#aksaseendran | പത്താൾ പോയി നേരിട്ട് ഇത്തരം പ്രദേശങ്ങളിൽ ഭക്ഷണം വിതരണം ചെയ്യുകയല്ല വേണ്ടത് - എ.കെ ശശീന്ദ്രൻ

#aksaseendran | പത്താൾ പോയി നേരിട്ട് ഇത്തരം പ്രദേശങ്ങളിൽ ഭക്ഷണം വിതരണം ചെയ്യുകയല്ല വേണ്ടത് -  എ.കെ ശശീന്ദ്രൻ
Aug 4, 2024 05:47 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com)  വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തകർക്ക് ഉൾപ്പെടെ സൗജന്യ ഭക്ഷണം വിളമ്പാനായി മേപ്പാടിയിൽ മുസ്‌ലിം യൂത്ത് ലീ​ഗ് വൈറ്റ്​ഗാർഡ് നടത്തിവന്ന ഊട്ടുപുര സർക്കാർ പൂട്ടിച്ചതിൽ വിശദീകരണവുമായി മന്ത്രി എ.കെ ശശീന്ദ്രൻ.

സഹായിക്കാൻ വരുന്നവർ അത് നേരിട്ടല്ല ചെയ്യേണ്ടതെന്നും ജില്ലാ ഭരണകൂടവുമായി സഹകരിച്ചാണ് പ്രവർത്തിക്കേണ്ടതെന്നും മന്ത്രി  പറഞ്ഞു.

'ആർക്കും വരാം. ആർക്കും സഹായിക്കാം. പക്ഷേ അവർ നേരിട്ടല്ല സഹായിക്കേണ്ടത്. ഇവിടെ ഭക്ഷണം വിതരണം ചെയ്യുന്നൊരു സംവിധാനമുണ്ട്.

ആ സംവിധാനത്തെയാണ് സഹായിക്കേണ്ടത്. പത്താൾ പോയി നേരിട്ട് ഇത്തരം പ്രദേശങ്ങളിൽ ഭക്ഷണം വിതരണം ചെയ്യുകയല്ല വേണ്ടത്. എത്രയാണ് ആവശ്യം, അതിന് ഞങ്ങൾ എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ച് ഒരു ധാരണയുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കണം'- മന്ത്രി പറഞ്ഞു.

'ഇതെല്ലാം നല്ല മനസാണ്. അവർ ഉത്സാഹപൂർവമാണ് പ്രവർത്തിക്കുന്നത്. ത്യാഗസന്നദ്ധരായിട്ടാണ് പ്രവർത്തിക്കുന്നത്. പക്ഷേ ഇവിടുത്തെ രക്ഷാപ്രവർത്തനത്തിന് മുൻഗണന നൽകുമ്പോൾ അതിന് തടസമുണ്ടാക്കുന്ന ഒന്നുമുണ്ടാവാത്ത വിധത്തിൽ ജില്ലാ ഭരണകൂടത്തിന്റെ ഹെൽപ് ഡെസ്‌കുമായി ചർച്ച ചെയ്തും സഹകരിച്ചുമാണ് പ്രവർത്തിക്കേണ്ടത്'.

'ഇവിടെയെത്തിയ എല്ലാവരോടും ഇക്കാര്യമാണ് പറയുന്നത്- സഹകരിക്കുകയാണ് വേണ്ടത്. ഇവിടെ 5000 പേർക്കുള്ള ഭക്ഷണം ഉണ്ടാക്കുന്നുണ്ട്.

അപ്പോൾ അതുംകൂടിയാവുമ്പോൾ ഭക്ഷണം വേസ്റ്റായിപ്പോവുകയാണ്. ഭക്ഷണം കൊണ്ടുവന്ന ശേഷം അക്കാര്യം അറിയിക്കുന്നതിന് പകരം, ഇവിടെ ഉണ്ടാക്കുന്നതിൽ ഞങ്ങളുടെ പങ്കായി എത്ര വേണം എന്ന് ചോദിക്കുകയാണ് വേണ്ടത്. അതിന് സർക്കാരിന്റെ ഭാഗത്തുനിന്നും മുൻകൈയെടുക്കണം എന്ന നിർദേശം പരിശോധിക്കാം'- മന്ത്രി കൂട്ടിച്ചേർത്തു.

മേപ്പാടിയിൽ, നാദാപുരം നരിപ്പറ്റ വൈറ്റ്ഗാർഡ് ജൂലൈ 31ന് ആരംഭിച്ച് നാലു ദിവസമായി നടത്തിവന്ന ഊട്ടുപുരയാണ് പൂട്ടിച്ചത്. ഡി.ഐ.ജി തോംസൺ ജോസിന്റെ നിർദേശപ്രകാരമാണ് ഊട്ടുപുരയുടെ സേവനം അവസാനിപ്പിക്കേണ്ടിവന്നതെന്ന് വൈറ്റ്​ഗാർഡ് അറിയിച്ചു.

സർക്കാർ തീരുമാനമാണെന്നാണ് ഡി.ഐ.ജി അറിയിച്ചതെന്നും സംഘാടകർ പറഞ്ഞു. ദുരന്തമുഖത്ത് രക്ഷാപ്രവർത്തനം നടത്തുന്ന സന്നദ്ധപ്രവർത്തകർ, സൈനികർ, പൊലീസുകാർ, വളണ്ടിയർമാർ, ആരോഗ്യപ്രവർത്തകർ, മൃതദേഹം തിരയുന്ന ബന്ധുക്കൾ, മാധ്യമപ്രവർത്തകർ തുടങ്ങിയ എല്ലാവർക്കും നാലു ദിവസം ഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്തിരുന്ന ഊട്ടുപുരയാണ് സർക്കാർ നിർദേശത്തെ തുടർന്ന് പൂട്ടേണ്ടിവന്നത്.


#no #need #go #directly #ten #people #distribute #food #such #areas #AKSaseendran

Next TV

Related Stories
കണ്ണീരോർമ; ഷാ​ർ​ജ​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ വി​പ​ഞ്ചി​കയുടെ മൃതദേഹം സംസ്കരിച്ചു

Jul 23, 2025 07:51 PM

കണ്ണീരോർമ; ഷാ​ർ​ജ​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ വി​പ​ഞ്ചി​കയുടെ മൃതദേഹം സംസ്കരിച്ചു

ഷാ​ർ​ജ​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ വി​പ​ഞ്ചി​ക​യു​ടെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ച് റീപോസ്റ്റുമോർട്ടം നടത്തിയശേഷം സംസ്കരിച്ചു....

Read More >>
പള്ളിക്കുളത്തിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ പ്ലസ്‌വൺ വിദ്യാർഥി മുങ്ങിമരിച്ചു

Jul 23, 2025 07:45 PM

പള്ളിക്കുളത്തിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ പ്ലസ്‌വൺ വിദ്യാർഥി മുങ്ങിമരിച്ചു

പള്ളിക്കുളത്തിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ പ്ലസ്‌വൺ വിദ്യാർഥി...

Read More >>
മൺസൂൺ ബമ്പർ ഭാഗ്യം ഇത്തവണ കണ്ണൂരിലേക്ക്; ഒന്നാം സമ്മാനം പത്ത് കോടി

Jul 23, 2025 07:23 PM

മൺസൂൺ ബമ്പർ ഭാഗ്യം ഇത്തവണ കണ്ണൂരിലേക്ക്; ഒന്നാം സമ്മാനം പത്ത് കോടി

മൺസൂൺ ബമ്പർ ഭാഗ്യം ഇത്തവണ കണ്ണൂരിലേക്ക്; ഒന്നാം സമ്മാനം പത്ത്...

Read More >>
ക്രൂരതയാൽ മടങ്ങുന്നു .....വിപഞ്ചികയുടെ മൃതദേഹം റീ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി; സംസ്കാരം അല്പസമയത്തിനകം

Jul 23, 2025 05:46 PM

ക്രൂരതയാൽ മടങ്ങുന്നു .....വിപഞ്ചികയുടെ മൃതദേഹം റീ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി; സംസ്കാരം അല്പസമയത്തിനകം

വിപഞ്ചികയുടെ മൃതദേഹം റീ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി; സംസ്കാരം...

Read More >>
Top Stories










//Truevisionall