#ParisOlympics2024 | വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതില്‍ ഇരമ്പി ആരാധകരോക്ഷം, പ്രതിഷേധം ശക്തം

#ParisOlympics2024 | വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതില്‍ ഇരമ്പി ആരാധകരോക്ഷം, പ്രതിഷേധം ശക്തം
Aug 7, 2024 01:35 PM | By VIPIN P V

പാരിസ്: (truevisionnews.com) പാരിസ് ഒളിംപിക്‌സില്‍ ഉറച്ച മെഡല്‍ പ്രതീക്ഷയില്‍ നിന്ന് രാജ്യത്തിന്‍റെ കണ്ണീരായി മാറിയിരിക്കുകയാണ് വനിതാ ഗുസ്‌തി താരം വിനേഷ് ഫോഗട്ട്.

വനിതകളുടെ 50 കിലോ ഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ ഫൈനലിലെത്തിയ വിനേഷ് ഫോഗട്ടിനെ ഭാരം 100 ഗ്രാം കൂടിയെന്ന കാരണം പറഞ്ഞാണ് രാജ്യാന്തര ഒളിംപിക് കമ്മിറ്റി അയോഗ്യയാക്കിയിരിക്കുന്നത്.

ഒരൊറ്റ ദിവസം കൊണ്ട് വിനേഷിന്‍റെ ഭാരത്തില്‍ എങ്ങനെയാണ് ഈ മാറ്റമുണ്ടായതെന്നും തിരിമറി നടന്നിട്ടുണ്ടോ എന്ന ചോദ്യവുമുയര്‍ത്തി വിമര്‍ശനമുന്നയിക്കുകയാണ് സാമൂഹ്യമാധ്യമങ്ങളില്‍ കായികപ്രേമികള്‍.

ഭാരക്കൂടുതല്‍ കണ്ടെത്തിയതിനാല്‍ ഒളിംപിക്സ് നിയമങ്ങള്‍ അനുസരിച്ച് വിനേഷ് ഫോഗട്ടിന് വെള്ളി മെഡലിന് പോലും അര്‍ഹതയുണ്ടാകില്ല.

ഇതോടെ 50 കിലോഗ്രാം വിഭാഗത്തില്‍ ഫൈനലിലെത്തിയ അമേരിക്കയുടെ സാറ ഹിൽഡെബ്രാൻഡ് നേരിട്ട് സ്വര്‍ണം നേടും. ഈ വിഭാഗത്തില്‍ വെള്ളി മെഡല്‍ ഉണ്ടാകില്ല.

#Disqualification #VineshPhogat #Fans #arms #protest #strong

Next TV

Related Stories
പൊട്ടിത്തെറിച്ചത് വിനയായി; വനിതാ അംപയറോട് കയര്‍ത്ത ആര്‍ അശ്വിന് കനത്ത പിഴ

Jun 10, 2025 02:26 PM

പൊട്ടിത്തെറിച്ചത് വിനയായി; വനിതാ അംപയറോട് കയര്‍ത്ത ആര്‍ അശ്വിന് കനത്ത പിഴ

വനിതാ അംപയറോട് കയര്‍ത്ത ആര്‍ അശ്വിന് കനത്ത...

Read More >>
ബ്രസീലിയൻ സൂപ്പർതാരം നെയ്മർ ജൂനിയറിന് കൊവിഡ് സ്ഥിരീകരിച്ചു

Jun 8, 2025 05:43 PM

ബ്രസീലിയൻ സൂപ്പർതാരം നെയ്മർ ജൂനിയറിന് കൊവിഡ് സ്ഥിരീകരിച്ചു

ബ്രസീൽ സൂപ്പർതാരം നെയ്മർ ജൂനിയറിന് കൊവിഡ്...

Read More >>
മിശിഹ എത്തും; അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

Jun 6, 2025 09:48 PM

മിശിഹ എത്തും; അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലേയ്ക്ക് എത്തുന്നു....

Read More >>
വനിതാ വേള്‍ഡ് കപ്പ്; കേരളത്തിന് വേദി നഷ്ടമായി, തിരിച്ചടിയായത് കെഎസ്എഫ്എല്‍ സ്റ്റേഡിയം പരിപാലനത്തില്‍ വരുത്തിയ വീഴ്ച്ച

Jun 6, 2025 12:05 PM

വനിതാ വേള്‍ഡ് കപ്പ്; കേരളത്തിന് വേദി നഷ്ടമായി, തിരിച്ചടിയായത് കെഎസ്എഫ്എല്‍ സ്റ്റേഡിയം പരിപാലനത്തില്‍ വരുത്തിയ വീഴ്ച്ച

വനിതാ വേള്‍ഡ് കപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം...

Read More >>
കെസിഎ -എൻ.എസ്.കെ ട്വൻ്റി 20 ടൂർണ്ണമെൻ്റിൽ എറണാകുളത്തിന് കിരീടം

Jun 4, 2025 09:11 PM

കെസിഎ -എൻ.എസ്.കെ ട്വൻ്റി 20 ടൂർണ്ണമെൻ്റിൽ എറണാകുളത്തിന് കിരീടം

കെസിഎ -എൻ.എസ്.കെ ട്വൻ്റി 20 ടൂർണ്ണമെൻ്റിൽ എറണാകുളത്തിന്...

Read More >>
Top Stories










Entertainment News