കോഴിക്കോട്: (truevisionnews.com) ദുരന്തമുഖത്ത് സ്വന്തം പ്രതിസന്ധികളെയും പേടികളേയുമെല്ലാം മാറ്റിവെച്ച് നാടിനുവേണ്ടിയിറങ്ങിയ ഒരുപാട് ആളുകളുണ്ട്.
അതിലൊരാളാണ് ഡോക്ടർ ലവ്ന മുഹമ്മദ്. ഉയരം പേടിയുള്ള ലവ്ന റോപ്പിൽ കയറിയാണ് കുത്തിയൊലിക്കുന്ന പുഴയുടെ മറുകരയിലെത്തിയത്.
ഉയരവും വെള്ളവും പേടിയായിരുന്നു, എന്നാൽ മുന്നിൽ ചൂരല്‍മലയെ രണ്ടായി പിളര്‍ത്തിയ പുഴയുടെ മറുകരയിലുള്ള ദുരിതബാധിതരെ രക്ഷിക്കാൻ രണ്ടും കല്പിച്ച് റോപ്പിൽ കയറുകയായിരുന്നു ലവ്ന.
ആ അവസ്ഥയിൽ ഭയമൊന്നുമല്ല തന്റെ കടമയാണ് മുന്നിലുണ്ടായിരുന്ന ചിന്തയെന്ന് ലവ്ന പറയുന്നു. ദുരന്തത്തിന്‍റെ ആദ്യ ദിനമാണ് അവിടെ എത്തിയത്.
ദുരന്ത വിവരം അറിയുമ്പോൾ ലവ്‍ന മൈസൂരുവിലായിരുന്നു. വയനാട്ടിലെത്താൻ നിർദേശം കിട്ടിയതോടെ അങ്ങോട്ട് തിരിച്ചു. കോഴിക്കോടു നിന്നുള്ള മറ്റൊരു മെഡിക്കൽ സംഘവും വയനാട്ടിൽ എത്തിയിരുന്നു.
പരിക്കേറ്റവർ മറുകരയിലുണ്ടെന്ന വിവരം അറിഞ്ഞതോടെ അവർക്ക് ചികിത്സ നൽകാനായി റോപ്പിൽ കയറി മറുകരയിലെത്തിയെന്നും ലവ്ന പറയുന്നു.
എങ്ങനെയെങ്കിലും അവിടെ എത്തി അവർക്ക് തുണയാവണമെന്നാണ് കരുതിയത്. അത് എന്‍റെ കടമകൂടിയാണെന്നും ലവ്ന പറഞ്ഞു. റോപ്പില്‍ കയറി മറുകരയിൽ എത്തിയ ഡോക്ടറുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധനേടിയിരുന്നു.
#afraid #heights #water #he #thought #he #should #help #reaching #there #DrLavnaMuhammad