ചിറ്റൂര്‍ : പോലീസ് കസ്റ്റഡിയില്‍ ദളിത് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ കോണ്‍സ്റ്റബിളിനെ സസ്‌പെന്‍ഡ് ചെയ്തു. ചിറ്റൂര്‍ വണ്‍ടൗണ്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

ജില്ലാ ജയില്‍ സൂപ്രണ്ട് വേണുഗോപാല്‍ റെഡ്ഡിയുടെ പരാതിയെ തുടര്‍ന്നാണ് 34കാരിയായ ദളിത് യുവതി ഉമാ മഹേശ്വരിക്കെതിരെ മോഷണക്കുറ്റം ചുമത്തിയത്. റെഡ്ഡിയുടെ വീട്ടില്‍ വീട്ടുവേലക്കാരിയായി ജോലി ചെയ്യുകയായിരുന്നു ഉമ മഹേശ്വരി, അവര്‍ രണ്ട് ലക്ഷം രൂപ മോഷ്ടിച്ചതായി ആരോപിച്ച് ജനുവരി 19 ന് പരാതി നല്‍കി.
മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ പരാതിയെ തുടര്‍ന്ന് വണ്‍ടൗണ്‍ പോലീസ് ഉമ മഹേശ്വരിയേയും ഭര്‍ത്താവ് ഡീനയേയും കസ്റ്റഡിയില്‍ എടുത്തു. തന്നെ ഇരുട്ടുമുറിയില്‍ പാര്‍പ്പിച്ചെന്നും കസ്റ്റഡിയില്‍ വെച്ച് പോലീസ് പീഡിപ്പിക്കുകയും ശാരീരികമായി മര്‍ദിക്കുകയും ചെയ്തതായി അവര്‍ ആരോപിച്ചു.
"എന്നെ കെട്ടിയിട്ട് മുറിയില്‍ കിടത്തി. ഉച്ചയ്ക്ക് 1 മണിക്കും 1:30 നും ഇടയില്‍ പോലീസ് സ്റ്റേഷനില്‍ വെച്ച് അവര്‍ എന്നെ ഇരു കൈകളിലും കാലുകളിലും അടിച്ചു. എന്റെ വായില്‍ വസ്ത്രങ്ങള്‍ തിരുകുകയും എന്നെ പീഡിപ്പിക്കാന്‍ വടികള്‍ ഉപയോഗിക്കുകയും ചെയ്തു," ഇര ആരോപിച്ചു.
അതേസമയം, ആരോപണങ്ങള്‍ പോലീസ് സൂപ്രണ്ട് നിഷേധിച്ചു. എന്നാല്‍, ഇരയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കോണ്‍സ്റ്റബിള്‍ വി സുരേഷ് ബാബുവിനെ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ (ഡിഐജി) സെന്തില്‍ കുമാര്‍ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. ഡിഐജി അന്വേഷണത്തിന് ഉത്തരവിടുകയും ചിറ്റൂര്‍ അഡീഷണല്‍ പൊലീസ് സൂപ്രണ്ടിനോട് (എസ്പി) അന്വേഷണം നടത്താന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
Constable suspended for molesting Dalit woman in custody
