വിലങ്ങാട് (കോഴിക്കോട്) : (truevisionnews.com) വിലങ്ങാടിന് ഉണ്ടായത് വലിയ നാശ നഷ്ട്ടം. ഉരുൾപൊട്ടലിനെ തുടർന്ന് ഒരു ജീവൻ നഷ്ട്ടപ്പെടുകയും ഏക്കറ് കണക്കിന് കൃഷി ഭൂമികൾക്കും, വീടുകൾക്കും നാശ നഷ്ട്ടം ഉണ്ടായെന്നും സംസ്ഥാന കാർഷിക വകുപ്പ് മന്ത്രി പി പ്രസാദ്.
ഉരുൾപൊട്ടൽ മേഖല സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്യാമ്പുകളിൽ കഴിയുന്ന കർഷകർക്ക് മതിയായ സമയം കൊടുത്തുകൊണ്ട് തന്നെ അവരുടെ അപേക്ഷകൾ സ്വീകരിച്ച് നടപടി കൈക്കൊള്ളുംമെന്നും അദ്ദേഹം പറഞ്ഞു. പ്രഥമദൃഷ്ട്യാ തന്നെ നോക്കുമ്പോൾ വിലങ്ങാടിന് വലിയ നാഷനഷ്ട്ടം സംഭവിച്ചിട്ടുണ്ട്.
ഗൗരവമായി തന്നെയാണ് ഉണ്ടായിട്ടുള്ള നാഷനഷ്ട്ടങ്ങളെ സർക്കാർ കാണുന്നതെന്നും, പ്രശ്ന പരിഹാരത്തിനായി നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വരും നാളുകളിൽ സമാനമായതോ ചെറുതോ വലുതോ ആയ പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകാനിടയുള്ള സാധ്യത കൂടി കണക്കിലെടുത്ത് ഒരു പദ്ധതി നടപ്പിലാക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നുണ്ട്.
അതിന് ആവിശ്യമായ പരിശോധനകൾ ഉടൻതന്നെ തുടങ്ങും. വിവിധ ഡിപ്പാർട്ടുമെന്റുകൾ ഇതിനുള്ള പരിശോധനകൾ ഇപ്പോൾ തന്നെ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാർഷിക മേഖലയിലെ ദുരിതങ്ങൾക്ക് പ്രത്യേക പരിഗണ നൽകാനും ആഗസ്റ്റ് പതിമൂന്നിന് ശേഷം ഉന്നതതല യോഗം വിളിച്ച ചേർക്കുകയും പ്രതിസന്ധി ഉണ്ടായ രണ്ട് മേഖലകൾ കൂടി കണക്കിലെടുത്ത് കൊണ്ട് കാർഷിക മേഖലയിയിലെ പരിഹാരത്തിനായി എന്തെല്ലാം മാർഗങ്ങൾ സ്വീകരിക്കാം എന്നും യോഗത്തിൽ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ മേഖലയിലെ തദ്ദേശവാസികളുടെയും ശാസ്ത്രീയമായി കാര്യങ്ങൾ മനസിലാക്കിയിട്ടുള്ളവരുടെയും കർഷകരുടെയും സാധാരണ മനുഷ്യരുടെയും ജനപ്രധിനിധികളുടെയും എല്ലാം അഭിപ്രായങ്ങൾ കണക്കിലെടുത്ത് കൊണ്ടായിരിക്കും കൃഷി വകുപ്പ് അത്തരം കാര്യങ്ങൾ നടപ്പിലാക്കുക എന്നും അദ്ദേഹം വ്യക്തമാക്കി.
#Vilangad #suffered #great #damage #Agriculture #Minister #PPrasad #special #attention #distress #agriculture #sector