( www.truevisionnews.com )നമ്മളിൽ പലരും കോഫി പ്രിയരാണ്. രാവിലെ എഴുന്നേറ്റ ഉടൻ വെറും വയറ്റിൽ കാപ്പി കുടിക്കുന്ന ശീലം നമ്മളിൽ പലർക്കുമുണ്ട്. എന്നാൽ, രാവിലെ വെറും വയറ്റിൽ കാപ്പി കുടിക്കുന്ന ശീലം നല്ലതല്ലെന്ന് വിദഗ്ധർ പറയുന്നു. ഊർജ്ജ നില, രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ്, സമ്മർദ്ദം എന്നിവ നിയന്ത്രിക്കാൻ സഹായിക്കുന്ന ഹോർമോണാണ് കോർട്ടിസോൾ.
ഉറക്കമുണർന്നതിനുശേഷം കഫീൻ കഴിക്കുന്നത് കോർട്ടിസോളിന്റെ അളവ് കൂടുന്നതിന് ഇടയാക്കും. കൂടാതെ, അമിതമായ കോർട്ടിസോളിൻ്റെ അളവ് ഉയർന്ന രക്തസമ്മർദ്ദം, ടൈപ്പ് -2 പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് പോഷകാഹാര വിദഗ്ധ അവ്നി കൗൾ പറയുന്നു.

നാരങ്ങ വെള്ളം
വെറും വയറ്റിൽ നാരങ്ങാ വെള്ളം കുടിക്കുന്നത് ദഹനത്തെ മെച്ചപ്പെടുത്താനും സഹായിക്കും. നാരങ്ങാനീരിലെ സിട്രിക് ആസിഡ് ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കും. രാവിലെ നാരങ്ങാ വെള്ളം കുടിക്കുന്നത് രക്തം ശുദ്ധീകരിക്കാനും സഹായിക്കും.
മഞ്ഞൾ വെള്ളം
മഞ്ഞൾ വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്തുകയും വയറ് നന്നായി വൃത്തിയാക്കുകയും ചെയ്യുന്നു. മഞ്ഞളിൽ കുർക്കുമിൻ എന്ന സംയുക്തം മഞ്ഞളിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ അധികം കൊഴുപ്പ് കുറയ്ക്കുന്നു.
ഇഞ്ചി വെള്ളം
വെറും വയറ്റിൽ ഇഞ്ചി വെള്ളം കുടിക്കുന്നത് മെറ്റബോളിസത്തെ മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നു. വിശപ്പ് നിയന്ത്രിക്കാനും ഇഞ്ചി സഹായിക്കുന്നു. കൂടാതെ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയും.
#why #should #you #stop #drinking #coffee #morning