മുന്നറിയിപ്പ്....വാന്‍ഹായ് 503 തീപിടിത്തം; കണ്ടെയ്‌നറുകള്‍ തീരത്തടിയാന്‍ സാധ്യത, സ്പര്‍ശിക്കരുത്, അകലം പാലിക്കണം

മുന്നറിയിപ്പ്....വാന്‍ഹായ് 503 തീപിടിത്തം; കണ്ടെയ്‌നറുകള്‍ തീരത്തടിയാന്‍ സാധ്യത, സ്പര്‍ശിക്കരുത്, അകലം പാലിക്കണം
Jun 14, 2025 07:10 PM | By VIPIN P V

കൊച്ചി: (www.truevisionnews.com) അറബിക്കടലില്‍ തീപിടിച്ച വാന്‍ ഹായ് 503 കപ്പലില്‍ നിന്നും താഴേയ്ക്ക് പതിച്ച കണ്ടെയ്‌നറുകള്‍ എറണാകുളം ജില്ലയുടെ തെക്കു ഭാഗത്തും ആലപ്പുഴ-കൊല്ലം ജില്ലകളുടെ തീരങ്ങളിലുമായി വന്നടിയാന്‍ സാധ്യതയുള്ളതായി മുന്നറിയിപ്പ്. തിങ്കളാഴ്ച മുതല്‍ കണ്ടെയ്‌നറുകള്‍ തീരത്തടിയാന്‍ സാധ്യതയുണ്ടെന്നും പൊതുജനങ്ങള്‍ കപ്പലില്‍ നിന്ന് വീണത് എന്ന് സംശയിക്കുന്നതായ ഒരു വസ്തുവും കടല്‍ തീരത്ത് കണ്ടാല്‍ സ്പര്‍ശിക്കാന്‍ പാടുള്ളതല്ലെന്നുമാണ് കോസ്റ്റ് ഗോര്‍ഡ് മുന്നറിയിപ്പ് നല്‍കുന്നത്.

200 മീറ്റര്‍ എങ്കിലും അകലം പാലിച്ച് മാത്രം നില്‍ക്കുക. ഇത്തരം വസ്തുക്കള്‍ കാണുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ 112 ല്‍ വിളിച്ച് വസ്തു കാണപ്പെട്ട സ്ഥലം എവിടെയാണെന്ന വിവരം അറിയിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിക്കുന്നു. അതേസമയം കപ്പലിനെ നിയന്ത്രണത്തിലാക്കിയിട്ടുണ്ട്. നാവികസേനയും ദൗത്യസംഘവും ചേര്‍ന്ന് കപ്പലിനെ ഓഫ്‌ഷോര്‍ വാരിയര്‍ ടഗുമായി ബന്ധിപ്പിച്ച് ഇനി കൂടുതല്‍ ഉള്‍ക്കടലിലേക്ക് വലിച്ചു നീക്കാനുള്ള ശ്രമം തുടരുകയാണ്.

തീ പിടിച്ച കപ്പല്‍ തീരത്തേക്ക് ഒഴുകിയത് ആശങ്കയായിരുന്നു. കപ്പലിലെ തീപൂര്‍ണമായും നിയന്ത്രണവിധേയമാക്കാന്‍ കൂടുതല്‍ ഡ്രൈ കെമിക്കല്‍ പൗഡര്‍ വിതറും. മഴ കടലിലെ കാറ്റിന്റെ വേഗത ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. രക്ഷാ ദൗത്യത്തിന് ഇത് വെല്ലുവിളിയായേക്കും. അതേസമയം കപ്പലില്‍ നിന്ന്കാണാതായ 4 ജീവനക്കാരെയും ഇതുവരെ കണ്ടെത്താനായിട്ടില്ല.

കൊളംബോയില്‍ നിന്നും മുംബൈയിലേക്ക് പുറപ്പെട്ട സിംഗപ്പൂര്‍ ചരക്കുകപ്പല്‍ വാന്‍ ഹായ് 503 ന് ജൂണ്‍ 9 ന് ഉച്ചയോടെയായിരുന്നു തീപിടിച്ചത്. ബേപ്പൂര്‍-അഴീക്കല്‍ തുറമുഖങ്ങളുടെ പടിഞ്ഞാറുഭാഗത്തായി 78 നോട്ടിക്കല്‍ മൈല്‍ അകലെ ഉള്‍ക്കടലിലായിരുന്നു സംഭവം.

wan hai 503 containers likely spot shore warning

Next TV

Related Stories
കോഴിക്കോട് കടലുണ്ടിയിൽ ട്രെയിൻ ഇറങ്ങിപാളം മുറിച്ചുകടക്കുന്നതിനിടെ മറ്റൊരു ട്രെയിൻ ഇടിച്ചു, ബി-ടെക്‌ വിദ്യാർഥിനിക്ക് ദാരുണന്ത്യം

Jul 27, 2025 06:11 AM

കോഴിക്കോട് കടലുണ്ടിയിൽ ട്രെയിൻ ഇറങ്ങിപാളം മുറിച്ചുകടക്കുന്നതിനിടെ മറ്റൊരു ട്രെയിൻ ഇടിച്ചു, ബി-ടെക്‌ വിദ്യാർഥിനിക്ക് ദാരുണന്ത്യം

റെയിൽപ്പാളം മുറിച്ചുകടക്കുന്നതിനിടെ മറ്റൊരു തീവണ്ടിയിടിച്ച് ബി-ടെക്‌ വിദ്യാർഥിനിക്ക്‌...

Read More >>
കലിയടങ്ങാതെ മഴ...! വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jul 26, 2025 11:07 PM

കലിയടങ്ങാതെ മഴ...! വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ...

Read More >>
മണ്ണിടിച്ചിൽ; നിർത്തിയിട്ട ലോറിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു

Jul 26, 2025 11:00 PM

മണ്ണിടിച്ചിൽ; നിർത്തിയിട്ട ലോറിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു

മൂന്നാർ ​ഗവൺമെന്റ് കോളേജിന് സമീപമുണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ...

Read More >>
കോഴിക്കോട് വടകരയിലെ വിഷ്‌ണു ക്ഷേത്രത്തിൽ തീപ്പിടുത്തം

Jul 26, 2025 10:52 PM

കോഴിക്കോട് വടകരയിലെ വിഷ്‌ണു ക്ഷേത്രത്തിൽ തീപ്പിടുത്തം

വടകര പുത്തൂർ വിഷ്‌ണു ക്ഷേത്രത്തിൽ...

Read More >>
Top Stories

//Truevisionall