#childdeath | വായുനിറച്ച കൂടാരം കാറ്റിൽ ഉയർന്നുപൊങ്ങി നിലത്ത് വീണു, അഞ്ച് വയസുകാരന് ദാരുണാന്ത്യം

#childdeath |  വായുനിറച്ച കൂടാരം കാറ്റിൽ ഉയർന്നുപൊങ്ങി നിലത്ത് വീണു, അഞ്ച്  വയസുകാരന് ദാരുണാന്ത്യം
Aug 5, 2024 12:18 PM | By Susmitha Surendran

മേരിലാൻഡ്: (truevisionnews.com)  വായുനിറച്ച കളിക്കൂടാരം ശക്തമായ കാറ്റിൽ ഉയർന്ന് പൊങ്ങിയത് 20 അടിയോളം ഉയരത്തിൽ. കൂടാരത്തിൽ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരന് ദാരുണാന്ത്യം.

ഒപ്പമുണ്ടായിരുന്ന ചങ്ങാതിക്ക് ഗുരുതര പരിക്ക്. അമേരിക്കയിലെ മെരിലാൻഡിൽ വെള്ളിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ബേസ് ബോൾ മത്സരം നടക്കുന്ന ഗ്രൌണ്ടിന് സമീപത്ത് കുട്ടികൾക്കായി സജ്ജമാക്കിയിരുന്നു കളിക്കോപ്പാണ് ശക്തമായ കാറ്റിൽ ഉയർന്ന് പൊങ്ങി അപകടമുണ്ടായത്.

അറ്റ്ലാന്റിക് ലീഗ് ഓഫ് പ്രൊഫഷണൽ ബേസ്ബോൾ ലീഗ് മത്സരം പുരോഗമിക്കുന്നതിനിടയിലാണ് സംഭവമുണ്ടായത്. രാത്രി 9.30യോടെയാണ് അപകടമുണ്ടായത്.

ഗ്രൌണ്ടിലുണ്ടായിരുന്നവരും കാണികളുമാണ് ഉയർന്ന് പൊങ്ങി നിലത്ത് വീണ കളിക്കോപ്പ് ഉയർത്തി അപകടത്തിൽപ്പെട്ടവരെ പുറത്ത് എത്തിച്ചത്.

ഉടനേ തന്നെ കുട്ടികളെ ആശുപത്രിയിലെത്തിച്ചെങ്കിലും അഞ്ച് വയസുകാരന്റെ ജീവൻ രക്ഷിക്കാനായില്ല. മേരിലാൻഡിലെ ലാ പ്ലാറ്റ സ്വദേശിയാണ് മരിച്ചത്.

അപകടത്തിൽ പരിക്കേറ്റ രണ്ടാമത്തെ കുട്ടിയുടെ ചികിത്സ പുരോഗമിക്കുകയാണ്. അപകടത്തിന് പിന്നാലെ വെള്ളിയാഴ്ചത്തെയും ശനിയാഴ്ചത്തെയും ബേസ് ബോൾ മത്സരം ഉപേക്ഷിച്ചിരുന്നു.

5 വയസുകാരന്റെ കുടുംബത്തിന്റെ വിഷമത്തിൽ പങ്കുചേരുന്നുവെന്നാണ് മത്സരത്തിനെത്തിയ ബേസ്ബോൾ താരങ്ങൾ പ്രതികരിക്കുന്നത്.

#inflatable #tent #lifted #wind #fell #ground #tragic #end #five #year #old

Next TV

Related Stories
യാത്രക്കാരൻ ഫോൺ മോഷ്ടിച്ചെന്ന് ക്രൂ അംഗങ്ങൾ; വിമാനം വൈകിയത് 88 മിനുട്ട്, ഒടുവിൽ സത്യം പുറത്ത്

Apr 29, 2025 10:02 AM

യാത്രക്കാരൻ ഫോൺ മോഷ്ടിച്ചെന്ന് ക്രൂ അംഗങ്ങൾ; വിമാനം വൈകിയത് 88 മിനുട്ട്, ഒടുവിൽ സത്യം പുറത്ത്

ലണ്ടനിൽ വിമാനത്താവളത്തിലെ സെക്യൂരിറ്റി ഗാർഡിന്റെ മൊബൈൽ ഫോൺ മോഷണം...

Read More >>
കാനഡയിൽ നാലുദിവസം മുമ്പ് കാണാതായ ഇന്ത്യൻ വിദ്യാർഥിനിയെ ദുരൂഹ സാഹചര്യത്തിൽ  മരിച്ച നിലയിൽ കണ്ടെത്തി

Apr 29, 2025 09:44 AM

കാനഡയിൽ നാലുദിവസം മുമ്പ് കാണാതായ ഇന്ത്യൻ വിദ്യാർഥിനിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കാനഡയിൽ നാലു ദിവസം മുമ്പ് കാണാതായ ഇന്ത്യൻ വിദ്യാർഥിനിയെ മരിച്ച നിലയിൽ...

Read More >>
‘ഇന്ത്യയ്ക്കെതിരെ കടുത്ത നീക്കങ്ങൾക്ക് മുതിരരുത്’: പാക്ക് പ്രധാനമന്ത്രിയോട് മുൻ പ്രധാനമന്ത്രി

Apr 28, 2025 10:33 PM

‘ഇന്ത്യയ്ക്കെതിരെ കടുത്ത നീക്കങ്ങൾക്ക് മുതിരരുത്’: പാക്ക് പ്രധാനമന്ത്രിയോട് മുൻ പ്രധാനമന്ത്രി

പഹൽഗാം ഭീകരാക്രമണം, ഇന്ത്യയ്ക്കെതിരെ കടുത്ത നീക്കങ്ങൾക്ക് മുതിരരുത് , പാക്ക് പ്രധാനമന്ത്രിയോട് മുൻ...

Read More >>
വിമാനത്തിൽ വിവസ്ത്രയായി സീറ്റിൽ മലമൂത്രവിസർജനം നടത്തി; യാത്രക്കാരി കസ്റ്റഡിയിൽ

Apr 27, 2025 08:35 PM

വിമാനത്തിൽ വിവസ്ത്രയായി സീറ്റിൽ മലമൂത്രവിസർജനം നടത്തി; യാത്രക്കാരി കസ്റ്റഡിയിൽ

വിമാനത്തിൽ യാത്രക്കാരിയുടെ വിചിത്രമായ പെരുമാറ്റം...

Read More >>
Top Stories