#Wayanadmudflow | ക്രൂര മനസ്: ദുരന്ത മേഖലയിൽ വീടുകളിൽ മോഷണം; പണവും സ്വർണവും രക്ഷാപ്രവർത്തകരുടെ ആയുധങ്ങളും മോഷ്ടിക്കപ്പെട്ടു

#Wayanadmudflow |  ക്രൂര മനസ്: ദുരന്ത മേഖലയിൽ വീടുകളിൽ മോഷണം; പണവും സ്വർണവും രക്ഷാപ്രവർത്തകരുടെ ആയുധങ്ങളും മോഷ്ടിക്കപ്പെട്ടു
Aug 4, 2024 09:09 AM | By ShafnaSherin

മേപ്പാടി: (truevisionnews.com)വയനാട്ടിലെ ദുരന്ത മേഖലയോട് ചേർന്ന മേഖലയിൽ വീടുകളിൽ കവ‍ർച്ച നടക്കുന്നതായി പരാതി. മുണ്ടക്കൈയിലെയും ചൂരൽമലയിലെയും വീടുകളിലാണ് സംഭവം.

ഈ മേഖലയിൽ അപകടം സംഭവിക്കാത്ത വീടുകളിൽ നിന്നടക്കം ആളുകളെ താത്കാലികമായി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. അത്തരം വീടുകളിലാണ് കവർച്ച നടക്കുന്നതായി പരാതി ഉയർന്നിരിക്കുന്നത്. 

അപകടം സംഭവിച്ചതറിഞ്ഞ് വീടുകളിൽ നിന്ന് ഇറങ്ങിയോടിയപ്പോൾ പലരും വീടുകൾ അടച്ചുപൂട്ടാതെയും അടച്ചുപൂട്ടിയുമാണ് ഓടിയതെന്ന് പ്രദേശവാസി ഏഷ്യാനെറ്റ് ന്യൂസിനോട് പറ‌ഞ്ഞു.

ഗൾഫ് നാടുകളിൽ അധ്വാനിച്ച് നേടിയ സമ്പാദ്യം കൊണ്ട് ഏലവും കാപ്പിയും അടക്കം കൃഷി ചെയ്യുന്ന സാമ്പത്തികമായി മെച്ചപ്പെട്ട നിലയിൽ ജീവിക്കുന്ന പലരും ഈ മേഖലയിൽ ഉണ്ടായിരുന്നു.

അവരുടെയെല്ലാം വീടുകളിൽ സ്വർണവും പണവും സൂക്ഷിച്ചിരുന്നു. ഇതിനെക്കുറിച്ചൊന്നും ആലോചിക്കാതെയാണ് ദുരന്തം സംഭവിച്ചതറിഞ്ഞ് വീടുകൾ വിട്ട് ഓടിയത്. ജീവൻ മാത്രം കൈയ്യിൽ പിടിച്ചാണ് മിക്കവരും വീടുകളിൽ നിന്ന് ക്യാംപുകളിലേക്ക് മാറിയതെന്ന് അദ്ദേഹം പറഞ്ഞു.

പിന്നീട് ക്യാംപുകളിൽ നിന്ന് തങ്ങളുടെ വീടുകളുടെ സ്ഥിതി എന്താണെന്ന് പരിശോധിക്കാൻ തിരികെ പോയവർക്കാണ് നെഞ്ച് തകരുന്ന അനുഭവം ഉണ്ടായത്. വീടുകളുടെ വാതിലുകൾ കുത്തിത്തുറന്ന് അലമാരകളിൽ നിന്നടക്കം സ്വർണവും പണവും അപഹരിച്ചുവെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.

വെള്ളം കേറിയെത്താത്ത വീടുകളിൽ ആളുകളുണ്ടോയെന്ന് പരിശോധിക്കാനല്ലാതെ എന്തിന് തുറന്നുവെന്നാണ് ചോദ്യം. പൂട്ടിയിട്ട അലമാരകളിൽ മൃതദേഹം ഉണ്ടോയെന്ന് നോക്കാനാണോ തുറന്നതെന്നും അവ‍ർ ചോദിക്കുന്നു.

പ്രദേശവാസികൾ തന്നെ ഏഷ്യാനെറ്റ് ന്യൂസിനോട് സ്ഥിരീകരിച്ചു. മൃതദേഹം കിടന്ന തകർന്ന വീടുകളിൽ നിന്നും പഴ്സും സ്വ‍ർണവും അടക്കമുള്ളവ കവർന്നതായും ഇവർ പറയുന്നു.

ദുരിതാശ്വാസ പ്രവ‍ർത്തകരുടെ മെഷീൻ വാളും കൈ വാളും പോലും കവർന്നതായും പരാതിയുണ്ട്. മൃതദേഹം ഉണ്ടോയെന്ന് പരിശോധിക്കാനായി ഒരു തകർന്ന വീടിലേക്ക് കയറി തിരിച്ചുവന്നപ്പോഴാണ് ആയുധങ്ങൾ നഷ്ടമായതെന്ന് പ്രദേശവാസി കൂടിയായ രക്ഷാപ്രവർത്തകൻ പറഞ്ഞു.

ഇത്രയും വലിയ ദുരന്തം നടന്ന മേഖലയിലെത്തി മോഷ്ടിക്കണമെങ്കിൽ ഇവിടം അറിയുന്ന ആളുകൾ തന്നെയായിരിക്കണമെന്നും നാട്ടുകാർ പറയുന്നു.

#Cruel #Minds #Burglary #homes #disaster #areas #Money #gold #weapons #rescuers #stolen

Next TV

Related Stories
#Nursingstudent | നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് മരിച്ചു

Nov 15, 2024 11:38 PM

#Nursingstudent | നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് മരിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള വഴി മധ്യേയാണ് മരണം. ആത്മഹത്യയെന്നാണ് പൊലീസിൻ്റെ പ്രാഥമിക...

Read More >>
#Murderattempt | തിരുവനന്തപുരത്ത് മദ്യപാനം ചോദ്യം ചെയ്ത മധ്യവയസ്കൻ്റെ കഴുത്തറുത്തു

Nov 15, 2024 11:06 PM

#Murderattempt | തിരുവനന്തപുരത്ത് മദ്യപാനം ചോദ്യം ചെയ്ത മധ്യവയസ്കൻ്റെ കഴുത്തറുത്തു

കഴുത്തിന് ഗുരുതരമായി പരുക്കേറ്റ ബാബുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

Read More >>
#arrest |  പാനൂരിൽ സ്‌കൂൾ വിദ്യാർത്ഥിനിയെ ബസിൽ വച്ച് കടന്നുപിടിചു, ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

Nov 15, 2024 10:21 PM

#arrest | പാനൂരിൽ സ്‌കൂൾ വിദ്യാർത്ഥിനിയെ ബസിൽ വച്ച് കടന്നുപിടിചു, ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

ഝാർഖണ്‌ഡ് സ്വദേശിയായ ജാബിദ് അൻസാരി (29) യെയാണ് കൊളവല്ലൂർ പോലീസ് അറസ്റ്റ്...

Read More >>
#Illegalliquor | സ്കൂട്ടറിൽ കറങ്ങി നടന്ന് അനധികൃതമായി മദ്യ വിൽപ്പന; യുവാവ് എക്സൈസിന്‍റെ പിടിയിൽ

Nov 15, 2024 10:01 PM

#Illegalliquor | സ്കൂട്ടറിൽ കറങ്ങി നടന്ന് അനധികൃതമായി മദ്യ വിൽപ്പന; യുവാവ് എക്സൈസിന്‍റെ പിടിയിൽ

ഇയാളുടെ കൈയ്യിൽ നിന്നും 3000 രൂപയും കണ്ടെത്തിയിട്ടുണ്ട്. പണം മദ്യം വിറ്റ് കിട്ടിയതാണെന്ന് വിനീഷ് എക്സൈസിനോട്...

Read More >>
#accident |  സ്റ്റാൻഡിലൂടെ നടന്നു പോകവേ ബസ് തട്ടി, നിലത്ത് വീണ യുവതിക്ക് അത്ഭുതകരമായ രക്ഷ

Nov 15, 2024 09:59 PM

#accident | സ്റ്റാൻഡിലൂടെ നടന്നു പോകവേ ബസ് തട്ടി, നിലത്ത് വീണ യുവതിക്ക് അത്ഭുതകരമായ രക്ഷ

ഇടിയുടെ ആഘാതത്തിൽ പെൺകുട്ടി നിലത്ത് വീണെങ്കിലും ബസ് പെട്ടെന്ന് നിർത്തിയതിനാൽ സാരമായ പരിക്കില്ലാതെ...

Read More >>
#Kuruvagang | ഭീതിയോടെ നാട്: കുറുവാസംഘത്തിനെ പിടിക്കാൻ പത്തംഗ സംഘം, ഡിവൈഎസ്പി നേതൃത്വം നൽകും

Nov 15, 2024 09:55 PM

#Kuruvagang | ഭീതിയോടെ നാട്: കുറുവാസംഘത്തിനെ പിടിക്കാൻ പത്തംഗ സംഘം, ഡിവൈഎസ്പി നേതൃത്വം നൽകും

പുന്നപ്രയിലും മണ്ണഞ്ചേരിയിലും പൊലീസും യുവാക്കളും അടങ്ങിയ ജാഗ്രത സമിതികൾ രൂപീകരിച്ച് രാത്രികാല പരിശോധന...

Read More >>
Top Stories

Entertainment News