പത്തനംതിട്ട: (www.truevisionnews.com)വയനാട് ഉരുള്‍ പൊട്ടല്‍ ദുരന്ത പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്‍കാന്‍ തീരുമാനിച്ച് പത്തനംതിട്ട ജില്ലാ പഞ്ചായത്ത്.
മുഴുവന്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങളും ഐകകണ്‌ഠേനയാണ് തീരുമാനം എടുത്തതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പന്‍ പറഞ്ഞു.
വയനാട് ഉരുള്‍ പൊട്ടല്‍ ദുരന്തം ഉണ്ടായ ശേഷം പത്തനംതിട്ട ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍, ബ്ലോക്ക് പഞ്ചായത്തുകള്‍, നഗരസഭകള്‍, ജില്ലാ പഞ്ചായത്ത് എന്നിവ സംയുക്തമായി രണ്ട് ലോറി നിറയെ അവശ്യ വസ്തുക്കള്‍ വയനാട്ടിലേക്ക് അയച്ചിരുന്നു.
വയനാട്ടിലെ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ പുനരധിവാസത്തിന് ധാരാളം തുക സര്‍ക്കാരിന് ചിലവാക്കേണ്ടി വരും. ഈ സാഹചര്യത്തില്‍ ഭരണ പ്രതിപക്ഷ സ്വത്യാസമില്ലാതെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്‍കാന്‍ തീരുമാനിച്ചതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പന്‍ അറിയിച്ചു.
ഈ മാസം പതിനാലിന് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി തുക കൈമാറാനാണ് തീരുമാനം എടുത്തിട്ടുള്ളത്.
#pathanamthitta #district #committee #give #one #crore #cmdrf