#accident | ബൈക്ക് കുഴിയിൽ വീഴാതെ വെട്ടിച്ചു; റോഡിലേക്ക് വീണ വിമുക്തഭടന് ബസ് കയറി ദാരുണാന്ത്യം

#accident | ബൈക്ക് കുഴിയിൽ വീഴാതെ വെട്ടിച്ചു; റോഡിലേക്ക് വീണ വിമുക്തഭടന് ബസ് കയറി ദാരുണാന്ത്യം
Aug 10, 2024 07:42 PM | By VIPIN P V

പാലക്കാട്: (truevisionnews.com) പാലക്കാട് പട്ടാമ്പിയിൽ ബസ് അപകടത്തിൽ വിമുക്തഭടന് ദാരുണാന്ത്യം. വിമുക്ത ഭടനായ പരുതൂർ മംഗലം പുറത്താട്ടിൽ സജീഷാണ് (42) മരിച്ചത്.

റോഡിലെ കുഴിയിൽ വീഴാതെ ബൈക്ക് വെട്ടിക്കുന്നതിനിടെ തെന്നിവീണാണ് അപകടമുണ്ടായത്. റോഡിലേക്ക് വീണ സജീഷിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി.

ശനിയാഴ്ച്ച ഉച്ചയ്ക്കാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് മേലെ പട്ടാമ്പി സ്വകാര്യ ആശുപത്രിയിലും തുടർന്ന് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.

ഷൊർണൂരിൽ നിന്ന് പരുതൂരിലേക്കുള്ള യാത്രയിലായിരുന്നു സജീഷ്. ഷൊർണൂരിൽ നിന്ന് പട്ടാമ്പിയിലേക്ക് വരികയായിരുന്ന ബസാണ് സജീഷിന്റെ ശരീരത്തിലൂടെ കയറിയിറങ്ങിയത്.

മൃതദേഹം വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

പട്ടാമ്പി - മേലെ പട്ടാമ്പി ഭാഗത്തെ റോഡ് തകർന്നുകിടക്കുന്നത് ചർച്ചാവിഷയമാണ്. ഈ ഭാ​ഗത്തെ റോഡുകൾ പൂർണ്ണമായി തകർന്ന അവസ്ഥയിലാണ്.

#bike #cut #through #falling #pit #veteran #who #fell #road #tragic #end #riding #bus

Next TV

Related Stories
#accident |  15 കാരൻ ഓടിച്ച ബുള്ളറ്റ് ഇടിച്ച് സി ആർ പി എഫ് ജവാന് ഗുരുതര പരിക്ക്

Dec 21, 2024 08:57 PM

#accident | 15 കാരൻ ഓടിച്ച ബുള്ളറ്റ് ഇടിച്ച് സി ആർ പി എഫ് ജവാന് ഗുരുതര പരിക്ക്

പരിക്കേറ്റ സി ആർ പി എഫ് ജവാനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

Read More >>
 #Indianrailway | ക്രിസ്മസ് പുതുവര്‍ഷ അവധിക്കാല യാത്ര, കേരളത്തിലേക്ക്‌ സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ

Dec 21, 2024 08:54 PM

#Indianrailway | ക്രിസ്മസ് പുതുവര്‍ഷ അവധിക്കാല യാത്ര, കേരളത്തിലേക്ക്‌ സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ

സ്‌പെഷ്യല്‍ ട്രെയിനുകള്‍ കേരളത്തിലേക്കും കേരളത്തില്‍നിന്നും പുറത്തേക്കും സര്‍വീസ്...

Read More >>
#KUWJ | വാർത്തയുടെ പേരിൽ ഫോൺ പിടിച്ചെടുക്കാൻ ശ്രമം മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണം -കെയുഡബ്ല്യുജെ

Dec 21, 2024 08:29 PM

#KUWJ | വാർത്തയുടെ പേരിൽ ഫോൺ പിടിച്ചെടുക്കാൻ ശ്രമം മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണം -കെയുഡബ്ല്യുജെ

അങ്ങേയറ്റം അപലപനീയമായ ഈ നീക്കത്തിൽ യൂണിയൻ സംസ്ഥാന കമ്മിറ്റി ശക്​തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്ന് കെയുഡബ്ല്യുജെ സംസ്ഥാന ഭാരവാഹികൾ...

Read More >>
 #fire | കോഴിക്കോട്  പേരാമ്പ്രയിൽ വീടിനോട് ചേര്‍ന്നുള്ള റബ്ബര്‍ പുരക്ക് തീപിടിച്ചു

Dec 21, 2024 08:23 PM

#fire | കോഴിക്കോട് പേരാമ്പ്രയിൽ വീടിനോട് ചേര്‍ന്നുള്ള റബ്ബര്‍ പുരക്ക് തീപിടിച്ചു

പുകപ്പുരയോടനുബന്ധിച്ച് തേങ്ങാക്കൂടയും വിറകുപുരയും...

Read More >>
#death |  തളിപ്പറമ്പിൽ വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Dec 21, 2024 08:11 PM

#death | തളിപ്പറമ്പിൽ വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

തളിപ്പറമ്പ് നഗരസഭയിലെ ശുചികരണ തൊഴിലാളിയാണ്....

Read More >>
Top Stories

Entertainment News