#WayanadLandslide | കൈത്താങ്ങാകാൻ കലയുടെ കൂട്ടുപിടിച്ച് അവന്ധിക; പ്രത്യാശയുടെ സന്ദേശവുമായി ചിത്രം, ഒപ്പം ഒരു ആഗ്രഹവും

#WayanadLandslide | കൈത്താങ്ങാകാൻ കലയുടെ കൂട്ടുപിടിച്ച് അവന്ധിക; പ്രത്യാശയുടെ സന്ദേശവുമായി ചിത്രം, ഒപ്പം ഒരു ആഗ്രഹവും
Aug 4, 2024 04:31 PM | By VIPIN P V

കണ്ണൂര്‍: (truevisionnews.com) വയനാട്ടിലെ പ്രകൃതി ദുരന്തത്തിൽ വിറങ്ങലിച്ചുനിൽക്കുന്ന കേരള ഹൃദയത്തിന് സമീപ ദിവസങ്ങളിൽ കേൾക്കുന്ന പ്രത്യാശയുടെ വാർത്തകൾ ഉണർവേകുമ്പോൾ 'നമ്മൾ ഇതും അതിജീവിക്കും' എന്ന ആശയത്തിൽ വരച്ച സ്‌കൂൾ കുട്ടിയുടെ ചിത്രം ശ്രദ്ധേയമാകുന്നു.

കണ്ണൂർ ജില്ലയിലെ ചമ്പാട്, ചോതാവൂർ ഹയർ സെക്കന്‍ഡറി സ്കൂളിൽ എട്ടാം ക്ലാസില്‍ പഠിക്കുന്ന അവന്ധിക എന്ന കൊച്ചുമിടുക്കിയാണ് ചിത്രം വരച്ചത്.

എൽ കെ ജി മുതൽ ചിത്രം വരച്ചു തുടങ്ങിയ അവന്ധിക ചിത്രരചനയിൽ ഇതിനകം അനവധി പുരസ്‌കാരങ്ങൾ വാങ്ങിച്ചിട്ടുണ്ട്.

വീരേന്ദ്രൻ പള്ളൂരിന്റെ കീഴിലാണ് ചിത്രരചന അഭ്യസിപ്പിക്കുന്നത്. സ്കൂളിൽ നിന്നുള്ള പ്രോത്സാഹനങ്ങളും കുട്ടിക്ക് ഏറെ പ്രചോദനമാണ്.

ഈ ചിത്രം ഫ്രെയിം ചെയ്ത് ആരെങ്കിലും വാങ്ങുകയാണെങ്കിൽ ആ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന ആഗ്രഹം കൂടി അവന്ധിക പറയുന്നു.

എഴുത്തുകാരൻ കൂടിയായ പിതാവ് സുരേഷ് കൂവാട്ട് ഖത്തർ പ്രവാസിയാണ്. അമ്മ സുനജ കൊട്ടിയൂർ കണ്ടപുനം സ്വദേശിയാണ്, അനുജത്തി ഗൗതമി അടങ്ങുന്നതാണ് കുടുംബം.

#Avandhika #joins #handsart #Image #message #hope #wish

Next TV

Related Stories
#Murder | കോഴിക്കോട്  വടകരയിൽ വയോധികൻ്റെ മരണം കൊലപാതകം; കഴുത്തിൽ തുണി മുറുക്കിയത് മരണ കാരണം

Sep 19, 2024 11:06 PM

#Murder | കോഴിക്കോട് വടകരയിൽ വയോധികൻ്റെ മരണം കൊലപാതകം; കഴുത്തിൽ തുണി മുറുക്കിയത് മരണ കാരണം

സംഭവം കൊലപാതകമാണെന്ന് വ്യക്തമായതോടെ വടകര പോലീസ് കൊലക്കുറ്റത്തിന്...

Read More >>
#arrest | അവശനിലയില്‍ കിടന്ന ജോബിയുടെ നെഞ്ചിൽ ചവിട്ടിയത് ജിന്‍റോ,  മരണത്തിൽ രണ്ട് പേർ പിടിയിൽ

Sep 19, 2024 10:58 PM

#arrest | അവശനിലയില്‍ കിടന്ന ജോബിയുടെ നെഞ്ചിൽ ചവിട്ടിയത് ജിന്‍റോ, മരണത്തിൽ രണ്ട് പേർ പിടിയിൽ

ഉച്ചക്ക് ഒരു മണിയോടെ ഉണ്ടായ സംഭവങ്ങള്‍ക്കു ശേഷം സന്ധ്യയോടെയാണ് ബന്ധുക്കളെത്തി ജോബിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. തിങ്കളാഴ്ച തൃശൂര്‍...

Read More >>
#Goldlost |  ശ്വാസം നിലച്ച നിമിഷം; ബാഗിൽ 15 പവനുണ്ടെന്ന് അറിഞ്ഞത് നഷ്ടപ്പെട്ട ശേഷം, ദൈവദൂതനായി അജിത്ത്

Sep 19, 2024 10:45 PM

#Goldlost | ശ്വാസം നിലച്ച നിമിഷം; ബാഗിൽ 15 പവനുണ്ടെന്ന് അറിഞ്ഞത് നഷ്ടപ്പെട്ട ശേഷം, ദൈവദൂതനായി അജിത്ത്

അഷ്‌കര്‍ അലി നേരത്തേ തന്നെ ബാഗ് നഷ്ടമായെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നു.തുടര്‍ന്ന് അധികൃതര്‍ നഷ്ടപ്പെട്ട സ്വര്‍ണം സംബന്ധിച്ച്...

Read More >>
#tiger | കോഴിക്കോട് കടിയങ്ങാടിൽ പുലി ഇറങ്ങിയാതായി സംശയം

Sep 19, 2024 10:30 PM

#tiger | കോഴിക്കോട് കടിയങ്ങാടിൽ പുലി ഇറങ്ങിയാതായി സംശയം

ആളുകളെ കണ്ടതോടെ അത് അവിടെ നിന്നും അപ്രത്യക്ഷമായി. പുലി തന്നെയെന്നാണ് നാട്ടുകാര്‍...

Read More >>
Top Stories

Entertainment News