#INDvsSL | നിർണായക സാഹചര്യങ്ങളിൽ വിജയിക്കാനുള്ള അവസരം; മൂന്നാം ഏകദിനത്തിന് മുമ്പ് പ്രതികരിച്ച് വാഷിംഗ്‌ടൺ സുന്ദർ

#INDvsSL | നിർണായക സാഹചര്യങ്ങളിൽ വിജയിക്കാനുള്ള അവസരം; മൂന്നാം ഏകദിനത്തിന് മുമ്പ് പ്രതികരിച്ച് വാഷിംഗ്‌ടൺ സുന്ദർ
Aug 7, 2024 10:26 AM | By VIPIN P V

കൊളംബോ: (truevisionnews.com) ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിന് മുമ്പ് പ്രതികരണവുമായി ഇന്ത്യൻ താരം വാഷിംഗ്‌ടൺ സുന്ദർ.

നിർണായക സാഹചര്യങ്ങളിൽ വിജയിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നതെന്ന് സുന്ദർ പ്രതികരിച്ചു. തീർച്ചയായും വലിയ ടൂർണമെന്റുകളാണ് വരാനിരിക്കുന്നത്.

ഇതുപോലുള്ള സാഹചര്യങ്ങൾ ഇനിയും ഉണ്ടായേക്കും. ഇത്തരം സ്പിൻ ട്രാക്കുകളിൽ വിജയിക്കാനായി ഇന്ത്യൻ ടീം അറിഞ്ഞിരിക്കണമെന്നും സുന്ദർ പ്രതികരിച്ചു.

ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ ഇതുവരെ സംഭവിച്ചത് എന്തായാലും അതിൽ നിന്ന് തിരിച്ചുവരണം. മൂന്നാം ഏകദിനത്തിൽ വിജയിക്കുന്നതിൽ മാത്രമാണ് ശ്രദ്ധ.

സ്പ‌ിന്നർമാർക്കെതിരെ മികച്ച രീതിയിൽ കളിക്കാൻ ഇന്ത്യൻ ടീമിനറിയാം. ഇതുപോലുള്ള പിച്ചുകളിൽ ഒരുപാട് തവണ ഇന്ത്യൻ താരങ്ങൾ കളിച്ചിട്ടുണ്ട്.

ഇന്ത്യയിലും സമാന സ്‌പിന്നിനെ തുണയ്ക്കുന്ന പിച്ചുകൾ നിരവധിയുണ്ട്. ശ്രീലങ്കൻ സ്‌പിന്നർമാർക്കെതിരെ മികച്ച പ്രകടനം നടത്താൻ ഇന്ത്യൻ താരങ്ങൾക്ക് കഴിയുമെന്നും സുന്ദർ വ്യക്തമാക്കി.

ഇന്ന് ഉച്ചയ്ക്ക് 2.30നാണ് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ഏകദിന മത്സരം നടക്കുക. ആദ്യ ഏകദിനം ടൈയിൽ അവസാനിച്ചപ്പോൾ രണ്ടാം മത്സരത്തിൽ ശ്രീലങ്ക വിജയിച്ചു.

ഇന്നത്തെ മത്സരത്തിൽ പരാജയപ്പെട്ടാൽ ഇന്ത്യയ്ക്ക് പരമ്പര നഷ്‌ടമാകും. 27 വർഷങ്ങൾക്ക് ശേഷം ഇന്ത്യയ്ക്കെതിരെ ഏകദിന പരമ്പര സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ലങ്കൻ ടീം.

#Opportunity #succeed #criticalsituations #WashingtonSundar #reacts #ODI

Next TV

Related Stories
പൊട്ടിത്തെറിച്ചത് വിനയായി; വനിതാ അംപയറോട് കയര്‍ത്ത ആര്‍ അശ്വിന് കനത്ത പിഴ

Jun 10, 2025 02:26 PM

പൊട്ടിത്തെറിച്ചത് വിനയായി; വനിതാ അംപയറോട് കയര്‍ത്ത ആര്‍ അശ്വിന് കനത്ത പിഴ

വനിതാ അംപയറോട് കയര്‍ത്ത ആര്‍ അശ്വിന് കനത്ത...

Read More >>
ബ്രസീലിയൻ സൂപ്പർതാരം നെയ്മർ ജൂനിയറിന് കൊവിഡ് സ്ഥിരീകരിച്ചു

Jun 8, 2025 05:43 PM

ബ്രസീലിയൻ സൂപ്പർതാരം നെയ്മർ ജൂനിയറിന് കൊവിഡ് സ്ഥിരീകരിച്ചു

ബ്രസീൽ സൂപ്പർതാരം നെയ്മർ ജൂനിയറിന് കൊവിഡ്...

Read More >>
മിശിഹ എത്തും; അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

Jun 6, 2025 09:48 PM

മിശിഹ എത്തും; അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലേയ്ക്ക് എത്തുന്നു....

Read More >>
വനിതാ വേള്‍ഡ് കപ്പ്; കേരളത്തിന് വേദി നഷ്ടമായി, തിരിച്ചടിയായത് കെഎസ്എഫ്എല്‍ സ്റ്റേഡിയം പരിപാലനത്തില്‍ വരുത്തിയ വീഴ്ച്ച

Jun 6, 2025 12:05 PM

വനിതാ വേള്‍ഡ് കപ്പ്; കേരളത്തിന് വേദി നഷ്ടമായി, തിരിച്ചടിയായത് കെഎസ്എഫ്എല്‍ സ്റ്റേഡിയം പരിപാലനത്തില്‍ വരുത്തിയ വീഴ്ച്ച

വനിതാ വേള്‍ഡ് കപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം...

Read More >>
കെസിഎ -എൻ.എസ്.കെ ട്വൻ്റി 20 ടൂർണ്ണമെൻ്റിൽ എറണാകുളത്തിന് കിരീടം

Jun 4, 2025 09:11 PM

കെസിഎ -എൻ.എസ്.കെ ട്വൻ്റി 20 ടൂർണ്ണമെൻ്റിൽ എറണാകുളത്തിന് കിരീടം

കെസിഎ -എൻ.എസ്.കെ ട്വൻ്റി 20 ടൂർണ്ണമെൻ്റിൽ എറണാകുളത്തിന്...

Read More >>
Top Stories










Entertainment News