(truevisionnews.com) കർക്കിടക മാസമല്ലേ, സ്പെഷ്യൽ ചേമ്പിൻ താൾ തോരൻ എളുപ്പം തയ്യാറാക്കാം.
വേണ്ട ചേരുവകൾ
ചേമ്പ് താൾ 2 കപ്പ്
എണ്ണ 2 സ്പൂൺ
കടുക് 1 സ്പൂൺ
ചുവന്ന മുളക് 2 എണ്ണം
കറിവേപ്പില 2 തണ്ട്
തേങ്ങ 1/2 കപ്പ്
ജീരകം 1 സ്പൂൺ
പച്ചമുളക് 2 എണ്ണം
മഞ്ഞൾ പൊടി 1/2 സ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം ചേമ്പിന്റെ താള് നല്ല പോലെ കഴുകി വൃത്തിയാക്കിയതിനുശേഷം അടുത്തത് ചെറുതായിട്ടൊന്ന് അരിഞ്ഞെടുക്കുക. നന്നായിട്ടു അരിഞ്ഞെടുത്ത ശേഷം കുറച്ചുനേരം മഞ്ഞൾപൊടി കുറച്ചു വെള്ളത്തിലിട്ട് ആ വെള്ളത്തിൽ നന്നായിട്ടൊന്ന് കഴുകിയെടുക്കുക.
അതിനുശേഷം അടുത്തതായി ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളക് കറിവേപ്പില ചേർത്ത് കൊടുത്ത് ചെറിയ ഉള്ളി ചെറുതായിട്ട് അരിഞ്ഞതും കൂടി ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം നല്ലപോലെ ഒന്ന് വഴണ്ട് വരുമ്പോൾ അതിലേക്ക് ചേമ്പിന്റെ തണ്ട് ചേർത്ത് കൊടുത്ത് അതിനെ ഒന്ന് അടച്ചുവച്ച് വാടിയതിനു ശേഷം അതിലേക്ക് തേങ്ങ പച്ചമുളക് ജീരകം ചതച്ചത് കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കുക. ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് കൊടുക്കാൻ നന്നായിട്ട് അടച്ചുവെച്ച് വേവിച്ചെടുക്കണം.
#cookery #karkidaka #special #champin #thal #toran #Recipe