കാസർകോട്: ( www.truevisionnews.com )പ്രഭാത സവാരിക്കിറങ്ങയ ആൾ കുഴഞ്ഞുവീണു മരിച്ചു. കാഞ്ഞങ്ങാട്ട് ബാർ ജീവനക്കാരനായ ആലപ്പുഴ താമരക്കുളം മേക്കുംമുറി പുളിമൂട്ടിൽ ബിജു(49) വാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ കാസർകോട് കാഞ്ഞങ്ങാട്ടു വച്ചായിരുന്നു സംഭവം.

പ്രഭാത സവാരിക്കിടെ കുഴഞ്ഞുവീണാണ് മരണം സംഭവിച്ചതെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് ബന്ധുക്കൾ കാഞ്ഞങ്ങാട്ടേക്ക് പോയിട്ടുണ്ട്.
സംസ്കാരം പിന്നീട് നടക്കും. ഭാര്യ: ശാലിനി മകൾ: കാജോൾ മീനാക്ഷി. മകൻ: അമിത് വിഘ്നേശ്വർ.
#bar #employee #who #went #walk #morning #collapsed #died
