കോഴിക്കോട് : (truevisionnews.com) നാദാപുരം മേഖലയിൽ മാരകമായ രാസ മയക്കുമരുന്ന് വിദ്യർഥികൾക്കും യുവാക്കൾക്കും വിതരണം ചെയ്യുന്ന സംഘത്തിലെ കുപ്രസിദ്ധ പ്രതി പിടിയിൽ.
കാപ്പ കേസ് ചുമത്തി നാട് കടത്തിയ ചെക്ക്യാട് സ്വദേശി ചേനിക്കണ്ടിയിൽ നംഷിദ് (37) നെയാണ് പോലീസ് അറസ്റ് ചെയ്തത്.
ഇന്ന് വൈകിട്ട് പാറക്കടവ് ടൗണിനടുത്ത് വച്ചാണ് മയക്കുമരുന്നുമായി കാറിൽ എത്തിയ നംഷിദിനെ പോലീസ് വാഹന പരിശോധനയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തത്.
ഇയാളിൽ നിന്ന് 20.6 ഗ്രാം എംഡിഎംഎ പിടികൂടി. കണ്ണൂർ ജില്ലയിലെ ചെറ്റക്കണ്ടി ഭാഗത്ത് നിന്നാണ് കാറോടിച്ച് ഇയാൾ കോഴിക്കോട് ജില്ലയിലെ പറക്കടവിലേക്ക് എത്തിച്ചേർന്നത്.
കോഴിക്കോട് എസ്പിയുടെ കീഴിലുള്ള ആന്റി നാർക്കോട്ടിക്സ് ടീമായ ഡാൻസാസ് സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് മയക്കുമരുന്നുമായി വന്ന കാർ പരിശോധിച്ചത്.
വളയം എസ് ഐ വിഷ്ണുവിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
മയക്കു മരുന്ന് വിതരണവുമായി ബന്ധപ്പെട്ട് നിരവധി കേസിലെ പ്രതിയാണ് ഇയാൾ. ഇതിനെത്തുടർന്നാണ് നംഷിദിനെ കാപ്പ വകുപ്പ് ചുമത്തി കോഴിക്കോട് ജില്ലയിൽ നിന്നും നാടുകടത്തിയത്.
#Distribution #deadly #drugs #youth #smuggled #kappa #country #arrested