#amebicencephalitis | കുളത്തിൽ ഇറങ്ങിയ നാല് പേർക്ക് കടുത്ത പനി; ഒരാൾക്ക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു

#amebicencephalitis | കുളത്തിൽ ഇറങ്ങിയ നാല് പേർക്ക് കടുത്ത പനി; ഒരാൾക്ക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു
Aug 5, 2024 09:15 AM | By VIPIN P V

നെയ്യാറ്റിൻകര: (truevisionnews.com) കുളത്തിൽ കുളിച്ച ശേഷം മസ്തിഷ്ക ജ്വരം ബാധിച്ചു യുവാവു മരിച്ചതിനു പിന്നാലെ ഇതേ കുളത്തിൽ ഇറങ്ങിയവരിൽ 4 പേർക്കു കൂടി കടുത്ത പനി.

മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇവരിൽ ഒരാൾക്കു മസ്തിഷ്കജ്വരം സ്ഥിരീകരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.

ആരോഗ്യവകുപ്പ് വെള്ളത്തിന്റെ സാംപിൾ ശേഖരിച്ചു പരിശോധനയ്ക്കു അയച്ചു. പ്ലാവറത്തലയിൽ അനീഷ്(26), പൂതംകോട് സ്വദേശി അച്ചു(25), പൂതംകോടിനു സമീപം ഹരീഷ് (27),ബോധിനഗർ ധനുഷ് (26) എന്നിവരാണു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.

ഇവരിൽ അനീഷിനാണു മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. മറ്റുള്ളവർക്കും സമാന ലക്ഷണങ്ങളുള്ളതായി ബന്ധപ്പെട്ടവർ അറിയിച്ചു.

കണ്ണറവിള പൂതംകോട് അനുലാൽ ഭവനിൽ അഖിൽ (അപ്പു–27) കഴിഞ്ഞ 23ന് ആണു മരിച്ചത്. മരിക്കുന്നതിന് 10 ദിവസം മുൻപാണ് അഖിലിനു പനി ബാധിച്ചത്.

തുടക്കത്തിൽ വീടിനു സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നടത്തി. കടുത്ത തലവേദനയും ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

10 വർഷം മുൻപു മരത്തിൽനിന്നു വീണ് അഖിലിനു തലയ്ക്കു ഗുരുതര പരുക്കേറ്റിരുന്നു. അന്നു കോലഞ്ചേരി മലങ്കര മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയും ശസ്ത്രക്രിയയും നടത്തി.

അതുമായി ബന്ധപ്പെട്ടതാണോ എന്നു പരിശോധിക്കാൻ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു. തിരുവനന്തപുരത്തെ മെഡിക്കൽ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയ്ക്കിടെ മരിച്ചു.

തലച്ചോറിലെ അണുബാധയെത്തുടർന്നു മരിച്ചെന്നാണു ഡോക്ടർമാർ അറിയിച്ചത്. അതിയന്നൂർ പഞ്ചായത്തിലെ കണ്ണറവിളയ്ക്കു സമീപത്തെ കാവിൻകുളത്താണ് അഖിലും മറ്റുള്ളവരും കുളിച്ചത്.

ആരോഗ്യവകുപ്പ് നിർദേശത്തെത്തുടർന്നു കുളത്തിൽ ഇറങ്ങുന്നതു കർശനമായി വിലക്കി. ഇതു സംബന്ധിച്ചു നോട്ടിസ് ബോർഡും സ്ഥാപിച്ചു.

#Four #people #got #pool #highfever #person #diagnosed #encephalitis

Next TV

Related Stories
#founddead | വയോധികനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി, അന്വേഷണം

Sep 14, 2024 12:38 PM

#founddead | വയോധികനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി, അന്വേഷണം

സംഭവത്തില്‍ മലപ്പുറം പൊലീസ് അന്വേഷണം...

Read More >>
#arrest | പ​ണം ന​ൽ​കാ​തെ ബി​യ​ർ ചോ​ദി​ച്ചു; ബാ​ർ  ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

Sep 14, 2024 12:19 PM

#arrest | പ​ണം ന​ൽ​കാ​തെ ബി​യ​ർ ചോ​ദി​ച്ചു; ബാ​ർ ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

മൈ​നാ​ർ റോ​ഡി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന സ​മീ​പ​വാ​സി​യാ​യ വ​ത്സ​നെ ത​ല​ക്ക​ടി​ച്ച്‌ പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്‌​തു....

Read More >>
#arrest | താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​ർക്കുനേരെ കൈയേറ്റം; യുവാവ് അറസ്റ്റിൽ

Sep 14, 2024 12:14 PM

#arrest | താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​ർക്കുനേരെ കൈയേറ്റം; യുവാവ് അറസ്റ്റിൽ

മാ​താ​വി​ന്​ വി​ദ​ഗ്​​ധ പ​രി​ശോ​ധ​ന​ക​ൾ വേ​ണ​മെ​ന്ന് ഡോ​ക്ട​ർ പ​റ​ഞ്ഞ​തും ഇ​യാ​ളെ...

Read More >>
 #arrest | പള്ളിയിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് കവർച്ച; 54-കാരൻ പിടിയിൽ

Sep 14, 2024 12:13 PM

#arrest | പള്ളിയിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് കവർച്ച; 54-കാരൻ പിടിയിൽ

പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി പത്തോളം വഞ്ചി മോഷണകേസുകളിലെയും പ്രതിയാണ് ഇയാളെന്ന് പൊലീസ് പറയുന്നു. ...

Read More >>
#founddead | സഹകരണസംഘം സെക്രട്ടറിയായ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

Sep 14, 2024 12:08 PM

#founddead | സഹകരണസംഘം സെക്രട്ടറിയായ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

അഞ്ചുവര്‍ഷം മുമ്പായിരുന്നു വിശാഖിനെ സന്ധ്യ വിവാഹംകഴിച്ചത്. സന്ധ്യയുടെ രണ്ടാംവിവാഹമായിരുന്നു ഇത്. യുവതിക്ക് രണ്ട്...

Read More >>
#goldrate |   സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും വര്‍ധനവ്; പവന് 320 രൂപ കൂടി

Sep 14, 2024 11:28 AM

#goldrate | സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും വര്‍ധനവ്; പവന് 320 രൂപ കൂടി

ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില 6865...

Read More >>
Top Stories