വിലങ്ങാട് (കോഴിക്കോട്) : (truevisionnews.com) വിലങ്ങാട് ഭീഷണിയിലാണെന്നും ഈ ഗ്രാമത്തിന് പ്രത്യേക പാക്കേജ് ആവിശ്യമാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
ഉരുൾ പൊട്ടൽ ദുരിത മേഖല സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ദൈവാനുഗ്രഹം കൊണ്ടാണ് ഇവിടെയുള്ള ആളുകളുടെ ആളപായം ഒഴുവായി പോയത്. വയനാട്ടിലെ ദുരന്തത്തിന്റെ നിഴലിലായി പോയത് കൊണ്ട് വിലങ്ങാടിനെ ആരും ശ്രദ്ധിക്കാതെ പോയി' എന്നും വിഡി സതീശൻ പറഞ്ഞു.
'ഇപ്പൊഴുള്ള എല്ലാവരെയും പുനരധിവസിപ്പിക്കാനും അപകട മേഖലയിൽ നിൽക്കുന്നവരെ മാറ്റി പാർപ്പിക്കാനുമുള്ള പാക്കേജ് വിലങ്ങാട് ഗ്രാന്മത്തിന് വേണം.
അത് ഗവർമെന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നാണ് കരുതുന്നത് എന്നും അതിനായുള്ള മുഴുവൻ പിന്തുണയും ഞങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും' അദ്ദേഹം പറഞ്ഞു.
വടകര ലോക്സഭ എം പി ഷാഫി പറമ്പിൽ തന്നെ ഇരുപതോളം വീടുകളുടെ നിർമാണം ഇവിടെ പ്രഖ്യാപിച്ചിട്ടുണ്ട് , കൂടുതൽ വീടുകൾ ആവശ്യമെങ്കിൽ നിർമിച്ച് നൽകാൻ ഞങ്ങളും തയ്യാറാണ് എന്ന് വി ഡി സതീശൻ കൂട്ടിച്ചേർത്തു.
#Vilangad #under #threat #Opposition #leader #says #village #needs #specialpackage