#upi | യുപിഐ ഉപയോക്താക്കൾക്ക് ആർബിഐയുടെ സമ്മാനം; പേയ്‌മെൻ്റ് പരിധി 1 ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയാക്കി ഉയർത്തി

#upi | യുപിഐ ഉപയോക്താക്കൾക്ക് ആർബിഐയുടെ സമ്മാനം; പേയ്‌മെൻ്റ് പരിധി 1 ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയാക്കി ഉയർത്തി
Aug 8, 2024 01:10 PM | By Athira V

ദില്ലി: ( www.truevisionnews.com )യുപിഐ പേയ്‌മെൻ്റുകൾക്കുള്ള പരിധി ഒരു ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി ഉയർത്തി റിസർവ് ബാങ്ക്. ചൊവ്വാഴ്ച ആരംഭിച്ച ധന നയ യോഗം അവസാനിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ആർബിഐ ഗവർണർ ശക്തികാന്ത ദാസ്.

ആർബിഐയുടെ പുതിയ തീരുമാനത്തിലൂടെ ഉപഭോക്താക്കൾക്ക് നികുതിയിൽ നിന്നും രക്ഷ നേടാം. അതായത് ചുരുക്കി പറഞ്ഞാൽ, യുപിഐ നികുതി അടവ് പരിധി നിലവിലെ ഒരു ലക്ഷം രൂപ ആകുമ്പോൾ ഉപയോക്താക്കൾ ഇതിൽ കൂടുതൽ പണം കൈമാറുമ്പോൾ നികുതി നൽകേണ്ടതായി വരുമായിരുന്നു.

എന്നാൽ പരിധി ആർബിഐ 5 ലക്ഷം രൂപയായി ഉയർത്തുമ്പോൾ, 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് മാത്രം ഉപയോക്താക്കൾനികുതി നൽകിയാൽ മതി. അതായത് ഈ പരിധിക്ക് താഴെയുള്ള ഇടപാടുകൾ നികുതി രഹിതമായിരിക്കും.

രാജ്യത്ത് കുറ‌ഞ്ഞകാലം കൊണ്ട് വൻ ജനപ്രീതി നേടിയ പേയ്മെന്റ് രീതിയാണ് യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ് (യുപിഐ) ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളെ ഒരൊറ്റ മൊബൈൽ ആപ്ലിക്കേഷനിലേക്ക് ഒന്നിപ്പിക്കുന്ന സംവിധാനമാണ് ഇത്. തടസ്സമില്ലാത്ത പണമിടപാടുകൾ നടത്താൻ യുപിഐ അനുവദിക്കുന്നു.

നാഷണൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ വ്യവസ്ഥകൾ പ്രകാരം, ഒരു ലക്ഷം രൂപയിൽ കൂടുതലുള്ള യുപിഐ ഇടപാടുകൾ നികുതിക്ക് വിധേയമായിരുന്നു.

യുപിഐ ഉപയോഗിച്ച് ഒരു വ്യക്തിക്ക് കൈമാറാൻ കഴിയുന്ന പരമാവധി തുകയാണ് ഇത്. ഈ തുകയ്ക്ക് മുകളിലുള്ള ഏതൊരു കൈമാറ്റവും നികുതിക്ക് വിധേയമായിരുന്നു. ഇതാണ് ആർബിഐ ഇപ്പോൾ ഉയർത്തിയിരിക്കുന്നത്.

പണനയ യോഗത്തിൽ തുടർച്ചയായി ഒമ്പതാം തവണയും റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്തിയിട്ടുണ്ട്. 6.5 ശതമാനമാണ് റിപ്പോ നിരക്ക്

#upi #tax #payment #limit #hiked #rs #5lakh #transactions #rs #1lakh

Next TV

Related Stories
#WhatsApp | എല്ലാവരും ഒരുപോലെ ആഗ്രഹിച്ചിരുന്ന ആ കിടലന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്‌

Sep 24, 2024 12:41 PM

#WhatsApp | എല്ലാവരും ഒരുപോലെ ആഗ്രഹിച്ചിരുന്ന ആ കിടലന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്‌

സെറ്റിങ്‌സില്‍ ‘പ്രൈവസി-അഡ്വാന്‍സ്ഡ്-ബ്ലോക്ക് അണ്‍നോണ്‍ അക്കൗണ്ട് മെസേജസ്’ എന്നിങ്ങനെയുള്ള ഓപ്ഷനുകള്‍ തെരഞ്ഞെടുത്താല്‍ ഫീച്ചര്‍...

Read More >>
#MotorolaEdge50Neo | എഡ്‌ജ് 40 നിയോയുടെ പിന്‍ഗാമി മോട്ടോറോള എഡ്‌ജ് 50 നിയോ പുറത്തിറങ്ങി; മികച്ച മിലിട്ടറി സുരക്ഷ വാഗ്ദാനം ചെയ്യുന്നു

Sep 16, 2024 05:10 PM

#MotorolaEdge50Neo | എഡ്‌ജ് 40 നിയോയുടെ പിന്‍ഗാമി മോട്ടോറോള എഡ്‌ജ് 50 നിയോ പുറത്തിറങ്ങി; മികച്ച മിലിട്ടറി സുരക്ഷ വാഗ്ദാനം ചെയ്യുന്നു

ഇന്ന് വൈകിട്ട് ഏഴ് മണിക്ക് ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമായ ഫ്ലിപ്‌കാര്‍ട്ടില്‍ പ്രത്യേക വില്‍പന നടക്കും....

Read More >>
#iphone16 | നീണ്ട കാത്തിരിപ്പിന് ഇന്ന് വിരാമം, ഐഫോൺ 16 സീരീസ് ഇന്ന് ആപ്പിൾ അവതരിപ്പിക്കും

Sep 9, 2024 01:50 PM

#iphone16 | നീണ്ട കാത്തിരിപ്പിന് ഇന്ന് വിരാമം, ഐഫോൺ 16 സീരീസ് ഇന്ന് ആപ്പിൾ അവതരിപ്പിക്കും

ഇത് ബാറ്ററിയുടെ ലൈഫ് കൂട്ടും. ഡിസ്പ്ലേ കൂടുതൽ ആകർഷകമാക്കാൻ ബോർഡർ റിഡക്‌ഷൻ സ്ട്രക്ചർ കൊണ്ടുവരുമെന്നും...

Read More >>
#ElonMusk | നാല് വ‍ർഷത്തിനുള്ളിൽ ചൊവ്വയിലേക്ക് മനുഷ്യനെ വഹിച്ചുകൊണ്ടുള്ള പേടകം അയക്കും; പ്രഖ്യാപനവുമായി എലോൺ മസ്ക്

Sep 8, 2024 10:28 PM

#ElonMusk | നാല് വ‍ർഷത്തിനുള്ളിൽ ചൊവ്വയിലേക്ക് മനുഷ്യനെ വഹിച്ചുകൊണ്ടുള്ള പേടകം അയക്കും; പ്രഖ്യാപനവുമായി എലോൺ മസ്ക്

2026ഓ‌‌ടെ ചൊവ്വയിലേക്ക് സ്റ്റാ‍ർഷിപ്പുകളെ അയക്കും. ചൊവ്വയിലെ ലാൻഡിം​ഗ് പരിശോധിക്കാനായി അൺക്രൂവ്ഡ് ടെസ്റ്റ്...

Read More >>
#asteroid | 100 അടി വലിപ്പമുള്ള ഒരു ഛിന്ന​ഗ്രഹം, ഇന്ന് ഭൂമിക്ക് അരികിലൂടെ കടന്നുപോകും

Sep 8, 2024 03:26 PM

#asteroid | 100 അടി വലിപ്പമുള്ള ഒരു ഛിന്ന​ഗ്രഹം, ഇന്ന് ഭൂമിക്ക് അരികിലൂടെ കടന്നുപോകും

നൂറ് അടി വലിപ്പമുള്ള ഛിന്ന​ഗ്രഹത്തിന് 2024 ആ‍ർഎഫ്2 (2024 RF2) എന്നാണ് നാസ പേര്...

Read More >>
Top Stories