#pkkunhalikkutty | 'ഊട്ടുപുര പൂട്ടിച്ചതിലൂടെ ദുരന്ത ഭൂമിയിൽ സർക്കാർ എന്ത് മഹത്തായ തീരുമാനമാണ് നടപ്പിലാക്കിയതെന്ന് മനസ്സിലാകുന്നില്ല'

#pkkunhalikkutty | 'ഊട്ടുപുര പൂട്ടിച്ചതിലൂടെ ദുരന്ത ഭൂമിയിൽ സർക്കാർ എന്ത് മഹത്തായ തീരുമാനമാണ് നടപ്പിലാക്കിയതെന്ന് മനസ്സിലാകുന്നില്ല'
Aug 4, 2024 03:49 PM | By VIPIN P V

മലപ്പുറം: (truevisionnews.com) മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ മേഖലയിൽ രക്ഷാപ്രവർത്തകർക്ക് ഭക്ഷണം എത്തിക്കാൻ യൂത്ത് ലീഗ് നടത്തിവന്ന ഊട്ടുപുര പൂട്ടിച്ച സംഭവത്തിൽ വിമർശനവുമായി മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി.

യൂത്ത് ലീഗിന്‍റെ ഊട്ടുപുര പൂട്ടിച്ചതിലൂടെ ദുരന്ത ഭൂമിയിൽ സർക്കാർ എന്ത് മഹത്തായ തീരുമാനമാണ് നടപ്പിലാക്കിയതെന്ന് മനസ്സിലാകുന്നില്ല.

രക്ഷാ പ്രവർത്തകർക്ക് ഇന്ന് കാലാവധി കഴിഞ്ഞ ഭക്ഷണമാണ് കിട്ടിയതെന്ന വാർത്ത ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

'രക്ഷാപ്രവർത്തകർക്ക് കാലാവധി കഴിഞ്ഞ ഭക്ഷണമാണ് കിട്ടിയതെന്ന വാർത്ത ഞെട്ടിക്കുന്നതാണ്. അധിക പേർക്കും ഇന്ന് ഭക്ഷണം കിട്ടിയില്ല എന്ന് പോലും കേട്ടു. ദുരന്ത ഭൂമിയിൽ രക്ഷാ പ്രവർത്തനം നടത്തുന്നവർക്ക് കൃത്യമായി ഭക്ഷണം എത്തിച്ചു കൊടുക്കുക എന്നത് ഡിസാസ്റ്റർ റെസ്ക്യൂ മാനേജ്മെന്റിന്റെ ഏറ്റവും വലിയ അജണ്ടകളിൽ ഒന്ന് തന്നെയാണ്.

അതിന് കുറ്റമറ്റ സംവിധാനം ഉണ്ടായിരുന്നോ. ഇല്ല എന്ന് തന്നെയാണ് ഇന്നത്തെ വാർത്തകൾ പറയുന്നത്. സർക്കാർ സംവിധാനത്തെ മാത്രം കാത്തു നിന്നിരുന്നെങ്കിൽ ഭക്ഷണം കിട്ടാതെ തളർന്നു വീഴുന്ന രക്ഷാപ്രവർത്തകർ മറ്റൊരു ദുരന്തമായിരുന്നേനെ.

മഹാ ദുരന്തത്തിൽ കേരളം ഒറ്റക്കെട്ടായി നിന്നപ്പോൾ പട്ടാളവും പൊലീസും സന്നദ്ധ പ്രവർത്തകരും ഒരു സോഷ്യൽ ആർമി ആയി രാവും പകലും ഊണും ഉറക്കവും ഇല്ലാതെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയപ്പോൾ, അവർക്ക് മൂന്ന് നേരം അന്നം കൊടുക്കുക എന്ന ദൗത്യം ഭംഗിയായി നിർവഹിച്ചവരാണ് യൂത്ത് ലീഗും വൈറ്റ് ഗാർഡും മറ്റു സന്നദ്ധ സംഘടനകളും.

യൂത്ത് ലീഗിന്റെ ഊട്ടുപുര പൂട്ടിച്ചതിലൂടെ ദുരന്ത ഭൂമിയിൽ സർക്കാർ എന്ത് മഹത്തായ തീരുമാനമാണ് നടപ്പിലാക്കിയതെന്ന് മനസ്സിലാകുന്നില്ല. ഹൈജീൻ ആയ ഭക്ഷണം അല്ലെന്ന് പറഞ്ഞാണ് പൂട്ടിച്ചത്.

ഇന്ന് നൽകിയ ഭക്ഷണത്തിന് മൂന്ന് ദിവസത്തെയെങ്കിലും പഴക്കം ഉണ്ടെന്നാണ് കേട്ടത്. അപ്പൊ എന്താണ് ന്യായം. ദുരന്ത ഭൂമിയിൽ സർവ്വം സമർപ്പിച്ച് മടങ്ങുമ്പോൾ ആരും ഒരു കയ്യടിപോലും പ്രതീക്ഷിക്കുന്നില്ല.

പക്ഷെ, നന്ദികേട് കാണിക്കുന്നത് ഒരു കുറ്റം തന്നെയാണ്. ഒരുമിച്ച് നിന്ന് ഒരു ദുരന്തത്തെ നേരിടുമ്പോൾ ഇങ്ങനെ സംസാരിക്കേണ്ടി വരുന്നതും നിർഭാഗ്യകരമാണ്' -കുഞ്ഞാലിക്കുട്ടി പറഞ്ഞു.

#understand #great #decision #government #implemented #disaster #area #closing #Ootupura'

Next TV

Related Stories
കോഴിക്കോട് ഉള്ളിയേരിയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം

Jul 30, 2025 05:19 PM

കോഴിക്കോട് ഉള്ളിയേരിയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം

കോഴിക്കോട് ഉള്ളിയേരിയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച്...

Read More >>
വടകര -മാഹി കനാലിൽ  സ്ത്രീയുടെ അജ്ഞാതമൃതദേഹം കണ്ടെത്തി

Jul 30, 2025 05:09 PM

വടകര -മാഹി കനാലിൽ സ്ത്രീയുടെ അജ്ഞാതമൃതദേഹം കണ്ടെത്തി

വടകര -മാഹി കനാലിൽ സ്ത്രീയുടെ അജ്ഞാതമൃതദേഹം...

Read More >>
എഫ്‌.ഐ.ആര്‍ തിരുത്തി കന്യാസ്ത്രീകൾക്കെതിരെ ഇല്ലാത്ത വകുപ്പുകള്‍ ചുമത്തി; കേരളത്തിന്‍റെ പ്രതിഷേധം ഗവര്‍ണര്‍ കേന്ദ്രത്തെ അറിയിക്കണം -സണ്ണി ജോസഫ്

Jul 30, 2025 04:51 PM

എഫ്‌.ഐ.ആര്‍ തിരുത്തി കന്യാസ്ത്രീകൾക്കെതിരെ ഇല്ലാത്ത വകുപ്പുകള്‍ ചുമത്തി; കേരളത്തിന്‍റെ പ്രതിഷേധം ഗവര്‍ണര്‍ കേന്ദ്രത്തെ അറിയിക്കണം -സണ്ണി ജോസഫ്

കന്യാസ്ത്രീകൾക്കെതിരെ ഇല്ലാത്ത വകുപ്പുകള്‍ ചുമത്തി, കേരളത്തിന്‍റെ പ്രതിഷേധം ഗവര്‍ണര്‍ കേന്ദ്രത്തെ അറിയിക്കണം -സണ്ണി...

Read More >>
പോസ്റ്റ്‌‌മോര്‍ട്ടത്തില്‍ തെളിവ്; ഭര്‍ത്താവ് ഫസീലയുടെ നാഭിയില്‍ ചവിട്ടി, ഭര്‍തൃമാതാവും അറസ്റ്റില്‍

Jul 30, 2025 04:03 PM

പോസ്റ്റ്‌‌മോര്‍ട്ടത്തില്‍ തെളിവ്; ഭര്‍ത്താവ് ഫസീലയുടെ നാഭിയില്‍ ചവിട്ടി, ഭര്‍തൃമാതാവും അറസ്റ്റില്‍

ഇരിങ്ങാലക്കുടയില്‍ ഗര്‍ഭിണി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്തതില്‍ ഭര്‍ത്താവിന് പിന്നാലെ ഭര്‍തൃമാതാവും...

Read More >>
ബസിലെ അക്രമം ; കണ്ടക്ടർക്കെതിരെ ആരോപണങ്ങളുമായി നിരവധി പെൺകുട്ടികൾ രംഗത്ത്, കണ്ടക്ടറെ ആക്രമിച്ചത് ഗുണ്ടാസംഘമെന്ന് ആരോപണം

Jul 30, 2025 03:41 PM

ബസിലെ അക്രമം ; കണ്ടക്ടർക്കെതിരെ ആരോപണങ്ങളുമായി നിരവധി പെൺകുട്ടികൾ രംഗത്ത്, കണ്ടക്ടറെ ആക്രമിച്ചത് ഗുണ്ടാസംഘമെന്ന് ആരോപണം

തൊട്ടിൽപ്പാലം - തലശ്ശേരി റൂട്ടിലെ സ്വകര്യ ബസിൽ കണ്ടക്ടറായ യുവാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി നിരവധി പെൺകുട്ടികൾ...

Read More >>
Top Stories

Entertainment News

//Truevisionall