#childdeath | മൂടിയില്ലാത്ത മാൻഹോളിലേക്ക് വീണ് നാല് വയസുകാരന് ദാരുണാന്ത്യം; അപകടം കളിക്കുന്നതിനിടെ

#childdeath | മൂടിയില്ലാത്ത മാൻഹോളിലേക്ക് വീണ് നാല് വയസുകാരന് ദാരുണാന്ത്യം; അപകടം കളിക്കുന്നതിനിടെ
Aug 5, 2024 11:47 AM | By Athira V

മുംബൈ: ( www.truevisionnews.com  )കളിക്കുന്നതിനിടെ നാല് വയസുകാരൻ മാൻഹോളിൽ വീണ് മരിച്ചു. മഹാരാഷ്ട്രയിലെ അഹ്മദ് നഗർ ജില്ലയിലാണ് സംഭവം. മുകുന്ദ് നഗർ സ്വദേശിയായ സമർ ശൈഖ് (4) ആണ് മരിച്ചത്.

ശരിയായ വിധത്തിൽ അടപ്പ് കൊണ്ട് മൂടാത്ത മാൻഹോളാണ് അപകടത്തിന് വഴിവെച്ചത്. ഞായറാഴ്ചയാണ് ദാരുണമായ സംഭവമുണ്ടായത്.

വീടിന് സമീപം കളിക്കുകയായിരുന്നു നാല് വയസുകാരനായ സമർ ശൈഖ്. എന്നാൽ തിരികെ വരാൻ വൈകിയത് കാരണം വീട്ടുകാർ അന്വേഷിക്കാൻ തുടങ്ങി. പ്രദേശം മുഴുവൻ തിരഞ്ഞെങ്കിലും കണ്ടെത്താൻ സാധിക്കാതെ വന്നപ്പോഴാണ് പരിസരത്ത് സ്ഥാപിച്ചിട്ടുള്ള സിസിടിവിയിൽ നിന്നുള്ള ദൃശ്യങ്ങൾ പരിശോധിച്ചത്.

ഇതിലാണ് കുട്ടി മാൻഹോളിലേക്ക് വീഴുന്ന ദൃശ്യങ്ങളുള്ളത്. ഇത് കണ്ടയുടൻ ഓടിയെത്തി മാൻഹോൾ പരിശോധിച്ചപ്പോൾ കുട്ടി അതിനകത്ത് വീണുകിടക്കുകയായിരുന്നു.

പുറത്തെടുത്തപ്പോഴേക്കും നാല് വയസുകാരന്റെ മരണം സംഭവിച്ചു. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

മാൻഹോളിന്റെ മൂടി മാറ്റിയ ശേഷം താത്കാലികമായി അടച്ചുവെച്ചിരിക്കുകയായിരുന്നു. കുട്ടി മാൻഹോളിന് മുകളിലൂടെ അപ്പുറത്തേക്ക് നടക്കാൻ ശ്രമിക്കവെ കാൽവഴുതി വീഴുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം.

#four #year #old #boy #died #after #falling #uncovered #man #hole #while #playing #near #house

Next TV

Related Stories
കാടിറങ്ങിവന്നത്  ഇരുപതോളം കാട്ടാനാകൾ; ആക്രമണത്തിൽ പിഞ്ചുകുഞ്ഞടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടു

Jun 1, 2025 10:22 AM

കാടിറങ്ങിവന്നത് ഇരുപതോളം കാട്ടാനാകൾ; ആക്രമണത്തിൽ പിഞ്ചുകുഞ്ഞടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടു

ബം​ഗാളിൽ കാട്ടാനായാക്രമണത്തിൽ പിഞ്ചുകുഞ്ഞടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർ...

Read More >>
ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റിൽ കേരളത്തെ തോല്പിച്ച് ഹിമാചൽ പ്രദേശ്

Jun 1, 2025 09:38 AM

ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റിൽ കേരളത്തെ തോല്പിച്ച് ഹിമാചൽ പ്രദേശ്

41ആമത് ഓൾ ഇന്ത്യ ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ കേരളത്തിന്...

Read More >>
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കനത്തമഴ; ദേശീയപാതയുടെ പ്രധാന ഭാ​ഗങ്ങൾ ഒലിച്ചുപോയി, അസമിൽ 30 മരണം

Jun 1, 2025 08:17 AM

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കനത്തമഴ; ദേശീയപാതയുടെ പ്രധാന ഭാ​ഗങ്ങൾ ഒലിച്ചുപോയി, അസമിൽ 30 മരണം

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴ ദേശീയപാത 17 (എൻ‌എച്ച് -17) തകർന്നതിനാൽ റോഡ് ബന്ധം...

Read More >>
മുംബൈയില്‍  കാര്‍ പാര്‍ക്കിങ്ങിലെ ലിഫ്റ്റ് തകര്‍ന്നുവീണ് യുവാവ് മരിച്ചു

May 31, 2025 07:28 PM

മുംബൈയില്‍ കാര്‍ പാര്‍ക്കിങ്ങിലെ ലിഫ്റ്റ് തകര്‍ന്നുവീണ് യുവാവ് മരിച്ചു

മുംബൈയില്‍ കാര്‍ പാര്‍ക്കിങ്ങിലെ ലിഫ്റ്റ് തകര്‍ന്നുവീണ് യുവാവ്...

Read More >>
Top Stories