#wayanadMudflow | ഒന്നിച്ച് മടങ്ങും, 67 പേർക്ക് ഒരുമിച്ച് അന്ത്യവിശ്രമം; കൂട്ട സംസ്കാരം അൽപ്പസമയത്തിന് ശേഷം

#wayanadMudflow | ഒന്നിച്ച് മടങ്ങും,  67 പേർക്ക് ഒരുമിച്ച് അന്ത്യവിശ്രമം; കൂട്ട സംസ്കാരം അൽപ്പസമയത്തിന് ശേഷം
Aug 4, 2024 05:19 PM | By Susmitha Surendran

കൽപ്പറ്റ : (truevisionnews.com)  തീരാനോവായി വയനാട് മുണ്ടക്കൈ. ഒരേ നാട്ടിൽ ജീവിച്ച് ഒരുമിച്ച് ദുരന്തം കവർന്നെടുത്ത 67 പേർക്ക് ഒരുമിച്ച് അന്ത്യവിശ്രമമൊരുങ്ങുന്നു.

മുണ്ടക്കൈ ദുരന്തത്തിൽ മരിച്ച, തിരിച്ചറിയാനാകാത്ത 67 മൃതദേഹങ്ങളും അൽപസമയത്തിനകം ഒരുമിച്ച് സംസ്കരിക്കും.

പുത്തുമലയിലെ ഹാരിസൺ മലയാളത്തിൻ്റെ ഭൂമിയിലാണ് 67 മൃതദേഹങ്ങളും സംസ്കരിക്കുക. 27 മൃതദേഹങ്ങളും മറ്റുളളവ ശരീരഭാഗങ്ങളുമാണ്. ഒരോ ശരീര ഭാഗവും ഓരോ മൃതദേഹങ്ങളായി കണക്കാക്കി സംസ്കരിക്കും.

കുഴിയെടുക്കുന്നതടക്കം പുരോഗമിക്കുകയാണ്. സർവ്വമത പ്രാർത്ഥനയ്ക്ക് ശേഷമാകും സംസ്കാരച്ചടങ്ങുകൾ നടക്കുക. ഇതിനായി സമീപത്ത് ഒരുക്കുന്നുണ്ട്.

നിലം മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് നിരത്തി സംസ്കരിക്കുന്നതിനുള്ള കുഴികൾ എടുത്തു കഴിഞ്ഞു. പുത്തുമലയിൽ കഴിഞ്ഞ തവണ ഉരുൾപൊട്ടൽ ഉണ്ടായ ജനവാസമില്ലാത്ത മേഖലയിലാണ് കുഴികൾ എടുക്കുന്നത്.

റവന്യു ഉദ്യോഗസ്ഥർ സർവേ നടത്തി 64 സെന്റ് സ്ഥലമാണ് ഇതിനായി അളന്നു തിട്ടപ്പെടുത്തിയത്. കൂട്ട സംസ്കാരം നടത്തുന്നതിന് മുകളിലെ ഭൂമിയിലായി സർവ്വമത പ്രാർത്ഥന നടത്താനുള്ള പ്ലാറ്റ്ഫോമും തയ്യാറാക്കുന്നുണ്ട്.

എന്നാൽ സംസ്കാരം നടക്കുന്ന സ്ഥലത്ത് മഴപെയ്തു തുടങ്ങിയത് വലിയ തിരിച്ചടിയായിത്തീരുന്നുണ്ട്. മഴ തുടരുകയാണെങ്കിൽ സംസ്കാരച്ചടങ്ങുകൾ ഇനിയും വൈകിയേക്കും.

#wayanad #Mudflow #67 #rest #together #After #short #period #mass #culture

Next TV

Related Stories
#Murder | കോഴിക്കോട്  വടകരയിൽ വയോധികൻ്റെ മരണം കൊലപാതകം; കഴുത്തിൽ തുണി മുറുക്കിയത് മരണ കാരണം

Sep 19, 2024 11:06 PM

#Murder | കോഴിക്കോട് വടകരയിൽ വയോധികൻ്റെ മരണം കൊലപാതകം; കഴുത്തിൽ തുണി മുറുക്കിയത് മരണ കാരണം

സംഭവം കൊലപാതകമാണെന്ന് വ്യക്തമായതോടെ വടകര പോലീസ് കൊലക്കുറ്റത്തിന്...

Read More >>
#arrest | അവശനിലയില്‍ കിടന്ന ജോബിയുടെ നെഞ്ചിൽ ചവിട്ടിയത് ജിന്‍റോ,  മരണത്തിൽ രണ്ട് പേർ പിടിയിൽ

Sep 19, 2024 10:58 PM

#arrest | അവശനിലയില്‍ കിടന്ന ജോബിയുടെ നെഞ്ചിൽ ചവിട്ടിയത് ജിന്‍റോ, മരണത്തിൽ രണ്ട് പേർ പിടിയിൽ

ഉച്ചക്ക് ഒരു മണിയോടെ ഉണ്ടായ സംഭവങ്ങള്‍ക്കു ശേഷം സന്ധ്യയോടെയാണ് ബന്ധുക്കളെത്തി ജോബിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. തിങ്കളാഴ്ച തൃശൂര്‍...

Read More >>
#Goldlost |  ശ്വാസം നിലച്ച നിമിഷം; ബാഗിൽ 15 പവനുണ്ടെന്ന് അറിഞ്ഞത് നഷ്ടപ്പെട്ട ശേഷം, ദൈവദൂതനായി അജിത്ത്

Sep 19, 2024 10:45 PM

#Goldlost | ശ്വാസം നിലച്ച നിമിഷം; ബാഗിൽ 15 പവനുണ്ടെന്ന് അറിഞ്ഞത് നഷ്ടപ്പെട്ട ശേഷം, ദൈവദൂതനായി അജിത്ത്

അഷ്‌കര്‍ അലി നേരത്തേ തന്നെ ബാഗ് നഷ്ടമായെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നു.തുടര്‍ന്ന് അധികൃതര്‍ നഷ്ടപ്പെട്ട സ്വര്‍ണം സംബന്ധിച്ച്...

Read More >>
#tiger | കോഴിക്കോട് കടിയങ്ങാടിൽ പുലി ഇറങ്ങിയാതായി സംശയം

Sep 19, 2024 10:30 PM

#tiger | കോഴിക്കോട് കടിയങ്ങാടിൽ പുലി ഇറങ്ങിയാതായി സംശയം

ആളുകളെ കണ്ടതോടെ അത് അവിടെ നിന്നും അപ്രത്യക്ഷമായി. പുലി തന്നെയെന്നാണ് നാട്ടുകാര്‍...

Read More >>
Top Stories

Entertainment News