#health | മുഖക്കുരുവിനെ തടയാനും ചര്‍മ്മത്തെ സംരക്ഷിക്കാനും ചെയ്യേണ്ട കാര്യങ്ങള്‍

#health | മുഖക്കുരുവിനെ തടയാനും ചര്‍മ്മത്തെ സംരക്ഷിക്കാനും ചെയ്യേണ്ട കാര്യങ്ങള്‍
Aug 8, 2024 01:16 PM | By Susmitha Surendran

(truevisionnews.com)  ചർമ്മവുമായി ബന്ധപ്പെട്ട ഏറ്റവും സാധാരണമായ പ്രശ്നങ്ങളിലൊന്നാണ് മുഖക്കുരു. പല കാരണങ്ങള്‍ കൊണ്ടും മുഖക്കുരു ഉണ്ടാകാം.

കാരണങ്ങള്‍ കണ്ടെത്തി അവയില്‍ നിന്നും അകലം പാലിക്കുകയാണ് മുഖക്കുരുവിനെ തടയാന്‍ ചെയ്യേണ്ടത്. അത്തരത്തില്‍ മുഖക്കുരുവിനെ തടയാനും ചര്‍മ്മത്തെ സംരക്ഷിക്കാനും ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം:

1. പഞ്ചസാരയുടെ ഉപയോഗം

അനാരോഗ്യകരമായ ഭക്ഷണക്രമം മുഖക്കുരു ഉൾപ്പെടെയുള്ള ചർമ്മ സംബന്ധമായ നിരവധി പ്രശ്നങ്ങൾക്ക് കാരണമാകും. അമിതമായ പഞ്ചസാരയുടെ ഉപയോഗം മുഖക്കുരുവിന് കാരണമാകും.

കാരണം പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ അമിതമായി കഴിക്കുമ്പോൾ, രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുകയും ഇൻസുലിൻ ഉൽപാദനം വർധിക്കാന്‍ കാരണമാവുകയും ചെയ്യും. ഇതു ചർമ്മത്തിലെ ഗ്രന്ഥികളില്‍ എണ്ണ അമിതമായി ഉൽപാദിപ്പിക്കാം.

ഈ അധിക എണ്ണ സുഷിരങ്ങൾ അടയുകയും മുഖക്കുരു ഉണ്ടാകാന്‍ കാരണമാവുകയും ചെയ്യും. അതിനാല്‍ പഞ്ചസാരയുടെ അമിത ഉപയോഗം കുറയ്ക്കുക.

2. എണ്ണയുടെ അമിത ഉപയോഗം

എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍ വിറ്റാമിനുകളും ആന്‍റി ഓക്സികളും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.

3. പഴങ്ങള്‍, പച്ചക്കള്‍

പഴങ്ങള്‍, പച്ചക്കള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും.

4. ജലാംശത്തിന്‍റെ കുറവ്

ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ഇല്ലെങ്കിലും ചര്‍മ്മ പ്രശ്നങ്ങള്‍ ഉണ്ടാകാം. അതിനാല്‍ വെള്ളം ധാരാളം കുടിക്കാം.

5. പുകവലി

അമിത പുകവലി ശരീരത്തിന്‍റെ ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനെയും മോശമായി ബാധിക്കും. പുകവലിക്കുന്നവരില്‍ ചർമ്മത്തില്‍ ചുളിവുകളും വരകളും നേരത്തെ വീഴാനുള്ള സാധ്യതയുണ്ട്. അതിനാല്‍ പുകവലി പരമാവധി ഒഴിവാക്കുക.

6. അമിതമായി വെയില്‍ ഏല്‍ക്കുന്നത്

അമിതമായി വെയില്‍ ഏല്‍ക്കുന്നതും സണ്‍സ്ക്രീന്‍ ക്രീമുകള്‍ ഉപയോഗിക്കാതിരിക്കുന്നതും ഭാവിയില്‍ ചര്‍മ്മ പ്രശ്നങ്ങള്‍ ഉണ്ടാക്കാം.

7. സ്ട്രെസ്

മാനസിക സമ്മര്‍ദ്ദം മൂലവും മുഖക്കുരുവും മറ്റ് ചര്‍മ്മ പ്രശ്നങ്ങളും ഉണ്ടാകാം.

8. ഉറക്കക്കുറവ്

ഉറക്കക്കുറവും ചർമ്മത്തെ മോശമായി ബാധിക്കാം. അതിനാല്‍ രാത്രി 7 മുതല്‍ 8 മണിക്കൂർ നിർബന്ധമായും ഉറങ്ങണം.

9. വ്യായാമക്കുറവ്

വ്യായാമക്കുറവ് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനെയും ബാധിക്കാം. അതിനാല്‍ പതിവായി വ്യായാമം ചെയ്യാന്‍ ശ്രമിക്കുക.

#tips #achieving #acne #free clear #skin

Next TV

Related Stories
ലൈംഗിക ബന്ധം ആസ്വദിക്കുന്നതിന് മുൻപ് ഈ കാര്യങ്ങൾ അറിഞ്ഞിരുന്നോളൂ....

Jul 10, 2025 10:18 PM

ലൈംഗിക ബന്ധം ആസ്വദിക്കുന്നതിന് മുൻപ് ഈ കാര്യങ്ങൾ അറിഞ്ഞിരുന്നോളൂ....

ലൈംഗിക ബന്ധം ആസ്വദിക്കുന്നതിന് മുൻപ് ഈ...

Read More >>
കഞ്ഞിവെള്ളം കളയാറാണോ പതിവ്? എന്നാൽ അത് ചെയ്യല്ലേ...ഈ ഗുണങ്ങൾ ഒന്ന് അറിഞ്ഞിരുന്നോളൂ...

Jul 10, 2025 07:50 AM

കഞ്ഞിവെള്ളം കളയാറാണോ പതിവ്? എന്നാൽ അത് ചെയ്യല്ലേ...ഈ ഗുണങ്ങൾ ഒന്ന് അറിഞ്ഞിരുന്നോളൂ...

കഞ്ഞിവെള്ളം കളയാറാണോ പതിവ്? എന്നാൽ അത് ചെയ്യല്ലേ...ഈ ഗുണങ്ങൾ ഒന്ന്...

Read More >>
ഫോർപ്ലേ എന്നാൽ എന്ത്? ലൈംഗിക ബന്ധത്തിലെ ഫോർപ്ലേയുടെ ആവശ്യം...! അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ

Jul 9, 2025 08:45 PM

ഫോർപ്ലേ എന്നാൽ എന്ത്? ലൈംഗിക ബന്ധത്തിലെ ഫോർപ്ലേയുടെ ആവശ്യം...! അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ

ഫോർപ്ലേ എന്നാൽ എന്ത്? ലൈംഗിക ബന്ധത്തിലെ ഫോർപ്ലേയുടെ...

Read More >>
പ്രായം കൂടുന്നതായി തോന്നുന്നുണ്ടോ? ഈ ശീലങ്ങൾ പെട്ടന്ന് വാർദ്ധക്യത്തിലേക്ക് നയിക്കും

Jul 9, 2025 09:30 AM

പ്രായം കൂടുന്നതായി തോന്നുന്നുണ്ടോ? ഈ ശീലങ്ങൾ പെട്ടന്ന് വാർദ്ധക്യത്തിലേക്ക് നയിക്കും

വേഗത്തിൽ വാർദ്ധക്യത്തിലേക്ക് നയിച്ചേക്കുന്ന ശീലങ്ങൾ...

Read More >>
നിപയിൽ ആശങ്കവേണ്ട; മുൻ കരുതലെടുക്കാം...! ലക്ഷണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Jul 8, 2025 04:29 PM

നിപയിൽ ആശങ്കവേണ്ട; മുൻ കരുതലെടുക്കാം...! ലക്ഷണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

നിപയിൽ ആശങ്കവേണ്ട; മുൻ കരുതലെടുക്കാം...! ലക്ഷണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും...

Read More >>
Top Stories










GCC News






//Truevisionall