഡലെന്ന നേട്ടം ആവര്‍ത്തക്കാനായില്ലെങ്കിലും ഒരു വെള്ളിയും അഞ്ച് വെങ്കലവുമടക്കം ആറ് മെഡലുമായാണ് ഇന്ത്യ പാരീസിൽ നിന്ന് മടങ്ങുന്നത്. വിനേഷ് ഫോഗട്ടിന്‍റെ അപ്പീലില്‍ അനുകൂല വിധിയുണ്ടായാല്‍ ഇന്ത്യയുടെ മഡല്‍ നേട്ടം ടോക്കിയോക്ക് ഒപ്പമെത്തും.

നിലവില്‍ മെഡൽ പട്ടികയിൽ എഴുപത്തിയൊന്നാം സ്ഥാനത്താണ് ഇന്ത്യ.വനിതകളുടെ മാരത്തൺ, സൈക്ലിംഗ്, ഗുസ്തി, വോളിബോൾ, ഹാൻഡ്ബോൾ, ബാസ്കറ്റ്ബോൾ ഇനങ്ങളിലാണ് ഇന്ന് ഫൈനൽ നടക്കുക. മെഡല്‍ പട്ടികയിലെ ഒന്നാം സ്ഥാനത്തിനായി അവസാന ദിവസവും അമേരിക്കയും ചൈനയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്.

39 സ്വര്‍ണവും 27 വെള്ളിയും 24 വെങ്കലുവുമായി ചൈനയാണ് ഒന്നാം സ്ഥാനത്ത്. 38 സ്വര്‍ണവും 42 വെള്ളിയും 42 വെങ്കലുവുമായി അമേരിക്ക തൊട്ടുപിന്നില്‍ രണ്ടാമതാണ്. പാരീസില്‍ ഇന്ന് സമാപന ചടങ്ങുകള്‍ കഴിയുന്നതോടെ മനുഷ്യ ശക്തിയുടെ ഇ‍ഞ്ചോടിഞ്ച് പോരാട്ടത്തിനായി മാനവരൊന്നിച്ച പാരിസിൽ നിന്ന് കായിക ലോകം ഇനി ലൊസാഞ്ചൽസിലേക്ക് ഉറ്റുനോക്കും.

#Flag #lowering #Paris #today #America #China #fighting #top #spot #India #71Mother

Next TV

Related Stories
#bordergavaskartrophy | പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം; ഓസീസിനെ 295 റൺസിന് തകർത്തു

Nov 25, 2024 02:28 PM

#bordergavaskartrophy | പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം; ഓസീസിനെ 295 റൺസിന് തകർത്തു

ബോർഡർ ഗവാസ്കർ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ...

Read More >>
#SyedMushtaqAliTrophy2024 | സഞ്ജുവും അഖിലും തിളങ്ങി, സയ്യിദ് മുഷ്താഖ് അലി ടി20യിൽ കേരളത്തിന്‌ വിജയത്തുടക്കം

Nov 24, 2024 11:53 AM

#SyedMushtaqAliTrophy2024 | സഞ്ജുവും അഖിലും തിളങ്ങി, സയ്യിദ് മുഷ്താഖ് അലി ടി20യിൽ കേരളത്തിന്‌ വിജയത്തുടക്കം

ആദ്യ മത്സരത്തിൽ സർവീസസിനെ മൂന്ന് വിക്കറ്റിനാണ് കേരളം തോല്പിച്ചത്. 11 പന്ത് ബാക്കി നിൽക്കെ കേരളം...

Read More >>
#Cricket | തീയായ് ജയ്‌സ്വാൾ; ടെസ്റ്റ് കരിയറിലെ നാലാമത്തെ സെഞ്ചറിയുമായി ജയ്സ്വാൾ

Nov 24, 2024 09:08 AM

#Cricket | തീയായ് ജയ്‌സ്വാൾ; ടെസ്റ്റ് കരിയറിലെ നാലാമത്തെ സെഞ്ചറിയുമായി ജയ്സ്വാൾ

ജോഷ് ഹെയ്സൽവുഡ് എറിഞ്ഞ 62–ാം ഓവറിലെ അഞ്ചാം പന്ത് ഫൈന്‍ ലെഗിലേക്ക് സിക്സർ പറത്തിയാണ് ജയ്സ്വാൾ...

Read More >>
#Blasters | തു​ട​ർ​ച്ച​യാ​യ മൂ​ന്ന്​ പ​രാ​ജ​യ​ങ്ങ​ൾ; ബ്ലാസ്റ്റേഴ്സിന് ഇന്ന് ചെന്നൈക്കെതിരെ

Nov 24, 2024 07:05 AM

#Blasters | തു​ട​ർ​ച്ച​യാ​യ മൂ​ന്ന്​ പ​രാ​ജ​യ​ങ്ങ​ൾ; ബ്ലാസ്റ്റേഴ്സിന് ഇന്ന് ചെന്നൈക്കെതിരെ

ചെന്നൈക്കെതിരെ ബ്ലാസ്റ്റേഴ്‌സ് ന്റെ സ്വന്തം തട്ടകമായ ക​ലൂ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് 7.30നാണു...

Read More >>
#CKNaiduTrophy | സി.കെ നായിഡുവില്‍ തമിഴ്‌നാടിനെതിരെ കേരളത്തിന് ജയം

Nov 19, 2024 10:56 AM

#CKNaiduTrophy | സി.കെ നായിഡുവില്‍ തമിഴ്‌നാടിനെതിരെ കേരളത്തിന് ജയം

രോഹന്‍ നായര്‍(58) അര്‍ദ്ധ സെഞ്ച്വറിയും നേടി. അഖിന്‍ രണ്ട് വിക്കറ്റും അഭിജിത്ത് പ്രവീണ്‍ ഒരു വിക്കറ്റും...

Read More >>
Top Stories