#mynagappallyaccident | യുവതിയെ കാർ കയറ്റി കൊലപ്പെടുത്തിയ സംഭവം; പ്രതികളെ പിൻതുടർന്ന് എത്തിയവർ പിടികൂടിയ ദൃശ്യങ്ങൾ പുറത്ത്

#mynagappallyaccident | യുവതിയെ കാർ കയറ്റി കൊലപ്പെടുത്തിയ സംഭവം; പ്രതികളെ പിൻതുടർന്ന് എത്തിയവർ പിടികൂടിയ ദൃശ്യങ്ങൾ പുറത്ത്
Sep 17, 2024 10:46 AM | By Athira V

കൊല്ലം: ( www.truevisionnews.com ) കൊല്ലം മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ അജ്മലിനെയും ഡോക്ടർ ശ്രീകുട്ടിയെയും പിൻതുടർന്ന് എത്തിയവർ പിടികൂടിയ ദൃശ്യങ്ങൾ പുറത്ത്.

അപകട ശേഷം അമിത വേഗതയിൽ പാഞ്ഞ കാറിനെ നാട്ടുകാർ പിന്തുടർന്നിരുന്നു. ശേഷം മറ്റൊരിടത്ത് ഇടിച്ചു നിന്ന കാറിൽ നിന്നും പുറത്തിറങ്ങിയ പ്രതി അജ്മലിനെ നാട്ടുകാർ കൈയ്യേറ്റം ചെയ്യുന്നതും ദൃശ്യങ്ങളിൽ കാണാം.

തുടർന്ന് സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ട അജ്മൽ പിറ്റേ ദിവസം പുലർച്ചെയാണ് പിടിയിലായത്. 

കാർ തടഞ്ഞു നിർത്തിയതിനെ തുടർന്ന് അജ്മലും ഡോക്ടർ ശ്രീക്കുട്ടിയും പ്രദീപ് എന്നയാളുടെ വീട്ടിലേക്കാണ് ഓടി കയറുന്നത്. പിന്നീട് വീടിന്റെ പിൻവശത്തൂടെ മതിൽ ചാടി അജ്മൽ രക്ഷപ്പെടുകയായിരുന്നു.

വീട്ടിലേക്ക് അതിക്രമിച്ച് അജ്മൽ കയറുകയായിരുന്നുവെന്ന് പ്രദീപ് പറയുന്നു. വീട്ടിലെ ഉപകരണങ്ങളെല്ലാം തട്ടിമറിച്ച് അജ്മൽ റൂമിലേക്ക് കയറുകയും ബഹളമുണ്ടാക്കുകയും ചെയ്തു. പിന്നാലെയാണ് ശ്രീക്കുട്ടി ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് വീട്ടിലേക്ക് എത്തുന്നത്.

അതേസമയം, കേസിലെ പ്രതികൾക്കായി ശാസ്താംകോട്ട പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും. കസ്റ്റഡിയിൽ വാങ്ങി അപകട സ്ഥലത്ത് അടക്കം എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. അജ്മലിനെയും ഡോക്ടർ ശ്രീക്കുട്ടിയെയും ശാസ്താംകോട്ട കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.

അജ്മലിനും ശ്രീക്കുട്ടിക്കുമെതിരെ മനപൂർവമുള്ള നരഹത്യാ കുറ്റമാണ് ചുമത്തിയിട്ടുള്ളത്. കാർ ഓടിച്ചത് അജ്മലാണെങ്കിലും പരിക്കേറ്റ് കിടന്ന കുഞ്ഞുമോളുടെ ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കിയതിൽ ശ്രീക്കുട്ടിയുടെ പ്രേരണ ഉണ്ടെന്ന് ദൃക്സാക്ഷികൾ പറഞ്ഞിരുന്നു. അപകടത്തെ തുടര്‍ന്ന് ഒളിവിൽ പോയ അജ്മലിനെ പതാരത്ത് നിന്നാണ് ശാസ്താംകോട്ട പൊലീസ് ഇന്ന് പിടികൂടിയത്.

ഇന്നലെയാണ് അജ്മൽ ഓടിച്ച കാറിടിച്ച് മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ മരിച്ചത്. റോഡിൽ തെറിച്ചു വീണ യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി അജ്മലും ഒപ്പമുണ്ടായിരുന്ന യുവ വനിതാ ഡോക്ടറും രക്ഷപ്പെടുകയായിരുന്നു.

#incident #young #woman #killed #car #footage #captured #those #who #followed #accused #out

Next TV

Related Stories
#complaint | 'നടിക്ക് സെക്‌സ് മാഫിയ ബന്ധം': മുകേഷ് അടക്കമുള്ളവര്‍ക്കെതിരെ പീഡന പരാതി നല്‍കിയ നടിക്കെതിരെ പരാതി

Sep 19, 2024 09:33 AM

#complaint | 'നടിക്ക് സെക്‌സ് മാഫിയ ബന്ധം': മുകേഷ് അടക്കമുള്ളവര്‍ക്കെതിരെ പീഡന പരാതി നല്‍കിയ നടിക്കെതിരെ പരാതി

വ്യക്തി വൈരാഗ്യം ആണ് പരാതിക്ക് പിന്നിലെന്നും പലപ്പോഴായി പണം ആവശ്യപ്പെട്ടിട്ടും കൊടുക്കാത്തതിൽ വിരോധം തീർക്കുകയാണ് ഇവരെന്നും നടി...

Read More >>
#drugbust | വൻ മയക്കുമരുന്ന് വേട്ട; അടിവസ്ത്രത്തിലും സോപ്പുപെട്ടിയിയിലും ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഹെറോയിൻ പിടിച്ചെടുത്തു

Sep 19, 2024 09:03 AM

#drugbust | വൻ മയക്കുമരുന്ന് വേട്ട; അടിവസ്ത്രത്തിലും സോപ്പുപെട്ടിയിയിലും ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഹെറോയിൻ പിടിച്ചെടുത്തു

എറണാകുളം റൂറൽ ഡാൻസാഫ് ടീമും കാലടി പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തതും മൂന്ന് പേർ...

Read More >>
#Accident | ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു; അപകടം ഇന്ന് പുലർച്ചെ

Sep 19, 2024 08:44 AM

#Accident | ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു; അപകടം ഇന്ന് പുലർച്ചെ

ഇവരോടൊപ്പം ഉണ്ടായിരുന്ന നിഹാൽ എന്നയാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചതായാണ്...

Read More >>
#MRAjithKumar | ‘സർക്കാർ നിർദേശിക്കട്ടെ’; എം.ആർ അജിത് കുമാറിനെതിരെ അന്വേഷണം വേണ്ടെന്ന നിലപാടിൽ വിജിലൻസ്

Sep 19, 2024 08:39 AM

#MRAjithKumar | ‘സർക്കാർ നിർദേശിക്കട്ടെ’; എം.ആർ അജിത് കുമാറിനെതിരെ അന്വേഷണം വേണ്ടെന്ന നിലപാടിൽ വിജിലൻസ്

നിലവിൽ വിജിലൻസിന് നേരിട്ട് ലഭിച്ച പരാതികളിൽ പ്രാഥമിക പരിശോധ...

Read More >>
#MPox | എം പോക്സ് ജാഗ്രത; ആരോഗ്യമന്ത്രി മലപ്പുറത്ത്, ഇന്ന് ജനപ്രതിനിധികളുടെ യോഗം ചേരും

Sep 19, 2024 08:20 AM

#MPox | എം പോക്സ് ജാഗ്രത; ആരോഗ്യമന്ത്രി മലപ്പുറത്ത്, ഇന്ന് ജനപ്രതിനിധികളുടെ യോഗം ചേരും

ആഫ്രിക്കയിലെ പല രാജ്യങ്ങളിലുള്‍പ്പെടെ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് സംസ്ഥാനത്തെ എല്ലാ...

Read More >>
#arrest | ഡ്രൈവിംഗ് പഠനത്തിനിടെ 18 വയസുകാരിയെ ഉപദ്രവിച്ചു, പരിശീലകൻ അറസ്റ്റിൽ

Sep 19, 2024 08:14 AM

#arrest | ഡ്രൈവിംഗ് പഠനത്തിനിടെ 18 വയസുകാരിയെ ഉപദ്രവിച്ചു, പരിശീലകൻ അറസ്റ്റിൽ

പൊലീസിന് കൈമാറുകയായിരുന്നു. ഇരയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മാറനെല്ലൂർ പൊലീസ് കേസെടുത്തു. ഇയാളെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്...

Read More >>
Top Stories