#KhaledaZia | ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ മോചിതയായി; പ്രസിഡന്‍റ് ഉത്തരവിട്ടത് ഷെയ്ഖ് ഹസീന രാജ്യം വിട്ടതിന് ശേഷം

#KhaledaZia | ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ മോചിതയായി; പ്രസിഡന്‍റ് ഉത്തരവിട്ടത് ഷെയ്ഖ് ഹസീന രാജ്യം വിട്ടതിന് ശേഷം
Aug 6, 2024 03:42 PM | By VIPIN P V

ധാക്ക: (truevisionnews.com) ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയയെ മോചിപ്പിച്ചു. ഷെയ്ഖ് ഹസീന പ്രധാനമന്ത്രി പദം രാജിവെച്ച് രാജ്യം വിട്ടതിന് പിന്നാലെയാണ് നടപടി.

ബംഗ്ലദേശ് പ്രസിഡന്‍റ് മുഹമ്മദ് ഷഹാബുദ്ദീൻ ആണ് മോചനത്തിന് ഉത്തരവിട്ടത്. "അവർ മോചിതയായിരിക്കുന്നു" എന്നാണ് ബംഗ്ലാദേശ് നാഷണൽ പാർട്ടി (ബിഎൻപി) വക്താവ് എ കെ എം വഹിദുസ്സമാൻ വാർത്താ ഏജൻസിയായ എഎഫ്‌പിയോട് പറഞ്ഞത്.

പ്രതിപക്ഷ നേതാവും ബംഗ്ലാദേശ് നാഷണൽ പാർട്ടി ചെയർപേഴ്സണുമായ ഖാലിദ സിയയെ ഏകകണ്ഠമായി മോചിപ്പിക്കാൻ തീരുമാനിച്ചു എന്നാണ് കഴിഞ്ഞ ദിവസം പ്രസിഡന്‍റിന്‍റെ ഓഫീസ് അറിയിച്ചത്.

കരസേനാ മേധാവി ജനറൽ വക്കർ-ഉസ്-സമാൻ, നാവിക, വ്യോമസേനാ മേധാവികൾ, ബിഎൻപി, ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയ പ്രതിപക്ഷ പാർട്ടികളുടെ ഉന്നത നേതാക്കൾ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലാണ് മോചനത്തിന് തീരുമാനമെടുത്തത്.

വിദ്യാർത്ഥി സമരത്തിനിടെ അറസ്റ്റിലായ മുഴുവൻ ആളുകളെയും മോചിപ്പിക്കാനും യോഗം തീരുമാനിച്ചതായി പ്രസ്താവനയിൽ അറിയിച്ചു.

78 കാരിയായ ഖാലിദ സിയക്ക് 2018 ലാണ് അഴിമതി കേസിൽ 17 വർഷത്തെ തടവുശിക്ഷ വിധിച്ചത്. ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ബംഗ്ലാദേശ് രാഷ്ട്രപിതാവായ ഷേഖ് മുജീബ് റഹ്മാന്റെ മകള്‍ ഷേഖ് ഹസീനയും മുന്‍ പട്ടാള ജനറലും ബംഗ്ലാദേശ് പ്രസിഡന്റുമായിരുന്ന ജനറല്‍ സിയാ ഉര്‍ റഹ്മാന്റെ ഭാര്യ ഖാലിദ സിയയും തമ്മിലെ പോരാട്ടമായിരുന്നു കുറേക്കാലമായി ബംഗ്ലാദേശ് രാഷ്ട്രീയം.

മുജീബ് റഹ്മാനും സിയാവുര്‍ റഹ്മാനും ബംഗ്ലാദേശ് സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു. സ്വാത്രന്ത്യത്തിനു ശേഷം ഇരുവരും ശത്രുക്കളായി. മുജീബുര്‍ റഹ്മാന്റെ പാര്‍ട്ടിയായ അവാമി ലീഗ് രാജ്യത്തെ സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ നട്ടെല്ലായിരുന്നു.

പാര്‍ട്ടിയില്‍ നിന്നും വിട്ടു പോയ ശേഷം, പട്ടാള അട്ടിമറിയിലൂടെ അധികാരം പിടിച്ചടക്കിയശേഷം സിയ ഉര്‍ റഹ്മാന്‍ രൂപവല്‍കരിച്ച പാര്‍ട്ടിയാണ് ബി എന്‍ പി. കുറേ കാലമായി, ഈ രണ്ടു പാര്‍ട്ടികള്‍ മാറിമാറി ഭരിക്കുകയായിരുന്നു ബംഗ്ലാദേശ്.

എന്നാല്‍, നാലു തവണയായി ബിഎന്‍പി അധികാരത്തില്‍നിന്ന് പുറത്താണ്. അധികാരം ഷേഖ് ഹസീനയുടെ കൈപ്പിടിയിലായതോടെ ഖാലിദ സിയ വീട്ടുതടങ്കലിലാവുകയും ചെയ്തു.

#Former #BangladeshPrimeMinister #KhaledaZia #freed #President #issued #order #SheikhHasina #left #country

Next TV

Related Stories
#Rape | പരീക്ഷ എഴുതാതെ തന്നെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് വാഗ്ദാനം; 20-കാരിയെ കാറിനുള്ളിൽ രണ്ട് പേർ ചേർന്ന് പീ‍ഡിപ്പിച്ചു

Sep 17, 2024 10:16 AM

#Rape | പരീക്ഷ എഴുതാതെ തന്നെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് വാഗ്ദാനം; 20-കാരിയെ കാറിനുള്ളിൽ രണ്ട് പേർ ചേർന്ന് പീ‍ഡിപ്പിച്ചു

സംഭവം നടന്നയുടൻ ന്യൂ ആഗ്ര പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകാനായി പോയെങ്കിലും, ലക്‌നൗ പൊലീസിന്റെ അധികാരപരിധിയിലാണ് കുറ്റകൃത്യം നടന്നതെന്ന്...

Read More >>
#arjunmission | ഷിരൂർ ദൗത്യം; ഡ്രഡ്ജറുമായള്ള ടഗ് ബോട്ട് ഗോവയിൽ നിന്ന് പുറപ്പെട്ടു, തെരച്ചിൽ വ്യാഴാഴ്ച പുനരാരംഭിക്കും

Sep 17, 2024 09:45 AM

#arjunmission | ഷിരൂർ ദൗത്യം; ഡ്രഡ്ജറുമായള്ള ടഗ് ബോട്ട് ഗോവയിൽ നിന്ന് പുറപ്പെട്ടു, തെരച്ചിൽ വ്യാഴാഴ്ച പുനരാരംഭിക്കും

ഇന്ന് പുലര്‍ച്ചെ അഞ്ചിനാണ് ഡ്രഡ്ജര്‍ ഉള്ള ടഗ് ബോട്ട് കാര്‍വാറിലേക്ക് പുറപ്പെട്ടത്....

Read More >>
arrest | 46 വയസുകാരിയുടെ അസ്വഭാവിക മരണം;സ്വന്തം മകളും 19 വയസുള്ള രണ്ട് യുവാക്കളും അറസ്റ്റിൽ

Sep 17, 2024 09:16 AM

arrest | 46 വയസുകാരിയുടെ അസ്വഭാവിക മരണം;സ്വന്തം മകളും 19 വയസുള്ള രണ്ട് യുവാക്കളും അറസ്റ്റിൽ

26 വയസുകാരിയായ പ്രണാലി പ്രഹ്ളാദ് നായികും സഹായികളായ വിവേക് ഗണേഷ് പാട്ടിൽ (19), വിശാൽ അമരേഷ് പാണ്ഡേ (19) എന്നിവരും ഞായറാഴ്ചയാണ്...

Read More >>
#NarendraModi | നരേന്ദ്ര മോദിയ്ക്ക് ഇന്ന് 74-ാം പിറന്നാൾ;ബിജെപി സംഘടിപ്പിക്കുന്ന 'സേവാ പർവ്'  ആഘോഷത്തിന് ഇന്ന് തുടക്കമാകും

Sep 17, 2024 08:25 AM

#NarendraModi | നരേന്ദ്ര മോദിയ്ക്ക് ഇന്ന് 74-ാം പിറന്നാൾ;ബിജെപി സംഘടിപ്പിക്കുന്ന 'സേവാ പർവ്' ആഘോഷത്തിന് ഇന്ന് തുടക്കമാകും

ഭുവനേശ്വർ വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹം നേരെ സൈനിക സ്കൂളിന് സമീപമുള്ള ചേരിയിലേയ്ക്ക് പോകും....

Read More >>
#death | നീറ്റ് പരീക്ഷയിൽ ഒന്നാം റാങ്കുകാരൻ; ജൂനിയർ ഡോക്ടറായ 25കാരനെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

Sep 17, 2024 08:07 AM

#death | നീറ്റ് പരീക്ഷയിൽ ഒന്നാം റാങ്കുകാരൻ; ജൂനിയർ ഡോക്ടറായ 25കാരനെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

ജൂനിയർ ഡോക്ടറും മൗലാന ആസാദ് മെഡിക്കൽ കോളേജിലെ (എംഎഎംസി) രണ്ടാം വർഷ എംഡി വിദ്യാർത്ഥിയുമാണ്...

Read More >>
Top Stories